National News

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു

  • 14th November 2021
  • 0 Comments

ഡൽഹിയിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം.നിലവില്‍ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 380ലെത്തി.മാസത്തില്‍ ഒരു ദിവസമെങ്കിലും സൈക്കിളിലോ ബസിലോ ആളുകള്‍ യാത്ര ചെയ്യണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിര്‍ദേശിച്ചു. ‘മലിനീകരണം കുറയ്ക്കുന്നതിന് നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. വ്യവസായ മേഖലയും പൊതുജനങ്ങള്‍ക്കും ഇത് ബാധകമാണ്. അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും മലിനീകരണം കുറയ്ക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും മാസത്തില്‍ ഒരു ദിവസമെങ്കിലും നിങ്ങളുടെ യാത്രാരീതി മാറ്റണം’. മനീഷ് സിസോദിയ […]

National News

ഡല്‍ഹിയിലെ വായു മലിനീകരണം അതിരൂക്ഷം;അന്തരീക്ഷ മലിനീകരണത്തെ രാഷ്ട്രീയവത്കരിക്കരുത് ഇടപെട്ട് സുപ്രീം കോടതി

  • 13th November 2021
  • 0 Comments

രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം അതിരൂക്ഷമാണെന്ന് സുപ്രീം കോടതി.വായുമലിനീകരണം നിയന്ത്രിക്കാന്‍ എന്ത് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. വായു മലിനീകരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയായ ആദിത്യ ദുബെ സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് എന്‍. വി രമണയുടെ ഈ പരാമർശം.അന്തരീക്ഷ മലിനീകരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും വിഷയത്തിൽ രാഷ്ട്രീയ താത്പര്യങ്ങൾ ഇല്ലാത്ത നടപടിയാണ് വേണ്ടതെന്നും സുപ്രിംകോടതി പറഞ്ഞു. ഡൽഹിയിൽ ലോക്ഡൗൺ വേണ്ടിവരുമോയെന്നും സുപ്രിംകോടതി ചോദിച്ചു.വീടിനുള്ളില്‍ പോലും മാസ്‌ക് ധരിച്ച് നടക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുന്നുവെന്നും അദ്ദേഹം പറഞ്ഞു. വായുമലിനീകരണ വിഷയത്തില്‍ […]

National News

അഫ്ഗാനില്‍ നിന്നും കൂടുതല്‍ പേര്‍ ഡല്‍ഹിയിലെത്തി; വന്നവരില്‍ മലയാളിയും

  • 24th August 2021
  • 0 Comments

അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതല്‍ പേര്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തി. വിമാനത്തില്‍ മലയാളിയായ യുവതിയും. കാസര്‍ഗോഡ് സ്വദേശിനിയായ സിസ്റ്റര്‍ തെരേസ ക്രാസ്തയാണ് സംഘത്തിലെ മലയാളി. 25 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 78 പേരുമായാണ് വിമാനം ഡല്‍ഹിയിലെത്തിയത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും വിമാനത്താവളത്തില്‍ തിരികെയെത്തിയ യാത്രക്കാരെ സ്വീകരിക്കാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പൂര്‍ണമായും പാകിസ്ഥാന്റെ വ്യോമപാത ഉപേക്ഷിച്ച് ഇറാന്‍ വഴിയായിരുന്നു അഫ്ഗാനില്‍ നിന്ന് വിമാനം ഡല്‍ഹിയിലെത്തിയത്. കൂടുതല്‍ ഇന്ത്യക്കാരെ അഫ്ഗാനില്‍ നിന്നും എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷാദൗത്യം ഇനിയും […]

National News

ഡൽഹിയിൽ 9 വയസ്സ്‌കാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; ബിജെപി അധ്യക്ഷനെ തടഞ്ഞ് നാട്ടുകാർ

  • 4th August 2021
  • 0 Comments

ഡൽഹിയിൽ 9 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പെൺകുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ ബിജെപി ദില്ലി അധ്യക്ഷൻ ആദേശ് ​ഗുപ്തയ്ക്ക് നേരെ ശക്തമായ പ്രതിഷേധമുണ്ടായി . നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിഷേധം നടത്തുന്ന സ്ഥലത്തേക്കാണ് ആദേശ് ​ഗുപ്ത എത്തിയത്.അദ്ദേഹം തിരിച്ചുപോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ രം​ഗത്തെത്തുകയായിരുന്നു. നേരത്തെ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി എത്തിയിരുന്നു. നിയമപോരാട്ടത്തിന് എല്ലാ വിധ പിന്തുണയും അദ്ദേഹം വാ​ഗ്ദാനം ചെയ്തു. ഇതേ സമയം പോലീസുകാർക്കെതിരെ ആരോപണവുമായി കുട്ടിയുടെ രക്ഷിതാക്കൾ രംഗത്തെത്തി. […]

National News

ഡൽഹി കൊലപാതകം; കുടുംബത്തിന് നീതി ലഭിക്കണം; രാഹുൽ ഗാന്ധി

  • 4th August 2021
  • 0 Comments

ഡൽഹി നങ്കലിൽ ഒൻപത് വയസ്സുള്ള ദലിത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ പൊലീസിനെതിരെ പെൺകുട്ടിയുടെ കുടംബം രംഗത്തെ ത്തി . പൊലീസുകാർ തെളിവ് നശിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. . രാഹുൽ ഗാന്ധി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. സമര സ്ഥലത്താണ് രാഹുൽ ഗാന്ധി പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ചത്. പെൺകുട്ടിയുടെ കുടുംബവുമായി സംസാരിച്ച രാഹുൽ ഗാന്ധി കുടുംബത്തിന് നീതി ലഭിക്കണമെന്ന് അറിയിച്ചു. നീതി ലഭിക്കും വരെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വിഷയം […]

National News

കോവിഡ്​ നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്​ അനുവദിച്ച്​ ഡൽഹി സർക്കാർ

  • 11th July 2021
  • 0 Comments

കോവിഡ്​ നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്​ അനുവദിച്ച്​ ഡൽഹി സർക്കാർ. ഓഡിറ്റോറിയങ്ങൾക്കും അസംബ്ലി ഹാളുകൾക്കും പ്രവർത്തിക്കാം. സ്​കൂളുകൾ, കോളജുകൾ, അക്കാദമി ട്രെയിനിങ്​ സെന്‍ററുകൾ എന്നിവ തുറക്കാമെന്നും സർക്കാർ അറിയിച്ചു. സ്​കൂളുകളിലും കോളജുകളിലും അധ്യാപകർക്ക്​ മാത്രമായിരിക്കും പ്രവേശനം.പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം 50 ശതമാനമാക്കി നിജപ്പെടുത്തിയിട്ടുണ്ട്​. കോവിഡ്​ രണ്ടാം തരംഗത്തെ​ തുടർന്ന്​ ഏപ്രിൽ 20നാണ്​ ഡൽഹിയിൽ ലോക്​ഡൗൺ പ്രഖ്യാപിച്ചത്​. ആറാഴ്ചക്ക്​ ശേഷമാണ്​ ലോക്​ഡൗണിൽ ഇളവ്​ അനുവദിച്ചത്​. അതേസമയം, സ്വിമ്മിങ്​ പൂളുകൾ, സിനിമ തിയറ്ററുകൾ, എന്‍റർടെയിൻമെന്‍റ്​ ആൻഡ്​ അമ്യൂസ്​മെന്‍റ്​ പാർക്കുകൾ, സ്​പാ എന്നിവ […]

National News

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രതിമാസം പെന്‍ഷനും പ്രഖ്യാപിച്ച്‌ ഡല്‍ഹി സർക്കാർ

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രതിമാസം പെന്‍ഷനും പ്രഖ്യാപിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. 50,000 രൂപ ധനസഹായവും 2500 രൂപ പ്രതിമാസം പെന്‍ഷനുമാണ് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘മുഖ്യമന്ത്രി കൊവിഡ് 19 പരിവാര്‍ ആര്‍തിക സഹായത യോജന എന്ന് പേരിട്ടിരിക്കുന്ന കുടുംബസഹായ പദ്ധതി വഴിയാണ് സഹായം. അപേക്ഷ സമര്‍പ്പിക്കാനായി ഇന്നുമുതല്‍ വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിക്കും. ആധാറും മൊബൈല്‍ നമ്പറും ഉപയോഗിച്ച് കുടുംബങ്ങള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. ഇതിന് കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ […]

National News

മെയ് മാസത്തില്‍ ഡൽഹിയിലെ തൊഴിലില്ലായിമ നിരക്ക് 18 ശതമാനം

മെയ് മാസത്തില്‍ ഡൽഹി നഗരത്തിലെ തൊഴിലില്ലായ്മ നിരക്ക് 18 ശതമാനമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സി.എം.ഐ.ഇ) പറയുന്നു. 2021 ഏപ്രിലില്‍ 390.8 ദശലക്ഷം തൊഴിലവസരങ്ങളായിരുന്നുവെങ്കില്‍ അത്, മെയ് മാസത്തില്‍ 375.5 ദശലക്ഷമായി കുറഞ്ഞു. ഇത് 15.3 ദശലക്ഷം തൊഴിലവസരങ്ങള്‍ , മാസത്തില്‍ 3.9 ശതമാനം കുറവുണ്ടാക്കുകയാണെന്ന് സിഎംഐഇ എംഡിയും സിഇഒയുമായ മഹേഷ് വ്യാസ് പറയുന്നു. സിഎംഐഇയുടെ ഉപഭോക്തൃ പിരമിഡ് ഗാര്‍ഹിക സര്‍വേ പ്രകാരം, രണ്ടുമാസത്തിനിടയില്‍ പ്രതിദിന […]

National News

ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു

ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രനേതൃത്വം. സംസ്ഥാന പ്രസിഡന്‍റ് അബ്ദുൾ ഖാദർ, വൈസ് പ്രസിഡന്‍റ് കെ.പി മുത്തുകോയ എന്നിവരാണ് ഡല്‍ഹിയിലെത്തിയത്. ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. നാളെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നടപടികളില്‍ നേതാക്കള്‍ തൃപ്തരല്ല,കൂടാതെ നിലവിലെ നിയമങ്ങൾ മാറ്റണമെന്നാണ് ദ്വീപിലെ ബി.ജെ.പി നിലപാട്. പ്രതിഷേധങ്ങള്‍ക്ക് പുതിയ രൂപം കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ലക്ഷദ്വീപിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് രൂപീകരിച്ച ‘സേവ് ലക്ഷദ്വീപ്’ ഫോറത്തിന്‍റെ കോര്‍ കമ്മറ്റി യോഗം കൊച്ചിയില്‍ […]

കോവിഡ് നിയന്ത്രണവിധേയം; ഡൽഹിയിൽ ജൂൺ ഒന്ന് മുതൽ ‘അൺലോക്ക്’ പ്രക്രിയ ആരംഭിക്കും; അരവിന്ദ് കെജരിവാൾ

കോവിഡ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ജൂണ്‍ ഒന്നുമുതല്‍ ‘അണ്‍ലോക്ക്’ പക്രിയ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. തുടക്കത്തില്‍ ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് കെജരിവാള്‍ പറഞ്ഞു. ദിവസവേതനക്കാരുടെ ക്ഷേമം കണക്കിലെടുത്താണ് ഫാക്ടറികള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇളവുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരികയാണ്. ഇന്നലെ 1072 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടിപിആര്‍ നിരക്ക് 1.53 ശതമാനമാണ്. 64 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. […]

error: Protected Content !!