Local

ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു; നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു

  • 11th August 2023
  • 0 Comments

മൊറാദാബാദ്: ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. സംഭാല്‍ സ്വദേശിയായ അനുജ് ചൗധരി (34) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. അനുജ് ചൗധരി തന്റെ അപ്പാർട്ട്മെന്റിന് പുറത്തുള്ള വഴിയിലൂടെ നടക്കുമ്പോൾ ബൈക്കിലെത്തിയ മൂന്ന് പേർ പലതവണ വെടിയുതിർക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പരിക്കേറ്റ അനുജ് ചൗധരിയെ മൊറാദാബാദിലെ ബ്രൈറ്റ്സ്റ്റാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. രാഷ്ട്രീയ എതിരാളികളാണ് കൊലപാതകത്തിനു പിന്നിലെന്ന് ചൗധരിയുടെ കുടുംബം ആരോപിച്ചു. കൊലപാതകത്തിൽ അമിത് ചൗധരി, അനികേത് എന്നിവര്‍ക്ക് […]

Local

ഭാര്യയെ സംശയം; കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചുകൊന്ന് ഭർത്താവ്

  • 11th August 2023
  • 0 Comments

തൃശ്ശൂര്‍: ചേറൂരില്‍ ഭര്‍ത്താവ് ഭാര്യയെ കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ചുകൊന്നു. ചേറൂര്‍ സ്വദേശി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഉറങ്ങുമ്പോള്‍ കമ്പിപ്പാരക്കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ പോലീസ് കസ്റ്റഡിയിലായി. വിദേശത്തായിരുന്ന ഉണ്ണികൃഷ്ണന്‍ മൂന്നുദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇയാള്‍ പോലീസിലെത്തി കീഴടങ്ങുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകനുണ്ട്. പുലര്‍ച്ചയോടെയായിരുന്നു കൊലപാതകം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Kerala Local News

അന്തർസംസ്ഥാന മോഷ്ടാവ് സാബു എന്ന സ്പൈഡർ സാബു പിടിയിൽ

  • 10th August 2023
  • 0 Comments

കോഴിക്കോട്: കൊലപാതക കേസുൾപ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ഭവനഭേദന കേസുകളിലെ പ്രതി വയനാട് സുൽത്താൻ ബത്തേരി കുപ്പാടി പ്ലാമൂട്ടിൽ വീട്ടിൽ സ്പൈഡർസാബു എന്ന സാബു (52 വയസ്) നെയാണ് സിറ്റിപോലീസ് കമ്മീഷണർ DIG രാജ്പാൽമീണഐപിഎസിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു ഐപി എസിന്റെ കീഴിലുള്ള കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും ചേർന്ന് പിടികൂടിയത്. 2001 ൽ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിൽ മോഷണം നടത്തുന്നതിനിടെ […]

Kerala News

കോഴിക്കോട് വടകരയിൽ മൂന്ന് യുവാക്കൾക്ക് കുത്തേറ്റു

  • 9th August 2023
  • 0 Comments

വടകരയിൽ മൂന്ന് യുവാക്കൾക്ക് കുത്തേറ്റു. പരിക്കേറ്റ ശിഹാബ്, സിറാജ്, ഇജാസ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. സാന്റ് ബാങ്ക് പരിസരത്തെ ഷർഷാദിന്റെ വീട്ടിൽ വെച്ചാണ് കുത്തേറ്റത് . പെൺകുട്ടിക്ക് ഫോണിൽ സന്ദേശമയച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം. വീട്ടിൽ ചോദിക്കാനെത്തിയവർക്കാണ് കുത്തേറ്റത്. ഹർഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Kerala

കോഴിക്കോട് മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരെ പ്രതിഷേധം; ഹർഷിന അടക്കം 12 പേർ അറസ്റ്റിൽ

  • 9th August 2023
  • 0 Comments

കോഴിക്കോട്; മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരായ പ്രതിഷേധത്തിൽ ഹർഷീന അടക്കം 12പേർ അറസ്റ്റിൽ. ഹർഷീന, ഭർത്താവ് അഷറഫ്, സമരസമിതി നേതാവ് എന്നിവരടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ തല മെഡിക്കൽ ബോർഡ് തള്ളിയതായി സൂചനയുണ്ട്. 2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ ആർട്ടറിഫോർസെപ്സ് കുടുങ്ങിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. 2017 ജനുവരി […]

Local

പാലക്കാട്‌ 161 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി അറസ്റ്റില്‍

  • 8th August 2023
  • 0 Comments

പാലക്കാട്‌ > 161 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ. മൂന്നിയൂർ പാറക്കടവ് കുന്നത്തേരി സ്വദേശി അഷറഫിനെ (39) ഒലവക്കോട് താണാവിൽ നിന്നാണ് ടൗൺ നോർത്ത് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് വാങ്ങിയ ഇയാൾ എംഡിഎംഎ മലപ്പുറത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പിടിയിലായത്. ഈ വർഷം ആദ്യമായാണ് ഇത്രയധികം എംഡിഎംഎ ഒരാളിൽ നിന്ന് പിടികൂടുന്നത്. മലപ്പുറത്ത് ലഹരി എത്തിക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായ അഷറഫ് എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പട്ടാമ്പി, […]

Local News

താമരശേരി ഗർഭിണിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു

  • 8th August 2023
  • 0 Comments

താമരശ്ശേരി: താമരശേരി കോളിക്കലിൽ ഗർഭിണിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ വനിതാ കമീഷൻ കേസെടുത്തു. സംഭവത്തിൽ കോളിക്കൽ വടക്കേപറമ്പ് മണ്ണട്ടിൽ ബഹാവുദ്ദീൻ അൽത്താഫിനെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും, വെള്ളിയാഴ്ചയുമായിട്ടാണ് യുവതിയെ മർദ്ദിച്ചത്. വ്യാഴാഴ്ച വെകിട്ട് കുളിമുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് നഗ്നയാക്കി പുറത്തേക്ക് വലിച്ചിട്ട് കൊടിയ പീഡനത്തിനും, ലൈഗിംക വൈകൃതങ്ങൾക്കും ഇടയാക്കി. വെള്ളിയാഴ്ചയാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. യുവതിയുടെ മുടിയും ഭർത്താവ് മുറിച്ചുമാറ്റിയാതായി പരാതിയിൽ പറയുന്നു. പരിക്കേറ്റ ഷാഹിദയെ കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. […]

Local

വിദ്യാർഥികളുടെ ലൈംഗിക പീഡനപരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

  • 5th August 2023
  • 0 Comments

മട്ടാഞ്ചേരി: എറണാകുളം മട്ടാഞ്ചേരിയിൽ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി ജഹാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മട്ടാഞ്ചേരി പൊലീസ് അറിയിച്ചു. പിടിയിലായ മദ്രസ അധ്യാപകനെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാള്‍ മറ്റ് കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ തിരുവനന്തപുരം പൂവ്വാറിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാർക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ഒരാളെ […]

Local

ബിരുദ വിദ്യാർത്ഥി നമിതയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

  • 2nd August 2023
  • 0 Comments

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമല കോളേജിൽ വിദ്യാർഥിനി ആർ. നമിത (20) യെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആൻസൻ റോയി (22) യെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മനപ്പൂർവമായ നരഹത്യ, വധശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇയാളുടെ പേരിലുള്ളത്. രണ്ട് കൊലപാതക ശ്രമം, അടിപിടി, ലഹരിക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണിയാൾ. അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇയാളെ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മെഡിക്കൽ കോളേജിൽനിന്ന് ഡിസ്ചാർജ്‌ ചെയ്ത ഉടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.നെറ്റിയിൽ ചെറിയ മുറിവും കാലിൽ […]

Local

ബീഹാറിൽ അമ്മയെയും രണ്ട് കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി

  • 2nd August 2023
  • 0 Comments

ബീഹാറിലെ കതിഹാർ ജില്ലയിൽ അമ്മയെയും രണ്ട് കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ബാലിയ ബെലോൺ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബെലൗൺ ഗ്രാമപഞ്ചായത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.രക്തത്തിൽ കുളിച്ച നിലയിൽ വീടിനുള്ളിലാണ് 35 വയസ്സുള്ള സ്ത്രീയുടെയും 6 ഉം 10 ഉം വയസ്സുള്ള കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സദാബ് സരിൻ ഖാത്തൂൻ (35), മക്കളായ ഫൈസാൻ ഫിറോസ് (6), പായ ഫിറോസ് (10) എന്നിവരാണ് മരിച്ചത്. ഗ്രാമത്തിനടുത്തുള്ള മുഹറം മേള കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഭർത്താവ് […]

error: Protected Content !!