പഞ്ചനക്ഷത്രഹോട്ടലുകളിൽ ഇരുന്ന് കർഷകരെ വിമർശിച്ചിട്ട് കാര്യമില്ല; മലിനീകരണത്തിന്റെ പേരില്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീംകോടതി
പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരിക്കുന്നവരാണ് മലിനീകരണത്തിന് കര്‍ഷകരെ കുറ്റപ്പെടുത്തുന്നതെന്ന് സുപ്രീം കോടതി യുടെ വിമർശനം. വായുമലിനീകരണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ശക്തമായ നടപടി എടുക്കാന്‍ ബ്യൂറോക്രസിക്ക് കഴിയുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു. മലിനീകരണം തടയുന്നതിന് എടുത്ത തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സുപ്രീം കോടതി സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.ഇതിനിടെ, ഡല്‍ഹിയില്‍ ജോലിചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രയോഗികമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഡല്‍ഹിയിലെ വായുമലിനീകരണത്തിന് മുഖ്യകാരണം വൈക്കോല്‍ കത്തിക്കല്‍ അല്ലെന്ന് താന്‍ പറഞ്ഞതിനെ ചില മാധ്യമങ്ങള്‍ […]
