ബ്ലാക്ക് ഫംഗസ്;ഡൽഹിയിലെ മൂന്ന് ആശുപത്രികളിൽ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളൊരുക്കുമെന്ന് അരവിന്ദ് കെജരിവാൾ

രാജ്യത്ത് കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് ആശങ്ക പടർത്തുകയാണ്. ബ്ലാക്ക് ഫംഗസ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ഡൽഹിയിലെ മൂന്ന് ആശുപത്രികളിൽ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളൊരുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു. ഡൽഹി എൽഎൻജെപി ആശുപത്രി, ജിടിബി ആശുപത്രി, രാജീവ് ഗാന്ധി ആശുപത്രി എന്നിവിടങ്ങളിലാണ് പ്രത്യേക കേന്ദ്രം സജ്ജീകരിക്കുക. ഡൽഹിയിൽ ബ്ലാക്ക് ഫംഗസ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ആരോഗ്യ വിദഗ്ദരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഫംഗസിന്റെ കൂടുതൽ വ്യാപനം ഒഴിവാക്കണം. അതിനായി മികച്ച ചികിത്സയാണ് വേണ്ടത്’. മുഖ്യമന്ത്രി […]

National News

ഡൽഹിയിൽ വിവിധ ജില്ലകളിൽ ഒാക്സിജൻ കോൺസെൻട്രേറ്റർ ബാങ്കിന് തുടക്കം കുറിച്ച് കെജ് രിവാൾ സർക്കാർ

ഒാക്സിജൻ ക്ഷാമം രൂക്ഷമായ ഡൽഹിയിലെ വിവിധ ജില്ലകളിൽ ഒാക്സിജൻ കോൺസെൻട്രേറ്റർ ബാങ്കിന് (ഒ.സി.ബി) തുടക്കം കുറിച്ച് കെജ് രിവാൾ സർക്കാർ. എല്ലാ ജില്ലകളിലും 200 വീതം ഒാക്സിജൻ കോൺസെൻട്രേറ്ററുകൾ ഉൾപ്പെടുന്ന ബാങ്കുകൾ സ്ഥാപിക്കും. ഒല ഫൗണ്ടേഷനും ഗീവ് ഇന്ത്യയും എന്നിവയാണ് ഡൽഹി സർക്കാറിന്‍റെ പുതിയ പദ്ധതിയോട് സഹകരിക്കുന്നത്. വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾ അടക്കമുള്ളവർക്ക് രണ്ടു മണിക്കൂറിനുള്ളിൽ ഒാക്സിജൻ കോൺസെൻട്രേറ്റർ എത്തിക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. കോൺസെൻട്രേറ്ററുമായി വീട്ടിലെത്തുന്ന ഒ.സി.ബി സംഘത്തോടൊപ്പം ഉപയോഗിക്കേണ്ട വിധം പഠിപ്പിക്കാൻ ഒരു […]

National News

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കൊവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായമായി; അരവിന്ദ് കെജ്‌രിവാള്‍

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കൊവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായിച്ചതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ലോക്ക്ഡൗണിനോട് ജനങ്ങള്‍ സഹകരിച്ചെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജനങ്ങളുടെ സഹകരണത്തോടെ ലോക്ക്ഡൗൺ വിജയകരമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദില്ലിയില്‍ ഓക്സിജൻ കിടക്കകളുടെ എണ്ണം വർദ്ധിപ്പിച്ചു. ജിടിബി ഹോസ്പിറ്റലിനടുത്ത് തിങ്കളാഴ്ച 500 പുതിയ ഐസിയു കിടക്കകൾ ആരംഭിച്ചു. ഇപ്പോൾ ദില്ലിയിൽ ഐസിയു, ഓക്സിജൻ കിടക്കകൾക്ക് ഒരു കുറവുമില്ല. ” കെജ്‌രിവാൾ പറഞ്ഞു അതേസമയം കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ നിര്‍മിക്കാന്‍ കൂടുതല്‍ കമ്പനികളെ അനുവദിക്കണമെന്ന് അരവിന്ദ് […]

National News

ഡല്‍ഹിക്ക് ഓക്‌സിജന്‍ ഉറപ്പുവരുത്തണം; കേന്ദ്ര പദ്ധതി നാളെ അറിയിക്കണം; കർശന നിർദേശവുമായി സുപ്രീംകോടതി

ഓക്സിജൻ വിതരണത്തിൽ കേന്ദ്രത്തിനെതിരായ ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കോടതിയലക്ഷ്യമല്ലെന്നും. ഉദ്യോഗസ്ഥരെ പിടിച്ച് ജയിലിലടച്ചാൽ ഓക്സിജൻ കിട്ടുമോയെന്നും കോടതി ചോദിച്ചു. ഓക്സിജൻ വിതരണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടിക്കെതിരായ കേന്ദ്രസർക്കാരിന്റെ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. ഡൽഹിക്ക് നൽകുന്ന പ്രതിദിന ഓക്സിജന്റെ കണക്കുകൾ ആവശ്യപ്പെട്ട കോടതി ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ആവശ്യപ്പെട്ടു. നേരത്തെയുള്ള ഉത്തരവ് അനുസരിച്ച് ഡൽഹിക്ക് […]

ശ്മശാനങ്ങള്‍ തിങ്ങിനിറഞ്ഞു; മൃതദേഹങ്ങൾ സംസ്കരിക്കാൻ ഇടമില്ലാതെ ഡൽഹി

  • 27th April 2021
  • 0 Comments

കോവിഡ് വ്യാപനവും മരണസംഖ്യയും കുതിച്ചുയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കാരിക്കാന്‍ ആവശ്യത്തിന് ഇടമില്ലാതെ നട്ടംതിരിഞ്ഞ് ഡല്‍ഹി. നിലവില്‍ ദിനംപ്രതി 350ലേറെ പേരാണ് ഡല്‍ഹിയില്‍ മാത്രം കോവിഡ് ബാധിച്ച് മരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ ശരാശരി കോവിഡ് മരണം 304 ആണ്. മരണസംഖ്യ ക്രമാതീതമായി ഉയര്‍ന്നതോടെ പലയിടത്തും മൃതദേങ്ങള്‍ സംസ്‌കരിക്കാന്‍ താത്കാലിക ശ്മശാനങ്ങള്‍ സജ്ജമാക്കുകയാണ് അധികൃതര്‍. ഡല്‍ഹിയിലെ മറ്റു ശ്മശാനങ്ങളിലും സ്ഥിതി ഗുരുതരമാണ്. എല്ലായിടത്തും ഉള്‍ക്കൊള്ളാവുന്നതിലും അധികം മൃതദേങ്ങള്‍ സംസ്‌കരിക്കേണ്ട സാഹചര്യമാണ്. മുഴുവന്‍ ശ്മശാനങ്ങള്‍ക്ക് പുറത്തും മൃതദേഹങ്ങളുമായി കാത്തിരിക്കുന്ന ആംബുലന്‍സുകളുടെയും വാഹനങ്ങളുടെയും […]

ദില്ലിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷം രോഗികൾ അപകടകരമായ അവസ്ഥയിൽ

  • 25th April 2021
  • 0 Comments

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു. ഓക്‌സിജന്‍ ക്ഷാമം കാരണം രോഗികള്‍ അപകടകരമായ അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി ശ്രീ ഗംഗാറാം ഹോസ്പിറ്റല്‍ രംഗത്തെത്തിയിരുന്നു. അര്‍ദ്ധരാത്രിയോടെയായിരുന്നു ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി രംഗത്തെത്തിയത്. ഓക്‌സിജന്‍ ലഭ്യമല്ലാത്തതുമൂലം നൂറോളം രോഗികളുടെ അവസ്ഥ ഗുരുതരമാണെന്നായിരുന്നു ആശുപത്രി അറിയിച്ചത്. 500 ക്യുബിക് മീറ്റര്‍ ഓക്‌സിജന്‍ മാത്രമെ ബാക്കിയുള്ളുവെന്നും ഇത് തീര്‍ന്നുകഴിഞ്ഞാല്‍ രോഗികളുടെ അവസ്ഥ ഗുരുതരമാകുമെന്നും ആശുപത്രി വ്യക്തമാക്കി. നേരത്തെ ഗംഗാറാം ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 25 രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. […]

National News

രോഗികൾ കുതിച്ചുയരുന്നു; ഡൽഹി ലോക്ക് ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും

  • 25th April 2021
  • 0 Comments

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. കോവിഡ് കേസുകളുടെ അഭൂതപൂര്‍വ്വമായ കുതിച്ചു ചാട്ടത്തില്‍ ഡല്‍ഹിയിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ താറുമാറായി കിടക്കുന്ന സ്ഥിതിയില്‍ ലോക്ഡൗണ്‍ നീട്ടുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമായി ഡല്‍ഹിയിലെ ആശുപത്രികളില്‍ കൂട്ടമരണങ്ങള്‍ക്കു വഴിവെച്ചതോടെ സംസ്ഥാനങ്ങളോട് സഹായം അഭ്യര്‍ഥിച്ചിരുന്നു അരവിന്ദ് കെജ്രിവാള്‍. മെഡിക്കല്‍ ഓക്‌സിജന്‍ അധികമുണ്ടെങ്കില്‍ ഡല്‍ഹിക്ക് നല്‍കണമെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹം മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും തികയാത്ത തരത്തിലുള്ള കോവിഡ് പ്രതിസന്ധിയാണുള്ളതെന്നും കെജ്രിവാള്‍ […]

National News

ഓക്‌സിജൻ ക്ഷാമം ; ഗോൾഡൻ ആശുപത്രിയിൽ ചികിത്സയിലിരുന്ന 20 കോവിഡ്​ രോഗികൾ മരിച്ചു. ​200 പേരുടെ ജീവൻ അപകടത്തിൽ

  • 24th April 2021
  • 0 Comments

ഓക്​സിജൻ ക്ഷാമത്തെ തുടർന്ന്​ ഡൽഹി ജയ്​പൂർ ഗോൾഡൻ ആശുപത്രിയിൽ ചികിത്സയിലിരുന്ന 20 കോവിഡ്​ രോഗികൾ മരിച്ചു. ​200 പേരുടെ ജീവൻ അപകടത്തിലാണെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസവും ഡൽഹിയിൽ ഓക്​സിജൻ ക്ഷാമത്തെ തുടർന്ന്​ രോഗികൾ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഓക്​സിജനായി താൻ ആരെയാണ്​ സമീപിക്കേണ്ടതെന്ന ഡൽഹി മുഖ്യമന്ത്രി കെജര്​വാളിന്‍റെ ചോദ്യം വലിയ ചർച്വചകൾക്ക്​ വഴിവെച്ചിരുന്നു ഇനി അരമണിക്കൂർ നേരത്തെക്കുള്ള ഓക്​സിജൻ മാത്രമാണ്​ ബാക്കിയുള്ളത്​. 500 ലിറ്റർ ഓക്​സിജൻ മാത്രമാണ്​ ലഭിച്ചതെന്ന്​ […]

National News Trending

ഓക്സിജൻ ലഭിക്കാൻ ഞാൻ ആരോടാണ് സംസാരിക്കേണ്ടത്?; മോദിയോട് കെജ്‌രിവാൾ

  • 23rd April 2021
  • 0 Comments

പ്രധാനമന്ത്രി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ കോവിഡ് അവലോകന യോഗത്തിൽ നിസ്സഹായത വിവരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിലെ ആശുപത്രികളിലേക്ക് ഓക്സിജൻ ലഭ്യമാക്കാൻ ആരോടാണ് ചോദിക്കേണ്ടതെന്ന് പറഞ്ഞ് തരൂ എന്നാണ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കർശന നടപടിയെടുത്തില്ലെങ്കിൽ ഡൽഹിയിൽ ഒരു ദുരന്തം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡൽഹി നഗരത്തിലുടനീളം ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്ന് കെജ്‌രിവാൾ പ്രധാനമന്ത്രിയെ അറിയിച്ചു. ഡൽഹിയിൽ ഓക്സിജൻെറ വലിയ കുറവുണ്ട്. ഇവിടെ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാൻറ് […]

National News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷം; ദില്ലിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു

  • 15th April 2021
  • 0 Comments

കൊവിഡ് പ്രതിദിനകണക്ക് രണ്ട് ലക്ഷം കടന്നതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമാകുന്നു. രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിൽ ദില്ലിയടക്കം കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. ദില്ലിയിൽ വരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്വിവാൾ പ്രഖ്യാപിച്ചു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. എന്നാൽ ഭക്ഷണ വിതരണം അനുവദിക്കും. മാളുകളും, ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിടണം. എന്നാൽ അവശ്യ സർവ്വീസുകൾക്ക് തടസമുണ്ടാകില്ല. വിവാഹം പോലുള്ള ചടങ്ങുകൾക്ക് പാസ് എടുക്കണം. സിനിമഹാളിൽ 30 % മാത്രം സീറ്റിംഗ് പരിധി നിശ്ചയിക്കും ആശുപത്രികളിൽ നിലവിൽ […]

error: Protected Content !!