Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 81 പേർക്ക് കോവിഡ്

ജില്ലയില്‍ 81 പേര്‍ക്ക് കോവിഡ് രോഗമുക്തി 130 ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ നാലു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ട് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 61 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 32 പേര്‍ക്കും പയ്യോളിയില്‍ 7 പേര്‍ക്കും രോഗം ബാധിച്ചു. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ […]

News

കണ്ണൂരില്‍ കോവിഡ് ബാധിതനായ പ്രതി തടവുചാടി

കണ്ണൂരില്‍ കോവിഡ് ബാധിതനായ പ്രതി തടവുചാടി. കാസര്‍കോട് കൂളിക്കുന്ന് സ്വദേശിയായ റംസാന്‍ സൈനുദ്ദീന്‍ (22) ആണ് തടുചാടിയത്. കഴിഞ്ഞ ജൂണില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ ഇയാള്‍ തടവ് ചാടിയിരുന്നു.രണ്ടാമത് പിടികൂടി നിരീക്ഷണത്തിലാക്കിയപ്പോഴാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരകീരിച്ച ഇയാള്‍ രക്ഷപ്പെട്ടത് കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത്തവണ രക്ഷപ്പെടുമ്പോള്‍ ഇയാള്‍ നീല ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നത്. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ഉടന്‍ അറിയിക്കണമെന്ന് ചക്കരക്കല്‍ പോലീസില്‍ അറിയിച്ചിട്ടുണ്ട്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

News

പ്രശസ്ത ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

പ്രശസ്ത ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി.അദ്ദേഹത്തിന്റെ മകൻ ചരണാണ് ഇക്കാര്യം ട്വിറ്ററിലുടെ അറിയിച്ചത്. എസ്പിബിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ട്വീറ്റിൽ മകൻ പറയുന്നു. ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആരോഗ്യ നില വഷളായതിനെ തുടർന്ന് താരത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററും ഇസിഎംഒ സപ്പോർട്ടും എസ്പിബിക്ക് നൽകിയിരുന്നു.

National News

കോവിഡ് ഇന്ത്യയിൽ 24 മണിക്കൂറിനിടെ 61,408 പുതിയ കേസുകൾ

രാജ്യത്ത് കോവിഡ് സാഹചര്യം രൂക്ഷമാകുന്നു പ്രതിദിനം അറുപതിനായിരത്തിൽ അധികം പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 24 മണിക്കൂറിനിടെ 61,408 പോസിറ്റീവ് കേസുകളും 836 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇതോടെ ആകെ രോഗികളുടെ എണ്ണം 3,106,348 ആയി. മരണസംഖ്യ രാജ്യത്തെ ആകെ മരണം 57,542 ആയി. രാജ്യത്ത് ഒരാഴ്ചയ്ക്കിടെ നാലര ലക്ഷത്തിലധികം പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായി തുടരുകയാണ്. ആന്ധ്രയിൽ പോസിറ്റീവ് കേസുകൾ മൂന്നര […]

Kerala News

സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 1908 കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 116 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള […]

News

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നൽകുമെന്ന് നടൻ സൂര്യ

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നൽകുമെന്ന് തമിഴ് നടൻ സൂര്യ. കോവിഡും അനുബന്ധ ലോക്ക് ഡൗണും മൂലം വഴി മുട്ടിയ സിനിമാ പ്രവർത്തകർക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങകുന്നവരെയും സഹായിക്കാനാണ് ഈ തുക നൽകുകയെന്ന് താരം തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. പുതിയ ചിത്രം സൂരറൈ പോട്ര് ഒടിടി റിലീസിനെത്തുന്ന കാര്യം വ്യക്തമാക്കി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്.നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സൂരറൈ പോട്ര് ഓൺലൈൻ റിലീസ് ചെയ്യുന്നതെന്നും തീയറ്റർ ഉടമകളും ആരാധകരും […]

Local News

കുന്ദമംഗലത്ത് രണ്ടു പേർക്ക് കോവിഡ്

കോഴിക്കോട് : കുന്ദമംഗലത്ത് ഒരു ആരോഗ്യ പ്രവർത്തകൻ ഉൾപ്പടെ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് സ്വദേശിയായ ആരോഗ്യ പ്രവർത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നേഴ്‌സായി സേവനം അനുഷ്‌ഠിച്ചു വരുന്ന വ്യക്തിയാണ്. ഇതിനു പുറമെ വാർഡ് നാലിൽ ഒരു സ്ത്രീയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരെ മണാശ്ശേരിയിലെ കെ എം സി ടി കോവിഡ് കെയർ സെന്ററിലേക്ക് തുടർ ചികിത്സക്കായി മാറ്റി. ഇരു പേരുമായി സമ്പർക്കമുള്ളവരെ കോവിഡ് പരിശോധനയ്ക്ക് […]

Kerala

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. മലപ്പുറത്തും, പത്തനംതിട്ടയിലുമാണ് ഇന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌ . ഇന്നലെ മരണപ്പെട്ട പത്തനംതിട്ട കോട്ടാങ്ങൽ കുളത്തൂർ ദേവസ്യ ഫിലിപ്പോസിന്റെ (54) കോവിഡ് പരിശോധന ഫലം ഇന്ന് പോസിറ്റീവ് ആവുകയായിരുന്നു. വൃക്ക സംബന്ധമായ അസുഖ ബാധിതൻ ആയിരിക്കെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മലപ്പുറം തൂത സ്വദേശി മുഹമ്മദാണ് (85) മരിച്ച മറ്റൊറാൾ പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശരോഗം എന്നിവ ഇദ്ദേഹത്തിനുണ്ടായിരുന്നുഓഗസ്റ്റ് പതിനേഴിനാണ് മഞ്ചേരി മെഡിക്കൽ കോളജിൽ മുഹമ്മദിനെ പ്രവേശിപ്പിച്ചത്. […]

News

കോഴിക്കോട് ജില്ലയില്‍ ഇന്ന് 232 പേര്‍ക്ക് കോവിഡ്‌

ജില്ലയില്‍ 232 പേര്‍ക്ക് കോവിഡ് രോഗമുക്തി 20 ജില്ലയില്‍ ഇന്ന് 232 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പത്ത് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 189 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 107 പേര്‍ക്കും ചോറോട് പ്രദേശത്ത് 17 പേര്‍ക്കും മാവൂര്‍ 14 പേര്‍ക്കും രോഗം ബാധിച്ചു. […]

News

കണ്ണൂരില്‍ കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂരിലെ ചക്കരക്കല്ലില്‍ കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇബ്രാഹിമി(63)നാണ് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം നാലായി.

error: Protected Content !!