ഷാജഹാന്റെ കൊലപാതകം; പിന്നില്‍ ആര്‍എസ്എസ്, കൊലയാളി സംഘത്തിലെ അംഗങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് സിപിഎം
പാലക്കാട് മലമ്പുഴയിലെ സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്ന് സിപിഎം. കൊലയാളി സംഘത്തില്‍ അംഗങ്ങളായിട്ടുള്ള ശബരീഷ്, അനീഷ് എന്നിവര്‍ നേരത്തെ പാര്‍ട്ടി വിട്ടവരാണ്. ഇവര്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരാണെന്നും പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു. പാലക്കാട് ശ്രീനിവാസന്‍ കൊല്ലപ്പെട്ടപ്പോള്‍ ഇവര്‍ വിലാപയാത്രയില്‍ പങ്കെടുത്തിരുന്നു. ഇവരെങ്ങനെയാണ് സിപിഎം പ്രവര്‍ത്തകരാവുക. ഷാജഹാനെ തന്നെ ലക്ഷ്യമിട്ടാണ് ആക്രമികള്‍ വന്നത്. സ്ഥലത്ത് മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നിട്ടും അവരെയൊന്നും ആക്രമിച്ചില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ […]









