Kerala

ഭാര്യയെയും ഭാര്യാമാതാവിനെയും ഭർത്താവ് വെട്ടിപരുക്കേൽപ്പിച്ചു

  • 2nd October 2023
  • 0 Comments

കോഴിക്കോട്∙ കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും മധ്യവയസ്കൻ വെട്ടിപരുക്കേൽപ്പിച്ചു. പാറമലയിൽ പാലാട്ടിൽ ബിന്ദു (46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത (69) എന്നിവരെയാണു ബിന്ദുവിന്റെ ഭർത്താവ് ഷിബു (52) വെട്ടിയത്. ഇന്നു രാവിലെ ആറുമണിയോടെയാണു സംഭവം നടന്നത്. കുടുംബവഴക്കാണു ആക്രമണത്തിനു പിന്നിൽ. ബിന്ദുവിന്റെ തോളിനും തലയ്ക്കും കൈക്കും വെട്ടേറ്റു. ഉണ്ണിയാതയുടെ ഒരു കൈവിരൽ വേർപെട്ടു. പരുക്കു ഗുരുതരമായതിനാൽ ഇരുവരെയും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രണ്ടുവർഷമായി ബിന്ദുവും ഷിബുവും പിരിഞ്ഞു താമസിക്കുകയായിരുന്നു. ആക്രമണത്തിനു […]

Kerala News

കാട്ടാനയുടെ ആക്രമണം; ട്രക്കിങ്ങിനിടെ വനംവകുപ്പ് ഗൈഡ് കൊല്ലപ്പെട്ടു

  • 12th September 2023
  • 0 Comments

വനം വകുപ്പിന്റെ ട്രക്കിങ്ങിനിടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് താല്‍ക്കാലിക ഗൈഡ് കൊല്ലപ്പെട്ടു. വെള്ളമുണ്ട ഫോറസ്റ്റ് ഡിവിഷനില്‍ നിന്നും വനംവകുപ്പ് നടത്തുന്ന ചിറപ്പുല്ല് ട്രക്കിങ്ങ് സംഘത്തിന് നേരെയാണ് അപ്രതീക്ഷിതമായി കാട്ടാന പാഞ്ഞടുത്തത്. പുളിഞ്ഞാല്‍ നെല്ലിക്കച്ചാല്‍ നെല്ലിയാനിക്കോട്ട് തങ്കച്ചന്‍ (47) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ട്രക്കിങ്ങില്‍ ഗൈഡായ തങ്കച്ചനൊപ്പം അഞ്ച് കര്‍ണ്ണാടക സ്വദേശികളായ സഞ്ചാരികളായിരുന്നു ഉണ്ടായിരുന്നത്. രാവിലെ പത്തരയോടെയാണ് ട്രക്കിങ്ങ് തുടങ്ങിയത്. ചിറപ്പുല്ല് മലയുടെ മുകള്‍ ഭാഗത്ത് വരെയും എത്തുന്ന ആറ് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ട്രക്കിങ്ങ് […]

National

വിദ്യാര്‍ത്ഥിയെ നഗ്നനാക്കി നടത്തി, പിന്നാലെ മരണം: 13 പേര്‍ക്കെതിരെ പോക്സോ പ്രകാരം കേസ്

  • 9th September 2023
  • 0 Comments

കൊല്‍ക്കത്തയിൽ റാഗിങ്ങിന് പിന്നാലെ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ 13 പേര്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. ജാദവ്പൂർ സർവകലാശാലയിലാണ് സംഭവം നടന്നത്. ബിരുദ വിദ്യാര്‍ത്ഥിയായ 17കാരന്‍ മരിച്ച സംഭവത്തിലാണ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്. ആഗസ്ത് 9നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വിദ്യാര്‍ത്ഥിയെ നഗ്നനാക്കി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിന്റെ രണ്ടാം നിലയിലൂടെ നടത്തിച്ചെന്നാണ് ആരോപണം. പിന്നാലെ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് ചാടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ കൊൽക്കത്ത പൊലീസ് പ്രത്യേക […]

Kerala News

ആലുവാ പീഡനം ; പ്രതി ക്രിസ്റ്റിൽ രാജ് കൊടും കുറ്റവാളിയെന്ന് റിപ്പോർട്ട്

  • 7th September 2023
  • 0 Comments

ആലുവയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പാറശ്ശാല ചെങ്കൽ സ്വദേശി ക്രിസ്റ്റിൽ രാജ് കൊടുംക്രിമിനലെന്ന് റിപ്പോർട്ട്. സതീഷ് എന്നപേരിൽ അറിയപ്പെടുന്ന ഇയാൾ പകൽ സമയം മുഴുവൻ വീട്ടിൽ കഴിയുന്ന ഇയാൾ രാത്രിസമയത്ത് മാത്രമാണ് പുറത്തിറങ്ങാറുള്ളതെന്നാണ് നാട്ടുകാർ പറയുന്നു. വളരെ വൈകി പുലർച്ചയോടെയാണ് തിരിച്ചെത്തുകയെന്നും സമീപവാസികൾ പറയുന്നു.18 വയസ്സ് മുതൽ മോഷണത്തിനിറങ്ങിയ ക്രിസ്റ്റിൽരാജ് പതിവായി മൊബൈൽഫോൺ മോഷ്ടിക്കുന്നയാളാണെന്നും ഇയാളെ നേരത്തെയും പിടികൂടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടിൽ നിരവധി മൊബൈൽ ഫോണുകൾ സൂക്ഷിച്ചിട്ടുണ്ട്. 2017-ൽ മാനസികവെല്ലുവിളി നേരിടുന്ന വയോധികയെ […]

Kerala News

സഹോദരങ്ങൾ തമ്മിലുള്ള തർക്കം; യുവാവിനെ കൊന്ന് കുഴിച്ചുമൂടി

  • 6th September 2023
  • 0 Comments

തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് സഹോദരന്മാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയിൽ ഒരാള്‍ കൊല്ലപ്പെട്ടു. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ് (36)ആണ് മരിച്ചത്. ഇയാളെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് സൂചന. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിക്കാൻ കാരണമെന്നാണ് വിവരം. ഇയാളുടെ സഹോദരന്‍ ബിനു പോലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ 11 ദിവസമായി ഇയാളെ കാണാതായിട്ട് ഫോണ്‍ സ്വിച്ച് ആയതും സംശയങ്ങള്‍ക്ക് കാരണമായി. ബന്ധുക്കള്‍ പോലീസില്‍ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കുഴിച്ചുമൂടിയതായി കണ്ടെത്തിയതെന്നാണ് സൂചന

Kerala News

കണ്ണിൽ മുളകുപൊടിയിട്ട് വായിൽ തുണിതിരുകി വൃക്ക രോഗിയായ പിതാവിനെ കൊലപ്പെടുത്താൻ 15 കാരന്റെ ശ്രമം

  • 28th August 2023
  • 0 Comments

പോത്തൻകോട് കൂട്ടുകാരന്റെ സഹായത്തോടെ അച്ഛന് 15 കാരന്റെ ക്രൂരമർദ്ദനം. കണ്ണിൽ മുളകുപൊടി തേച്ച് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചായിരുന്നു കൊലപാതക ശ്രമം. ഗുരുതരമായി പരിക്കേറ്റ പിതാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം വീടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച മകനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.10ാം ക്ലാസ് വിദ്യാർത്ഥിയാണ് പതിനഞ്ചുകാരൻ. അച്ഛൻ അടിച്ചതിന്റെ പ്രതികാരം തീർക്കാൻ മുഖത്ത് മുളക് തേച്ച് വായിൽ തുണി തിരുകി തലക്കടിക്കുകയായിരുന്നു മകൻ. അച്ഛൻ അടിച്ചതിൻ്റെ പ്രതികാരം തീർക്കാനാണ് സുഹൃത്തിൻ്റെ സഹായത്തോടെ തിരിച്ച് മർദ്ദിച്ചതെന്ന് മകൻ പറഞ്ഞു.

Local Trending

അഞ്ച് വർഷം മുമ്പ് കാണാതായ മാധ്യമപ്രവർത്തകയുടെ മൃതദേഹം കണ്ടെത്തി

  • 23rd August 2023
  • 0 Comments

ഛത്തീസ്ഗഢിൽ നിന്ന് അഞ്ച് വർഷം മുമ്പ് കാണാതായ മാധ്യമപ്രവർത്തകയുടെ മൃതദേഹം കണ്ടെത്തി. ഛത്തീസ്ഗഢിലെ കോർബ-ദാരി റോഡിൽ പോളിത്തീൻ ഷീറ്റിൽ പൊതിഞ്ഞ നിലയിലറിയിരുന്നു മൃതദേഹം. വാർത്താ അവതാരക സൽമ സുൽത്താനയെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. മാധ്യമപ്രവർത്തകയെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം കണ്ടെത്തുന്നതിനായി കോർബ-ദാരി നാലുവരിപ്പാത കുഴിച്ച് പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. മൃതദേഹത്തോടൊപ്പം ഒരു ജോടി ചെരിപ്പും കണ്ടെടുത്തു. അതേസമയം മൃതദേഹം തിരിച്ചറിയാൻ […]

Kerala News

മകളെ വിവാഹം കഴിച്ചു നല്‍കിയില്ല;പിതാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു

  • 17th August 2023
  • 0 Comments

കണ്ണൂരിൽ മകളെ വിവാഹം കഴിച്ചു നല്‍കാത്തതിന് പെണ്‍കുട്ടിയുടെ പിതാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ മാമനം സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജേഷ് പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.രാജേഷിന്റെ മകളും പ്രതിയും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. മകളെ വിവാഹം ചെയ്തു നൽകണമെന്ന് പ്രതി രാജേഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജേഷ് ഇതിന് തയ്യാറായിരുന്നില്ല. പകരം കാസർഗോഡ് സ്വദേശിക്ക് മകളെ വിവാഹം ചെയ്തു നൽകി. ഇതേ […]

Kerala

പേരാമ്പ്രയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി

  • 16th August 2023
  • 0 Comments

കോഴിക്കോട്: പേരാമ്പ്രയിൽ വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. പേരാമ്പ്ര വടക്കുമ്പാട് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സിനാനാണ് മർദനമേറ്റത്. ക്ലാസിൽ മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് അധ്യാപകൻ മർദിച്ചെന്നാണ് പരാതി. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. ഓഗസ്റ്റ് 14-ന് ആണ് കുട്ടിക്ക് മർദനമേറ്റത്. പ്രണവ് എന്ന അധ്യാപകനാണ് മർദിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതരുടേയോ അധ്യാപകന്റേയോ പ്രതികരണം ലഭ്യമായിട്ടില്ല.

Local

തൃശ്ശൂർ ചേറ്റുപുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം; കൊലപാതകം

  • 15th August 2023
  • 0 Comments

തൃശ്ശൂർ: തൃശ്ശൂർ ചേറ്റുപുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാഞ്ഞാണി നാലാംകല്ല് സ്വദേശി കുന്നത്തുംകര ഷൈൻ്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരൻ ഷെറിൻ സുഹൃത്ത് അരുൺ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് സ്വന്തം സഹോദരനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. ഹെൽമറ്റിന് തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ടു ദിവസം മുൻപാണ് കൊലപാതകം നടക്കുന്നത്. ട്രിച്ചിയിൽ നിന്ന് വരുന്ന ഷൈനെ വിളിക്കാൻ പോയതായിരുന്നു സഹേദരൻ ഷെറിനും സുഹൃത്തും. ഇവർ […]

error: Protected Content !!