Kerala Local News

പതിമംഗലത്ത് അഷ്റഫ് സഖാഫിയെ വെട്ടി പരുക്കേൽപ്പിച്ച പ്രതി ഷമീർ അറസ്റ്റിൽ

കുന്ദമംഗലം : മദ്റസ അധ്യാപകനും കേരള മുസ്ലിം ജമാഅത്ത് പതിമംഗലം യൂണിറ്റ് പ്രസിഡണ്ടുമായ യു അഷ്റഫ് സഖാഫിയെ വെട്ടി പരുക്കേൽപ്പിച്ച പ്രതിയെ പോലീസ് പിടികൂടി. തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് ഷമീർ ആണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത്. മാസങ്ങൾക്ക് മുൻപാണ് വൈരാഗ്യത്തിന്റെ പേരിൽ ഷമീർ അഷ്റഫ് സഖാഫിയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഒളിവിൽ പോയത്. കൈയുടെ വിരലുകൾ നഷ്ട്ടപ്പെട്ട സഖാഫിയുടെ വീട്ടുകാർ ഇനിയും അക്രമം ഉണ്ടാകുമെന്ന ഭയത്തിലാണ് കഴിഞ്ഞിരുന്നത്. അന്ന് ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടാൻ വൈകുന്നതിൽ ആക്ക്ഷൻ കമ്മറ്റിയുടെ […]

Kerala

മതപഠനശാലയിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; ആൺസുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരം മതപഠനശാലയിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെയാണ് (20) അറസ്റ്റ് ചെയ്തത്. ഹാഷിമിനെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൂന്തുറ പൊലീസ് കേസെടുത്തിട്ടുള്ളത്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. പെൺകുട്ടി മരിക്കുന്നതിന് ആറു മാസം മുമ്പെങ്കിലും ലൈംഗിക പീഡനത്തിന് ഇരയായെന്നായിരുന്നു റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ​ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആണ്‍സുഹൃത്തുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതിനെ തുടർന്നാണ് കുട്ടിയെ മതപഠനശാലയിലേക്ക് മാറ്റിയതെന്നാണ് പൊലിസ് പറയുന്നത്. […]

Kerala News

ഷിബിലി തട്ടിപ്പുകാരനെന്ന കാര്യം പലഘട്ടങ്ങളില്‍ മകളെ ഓര്‍മപ്പെടുത്തിയതായി ഫർഹാനയുടെ മാതാപിതാക്കൾ

കോഴിക്കോട് ∙ കൊല്ലപ്പെട്ട വ്യാപാരി സിദ്ദീഖിനെ ഫർഹാനയാണു ഷിബിലിക്കു പരിചയപ്പെടുത്തിയതെന്ന് ഫർഹാനയുടെ മാതാവ് ഫാത്തിമ. ജോലിയെന്ന ആവശ്യം നിരന്തരം പറഞ്ഞത് കൊണ്ടാണ് മകള്‍ സഹായിച്ചത്. ഫർഹാനയെ കോഴിക്കോട്ടേക്കു വിളിച്ചു വരുത്തിയതു സിദ്ദീഖിന്റെ നിർദേശപ്രകാരം. ഷിബിലിയാണെന്നും ഫാത്തിമ പറഞ്ഞു. സിദ്ദീഖിനെ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഫർഹാന പരിചയപ്പെട്ടത്. ചെന്നൈയിൽ ജോലി ചെയ്തിരുന്ന ഷിബിലിയെ സ്റ്റേഷനിൽ കാത്തുനിൽക്കുന്ന സമയത്തായിരുന്നു കൂടിക്കാഴ്ച. റെയിൽവേ സ്റ്റേഷൻ ഏതെന്നു മകള്‍ പറഞ്ഞിട്ടില്ല. ഷിബിലിക്കു കോഴിക്കോട്ട് സിദ്ദീഖിന്റെ സ്ഥാപനത്തിൽ ജോലി തരപ്പെടുത്തിയത് ഫർഹാനയാണ്. എന്തെങ്കിലും ഒരു […]

Kerala

കുടുംബതർക്കം; അമ്മായി അച്ഛൻ മരുമകനെ കുത്തിക്കൊന്നു

കുടുംബതർക്കം അമ്മായി അച്ഛൻ മരുമകനെ കുത്തിക്കൊന്നു. കോലഴി ക്ഷേത്രം റോഡിൽ താമസിക്കുന്ന ശ്രീകൃഷ്ണൻ (49) ആണ് കുത്തേറ്റ് മരിച്ചത്. വടക്കാഞ്ചേരി മണലിത്തറ സ്വദേശികളായ ഇവർ കോലാഴിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. പ്രതിയെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 9.30 ഓടെയാണ് സംഭവം.വീട്ടിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന മകളും ഭാര്യയുമുണ്ട്.വയറിൽ ആഴമുള്ള കുത്തേറ്റതിനാൽ പെട്ടെന്ന് മരണം സംഭവിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശപ്പിച്ചെങ്കിലും 2.30 ഓടെ മരിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

Kerala

കോഴിക്കോട് വ്യാപരി കൊല്ലപ്പെട്ട സംഭവം: തെളിവെടുപ്പ് തുടരുന്നു, ശരീരം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ കണ്ടെടുത്തു

കോഴിക്കോട്∙ കോഴിക്കോട് കൊല്ലപ്പെട്ട വ്യാപരി സിദ്ദീഖിന്റെ കൊലപാതകത്തിൽ തെളിവെടുപ്പ് തുടരുന്നു. കോഴിക്കോട് ലോഡ്ജ് മുറിയിൽ സിദ്ദീഖിന്റെ 2 എടിഎം കാർഡുകൾ, ആധാർ കാർഡ്, വസ്ത്രത്തിന്റെ ഭാഗം, ശരീരം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ എന്നിവ പെരിന്തൽമണ്ണ ചിരട്ടമലയിൽ നിന്ന് കണ്ടെടുത്തു. സിദ്ദീഖിനെ ലോഡ്ജ് മുറിയിൽ വച്ച് കൊലപ്പെടുത്തിയത് ഹണി ട്രാപ്പ് ശ്രമത്തിനിടെയെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതികളിലൊരാളായ ഫർഹാനയാണ് സിദ്ദീഖിനെ ലോഡ്ജിലേക്ക് ക്ഷണിച്ചത്. മറ്റു പ്രതികളായ ഷിബിലിയും ആഷിഖും സംഭവ സമയത്ത് കൂടെയുണ്ടായിരുന്നു. സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമം […]

Kerala News

കോഴിക്കോട് വ്യാപാരി സിദ്ദിഖ് കൊലപാതകം : ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്

കോഴിക്കോട് വ്യാപാരി സിദ്ദിഖ് കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷിബിലിയും ഫർഹാനയും ആഷികും ചേർന്നാണ് ഹണിട്രാപ്പ് ആവിഷ്‌കരിച്ചത്. ഇക്കാര്യം സിദ്ദിഖിന് അറിയില്ലായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. ഫർഹാനയുടെ അച്ഛനും സിദ്ദിഖും തമ്മിൽ പരിചയക്കാരായിരുന്നു. അങ്ങനെയാണ് ഫർഹാനയും സിദ്ദിഖും തമ്മിൽ പരിചയപ്പെടുന്നത്. സിദ്ദിഖിനെ ഹണിട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പദ്ധതി. സിദ്ദിഖിന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണമുണ്ടായാൽ ചെറുക്കാനാണ് ഫർഹാന ബാഗിൽ ചുറ്റിക കരുതിയിരുന്നത്. സിദ്ദിഖിനെ നഗ്നനാക്കി ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചതോടെ സിദ്ദിഖ് ഇത് ചെറുക്കുകയായിരുന്നു. തുടർന്ന് […]

Kerala

കോഴിക്കോട് ഹോട്ടൽ ഉടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം; പ്രതികളെ മലപ്പുറത്ത് എത്തിച്ചു, ചോദ്യം ചെയ്യൽ നിർണായകം

മലപ്പുറം: നാടിനെ നടുക്കിയ കോഴിക്കോട് ഹോട്ടൽ ഉടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ രണ്ടു പേരെ മലപ്പുറത്ത് എത്തിച്ചു. ചെന്നൈയിൽ നിന്നാണ് പ്രതികളായ ഷിബിലി, ഫർഹാന എന്നിവരെ തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. ഹോട്ടൽ ഉടമയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കൊക്കയിൽ തള്ളിയ സംഭവത്തിൽ ഇന്നലെയാണ് ഇവരെ ചെന്നൈയിൽ നിന്ന് പോലീസ് പിടിയിലായത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അന്വേഷണസംഘം പ്രതികളെ മലപ്പുറത്ത് എത്തിച്ചത്. മലപ്പുറം ജില്ലാ പോലീസ് മേധാവി തിരൂർ ഡിവൈഎസ്പി ഓഫീസിലെത്തിയ ശേഷം ഇരുവരെയും ചോദ്യം […]

Kerala

സിദ്ദീഖിനെ കൊന്നത് ഹോട്ടലിൽ നിന്ന്?; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്∙ കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല നടത്തിയ ഹോട്ടലിൽ നിന്ന് പ്രതികൾ‌ എന്ന് സംശയിക്കുന്നവർ‌ പുറത്തേക്കു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഹോട്ടലിന്റെ തൊട്ടടുത്തുള്ള വസ്ത്രവിൽപനശാലയിലെ സിസിടിവി ക്യാമറിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്. ഇവിടെ ജി 3, ജി4 എന്നിങ്ങനെ രണ്ടു റൂമുകൾ ഈ മാസം 18നാണ് ബുക്ക് ചെയ്തത്. സിദ്ദീഖിന്റെ പേരിലാണ് റൂമുകൾ ബുക്ക് […]

Kerala News

കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്; മൂന്ന് പേർ കസ്റ്റഡിയിൽ

മലപ്പുറം∙ മലപ്പുറം തിരൂരിൽ നിന്നു കാണാതായ വ്യാപാരി തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ (58) കൊലപ്പെടുത്തിയത് സ്വന്തം ജീവനക്കാരനും സുഹൃത്തുക്കളുമാണെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയെ ചെന്നൈയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പം ഷിബിലിയുടെ പെൺസുഹൃത്ത് ഫർഹാനയും പോലീസ് കസ്റ്റഡിയിലാണ്. ഫർഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിക്കാണ് പിടിയിലായ മൂന്നാമൻ. ഹോട്ടലിലെ മേൽനോട്ടക്കാരനായിരുന്നു ഷിബിലിയെന്നാണ് വിവരം. വെറും രണ്ട് ആഴ്ച മാത്രമാണ് ഷിബിലി ഹോട്ടലിൽ ജോലി നോക്കിയത്. ഇതിനിടെ മറ്റ് തൊഴിലാളികൾ ഷിബിലിയുടെ […]

National News

പോൺ സിനിമകൾ കണ്ട് ബലാത്സംഗം, 30ലധികം കുട്ടികൾ ഇര; സീരിയൽ കില്ലറിന് ജീവപര്യന്തം തടവ്

മൂന്ന് സംസ്ഥാനങ്ങളിലായി 30ലധികം കുട്ടികളെ ബലാത്സംഗം ചെയ്തുകൊന്ന സീരിയൽ കില്ലറിന് ജീവപര്യന്തം തടവ്. 2008 മുതൽ 2015 വരെ നടത്തിയ കൊലപാതകങ്ങളിലാണ് രവീന്ദർ കുമാർ എന്നയാൾക്ക് കോടതി ജീവപര്യന്തം തടവു വിധിച്ചത്. കൊലപാതകം, ബലാത്സംഗം എന്നിവർ ഉൾപ്പെടെ ഇയാൾ നടത്തിയതായി പൊലീസ് പറയുന്നു. ഡൽഹിയിൽ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ആളായിരുന്നു രവീന്ദർ. മയക്കുമരുന്നിന് അടിമയായിരുന്ന ഇയാൾ പോൺ സിനിമകൾ കണ്ടതിനു ശേഷം കുട്ടികളെ തെരഞ്ഞു കണ്ടുപിടിച്ച് ബലാത്സംഗം ചെയ്തതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നു പതിവ്. ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ് […]

error: Protected Content !!