Kerala kerala

‘ ഡാ, ഈ കത്ത് സാറിനെ കാണിക്കണം; പണികൊടുക്കുന്നവരെ മാറ്റാന്‍ പറയണം’; സിപിഒ വിനീതിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്

  • 16th December 2024
  • 0 Comments

മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാംപില്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ ഉദ്യോഗസ്ഥന്‍ വിനീതിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. മേലുദ്യോഗസ്ഥരുടെ പീഡനം സൂചിപ്പിക്കുന്നതാണ് കുറിപ്പ്. ചിലര്‍ തന്നെ ചതിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. മലപ്പുറം അരീക്കോട് സായുധ പൊലീസ് ക്യാംപിലെ സിപിഒ ആയ വിനീത് ഇന്നലെ രാത്രിയാണ് ജീവനൊടുക്കിയത്. രണ്ട് സുഹൃത്തുക്കളുടെയും ഒരു ഉന്നത ഉദ്യോഗസ്ഥന്റെയും പേരുകള്‍ കുറിപ്പിലുണ്ട്.

error: Protected Content !!