Kerala

കമ്പിവടി കൊണ്ട് കൈ തല്ലിയൊടിച്ചു, കത്രിക കൊണ്ട് കുത്തി; 16 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയും കാമുകനും അമ്മുമ്മയും പിടിയിൽ

കൊച്ചിയിൽ 16 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ അമ്മയും അമ്മയുടെ സുഹൃത്തും അമ്മുമ്മയും അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ വളർമതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതു. അമ്മയുടെ സുഹൃത്ത് വീട്ടിൽ വരുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് കുട്ടിയെ ക്രൂരമായി മർദിച്ചതെന്നാണ് വിവരം. മൂന്ന് പേരും ചേർന്ന് കമ്പിവടി ഉപയോ​ഗിച്ച് കുട്ടിയുടെ കൈ തല്ലിയൊടിക്കുകയായിരുന്നു. ഇതിന് പുറമേ കത്രിക കൊണ്ട് കുട്ടിയുടെ ശരീരത്തിൽ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. കുട്ടിയുടെ ശരീരത്തിൽ […]

Kerala

ഭാര്യയെ കണ്ണിറുക്കി കാണിച്ചു, ചോദ്യം ചെയ്ത ഭർത്താവിന് മർദനം: കോഴിക്കോട് യുവദമ്പതികളെ അഞ്ചംഗ സംഘം ആക്രമിച്ചു

പരിക്കേറ്റ അശ്വിൻ കോഴിക്കോട് നഗരത്തില്‍ ഞായറാഴ്ച രാത്രി യുവദമ്പതികള്‍ക്കുനേരെ ആക്രമണം. ബൈക്കില്‍ പോകുമ്പോള്‍‍ അഞ്ചംഗ സംഘം ആക്രമിച്ചെന്ന് ദമ്പതികള്‍ പറയുന്നു. ഇരിങ്ങാടന്‍പള്ളി സ്വദേശികള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ മർദ്ദനമേറ്റെന്നും അശ്വിൻ വ്യക്തമാക്കി.‘ കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. ഭാര്യയും ഞാനും സിനിമ കണ്ട ശേഷം ഭക്ഷണം കഴിക്കാനായി നഗരത്തിലേക്കു പോകുകയായിരുന്നു. ഈ സമയത്തു 2 സ്കൂട്ടറുകളിലായി 5 യുവാക്കൾ വന്നു. ഞങ്ങളെ കളിയാക്കുന്ന പോലെ അവർ പാട്ടുപാടി. ഭാര്യയെ കണ്ണിറുക്കി കാണിച്ചപ്പോൾ […]

Kerala

കെഎസ്ആര്‍ടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം; കോഴിക്കോട് സ്വദേശി പിടിയിൽ

കെ എസ് ആർ ടി സി ബസിൽ യാത്രക്കാരിയായ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ യുവാവിനെതിരെ കേസ്. സഹയാത്രികനായ കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം അങ്കമാലിയിൽ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ടപ്പോഴാണ് തനിക്ക് സഹയാത്രികന്‍റെ അടുത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായതെന്ന് യുവനടി തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. ചൊവ്വാഴ്ച […]

Kerala News

ഡോ.വന്ദന ദാസിന്റെ കൊലപാതകം : ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം ഡോ.വന്ദന ദാസ് കുത്തേറ്റ് മരിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തലിനു പിന്നാലെയാണ് അന്വേഷണം മാറ്റി ക്രൈംബ്രാഞ്ചിനു വിട്ടത്. അതേസമയം, പ്രതി ജി.സന്ദീപ് നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിലാണുള്ളത്. ജയിലിലെ 4 സുരക്ഷാ സെല്ലുകളിൽ ഒന്നിൽ ഇയാളെ ഒറ്റയ്ക്കാണു പാർപ്പിച്ചിരിക്കുന്നത്. നിലവിൽ ഇയാൾക്കു മാനസിക പ്രശ്നങ്ങളില്ലെന്നു ജയിൽ അധികൃതർ പറഞ്ഞു.

Kerala

പൊലീസ് എത്തിച്ച രോഗി നെടുങ്കണ്ടത്ത് ഡോക്‌ടർമാരെയും നഴ്‌സുമാരെയും ആക്രമിക്കാൻ‌ ശ്രമം

നെടുങ്കണ്ടം (ഇടുക്കി) ∙ താലൂക്ക് ആശുപത്രിയിൽ പൊലീസ് എത്തിച്ച മദ്യ ലഹരിയായ രോഗി അക്രമാസക്തനായി ഡോക്‌ടർമാരെയും നഴ്‌സുമാരെയും ആക്രമിക്കാൻ ശ്രമിച്ചു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. അടിപിടിയിൽ പരുക്കേറ്റ നെടുങ്കണ്ടം സ്വദേശി പ്രവീൺ ആണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. അതേസമയം പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും ആരോപണമുണ്ട് കേസെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നു പൊലീസ് പറയുന്നു. ‌അക്രമസാഹചര്യം കണ്ട് ഡോക്ടർമാരടക്കമുള്ളവർ മാറിനിന്ന്, സുരക്ഷയൊരുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഇയാളെ കെട്ടിയിട്ടാണ് ചികിത്സ നൽകിയത്. നെടുമ്പന ഗവ. യുപി […]

Kerala

ഡോ. വന്ദനയുടെ കൊലപാതകം: അന്വേഷണം പ്രതിയുടെ സുഹൃത്തുക്കളിലേക്കും

കൊല്ലം: ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ പ്രതി സന്ദീപിൻ്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. കൊല നടത്തുന്നതിന് മുൻപ് പ്രതി ഈ ഫോണിൽ നിന്നാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നും പോലീസ്. പ്രതിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചു. എഫ്. ഐ. ആർ. സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും പോലീസ് പറഞ്ഞു. മുറിവ് തുന്നിക്കെട്ടുന്നതിന് മുൻപ് നഴ്സിങ്ങ് സൂപ്രണ്ടും ഡോക്ടർ വന്ദനയും പ്രതി സന്ദീപിനെ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഈ ദൃശ്യങ്ങൾ പകർത്തിയത് പ്രതി സന്ദീപാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. […]

Kerala

ഡോ.വന്ദന ദാസിന് വിട ചൊല്ലാനൊരുങ്ങി ജന്മനാട്, സംസ്കാരം ഇന്ന്

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ.വന്ദന ദാസിന്റെ സംസ്കാരം ഇന്നു നടക്കും. ഇന്നലെ രാത്രി എട്ടു മണിയോടെ വന്ദനയുടെ മൃതദേഹം മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലെത്തിച്ചു. പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നിരവധി പ്രമുഖർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു. നന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നു. […]

Kerala

ആക്രമണമുണ്ടായപ്പോൾ മാറിനിന്നില്ല; തടയാൻ ശ്രമിച്ചു എന്ന് പൊലീസ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തിൽ സുരക്ഷ വീഴ്ചയില്ലെന്ന് പോലീസ് വിലയിരുത്തൽ. പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തത്. ആശുപത്രിയിൽ എത്തിക്കുന്നതുവരെ പ്രകോപനം ഇല്ലായിരുന്നു എന്നും പൊലീസ് പറഞ്ഞു. സന്ദീപ് മറ്റൊരു കേസിലും പ്രതിയല്ല എന്ന് പൊലീസ് പറയുന്നു. പെട്ടെന്ന് ആക്രമണം ഉണ്ടായപ്പോൾ ഇടപെട്ട പൊലീസുകാർക്കും കുത്തേറ്റു. മാറിനിന്നില്ല, അക്രമിയെ തടയുകയാണ് ചെയ്തത് എന്നും പൊലീസ് വിശദീകരിക്കുന്നു. ഡിവൈഎസ്പി ഡി.വിജയകുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തുക. പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. എഫ്ഐആറിൽ മാറ്റം വരും. ഡ്യൂട്ടി ഡോക്ടർ […]

Kerala

കോട്ടയം മെഡിക്കൽ കോളജിൽ നേഴ്സിന് നേരെ രോഗിയുടെ കൈയ്യേറ്റം

കോട്ടയം മെഡിക്കൽ കോളജിൽ നേഴ്സിന് നേരെ രോഗിയുടെ കൈയ്യേറ്റം. താത്ക്കാലിക ജീവനക്കാരിയായ നേഹാ ജോണിനാണ് മർദ്ദനമേറ്റത്. കൈക്ക് ഒടിവ് സംഭവിച്ച നേഹ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്ന രോഗിക്ക് കുത്തിവെയ്പ്പ് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മർദ്ദനം. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.

Kerala

ഏകമകള്‍, ആഗ്രഹിച്ചതുപോലെ ഡോക്ടറായി; ഒടുവില്‍… തീരാ വേദനയായി ‘ഡോ.വന്ദന എംബിബിഎസ്’

ഡോ. വന്ദനയുടെ മരണവാര്‍ത്തയില്‍ വിറങ്ങലിച്ചിരിക്കുകയാണ് കേരള ജനത ഒന്നടങ്കം. ഡോക്ടര്‍ ആവണമെന്ന സ്വപ്‌നം പൂര്‍ത്തീകരിച്ചതിന് തൊട്ടു പിന്നാലെയാണ് വന്ദന കൊലക്കത്തിക്ക് ഇരയായത്. ചെറുപ്പം മുതല്‍ പഠനത്തില്‍ മിടുക്കിയായിരുന്നു വന്ദന. ഡോക്ടര്‍ ആവണമെന്ന സ്വപ്നം നെഞ്ചോട് ചേര്‍ത്താണ് വന്ദന വളര്‍ന്നതും. ഒടുവില്‍ വര്‍ഷങ്ങളെടുത്ത് പഠിച്ച് ഡോക്ടര്‍ എന്ന പ്രൊഫഷനിലേക്കെത്തിയപ്പോള്‍ വീടിന് മുന്നില്‍ നെയിം പ്ലേറ്റുയര്‍ന്നു, ‘ഡോ.വന്ദന എംബിബിഎസ്’. സ്വപ്‌നങ്ങള്‍ അവശേഷിപ്പിച്ചുമടങ്ങിയ വന്ദനയുടെ വീടിന് മുന്നില്‍ അനാഥമായി ഈ ബോര്‍ഡ് കിടക്കും. സ്‌കൂള്‍ കാലം മുതല്‍ ആതുര സേവന രംഗത്ത് […]

error: Protected Content !!