Kerala News

കോവിഡ് മരണം; കണക്കുകളിൽ അവ്യക്തതയില്ല; വീണ ജോർജ്

  • 4th August 2021
  • 0 Comments

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങളുടെ കണക്കിൽ അവ്യക്തതയില്ലെന്ന് ആരോഗ്യ മന്ത്രി. എല്ലാ കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കാലതാമസം കുറയ്ക്കാനാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. മരണം വിട്ടുപോയിട്ടുണ്ടെങ്കില്‍ പരിശോധിക്കും. ഇതിനായുള്ള നടപടികള്‍ തുടരുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഐ.സി.എം.ആറിന്‍റേതടക്കം കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് സഭയില്‍ മറുപടി […]

International News

ഒരു വർഷത്തിന് ശേഷം വുഹാനിൽ വീണ്ടും കോവിഡ്; മുഴുവന്‍ ജനങ്ങളെയും പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി ചൈന

  • 3rd August 2021
  • 0 Comments

ഒരു വര്‍ഷത്തിന് ശേഷം വുഹാനിൽ വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് വുഹാനിലും മറ്റു നഗരങ്ങളിലും ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്.2019 ഡിസംബറില്‍ ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് വുഹാനിലായിരുന്നു. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വുഹാനിലെ മുഴുവന്‍ ജനങ്ങളെയും പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി ചൈന. ഒരു വര്‍ഷമായി പ്രദേശത്ത് കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെന്ന് ചൈന അറിയിച്ചിരിക്കുന്നത്. […]

International News

ഡെൽറ്റ വകഭേദം വ്യാപകം; വാക്‌സിനേഷന്‍ കഴിഞ്ഞവരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് യു.എസ്. ആരോഗ്യ വകുപ്പ്

  • 28th July 2021
  • 0 Comments

ഡെല്‍റ്റ വകഭേദം വ്യാപകമാകാന്‍ തുടങ്ങിയതിന് പിന്നാലെ മാസ്‌ക് അടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങളിലേക്ക് തിരിച്ചു വരാനൊരുങ്ങി അമേരിക്ക . കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ കഴിഞ്ഞവരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് യു.എസ്. ആരോഗ്യ വകുപ്പ്. കൊവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിലുള്ളവരോടാണ് മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ വകുപ്പ് ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച പ്രസ്താവനയിറക്കിയത്. കെട്ടിടങ്ങള്‍ക്കുള്ളിലാണെങ്കിലും കൊവിഡ് കേസുകള്‍ കൂടുതലുള്ള പ്രദേശങ്ങളിലുള്ളവര്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. വാക്‌സിനേഷന്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും സ്‌കൂളുകളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും […]

Kerala News

സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

  • 27th July 2021
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

News Sports

ക്രുനാൽ പാണ്ഡ്യക്ക്​ കോവിഡ്​; ഇന്ന്​ നടക്കാനിരുന്ന ഇന്ത്യ- ശ്രീലങ്ക രണ്ടാം ട്വന്‍റി 20 മത്സരം മാറ്റിവെച്ചു

  • 27th July 2021
  • 0 Comments

ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലെ ക്രുനാൽ പാണ്ഡ്യക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു.​ക്രുനാലിന്​ കോവിഡ്​ ബാധിച്ചതോടെ മറ്റു താരങ്ങളും നിരീക്ഷണത്തിലായിട്ടുണ്ട്​. എട്ട്​ താരങ്ങൾക്ക്​ ക്രുനാലുമായി അടുത്ത സമ്പർക്കമുണ്ടായിരുന്നതാണ്​ വിവരം. ഇതോടെ ഇന്ന്​ നടക്കാനിരുന്ന രണ്ടാം ട്വന്‍റി 20 മത്സരം മാറ്റിവെച്ചു. മത്സരം നാളെ നടത്തുമെന്നാണ്​ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആദ്യ ട്വന്‍റി 20യിൽ കളത്തിലിറങ്ങിയ ക്രുനാൽ ഒരു വിക്കറ്റ്​ വീഴ്​ത്തിയിരുന്നു. മത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യ 38 റൺസിന്​ തകർത്തിരുന്നു. മൂന്നാം ട്വന്‍റി 20 മത്സരങ്ങളാണ്​ പരമ്പരയിലുള്ളത്​.

National News

രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബറോടു കൂടി ആരംഭിക്കും; ഡോ റണ്‍ദീപ് ഗുലേറിയ

  • 24th July 2021
  • 0 Comments

ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബറോടു കൂടി ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോ റണ്‍ദീപ് ഗുലേറിയ. 11 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികൾക്കൊപ്പം ജീവിക്കുന്നത് വയോധികര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത 18 മുതല്‍ 30 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് ലാന്‍സറ്റ് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറഞ്ഞിരുന്നു. അതിനാൽ തന്നെ കുട്ടികൾക്ക് വാക്സിൻ നൽകുന്നത് വ്യാപനത്തെ വലിയ തോതിൽ കുറയ്ക്കുമെന്നുമാണ് വിദഗ്ധർ പറയുന്നത്. “സൈഡസ്‌ ഇതിനകം തന്നെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി അടിയന്തിര അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ […]

International News

കോവിഡ്; നാലാം തരംഗത്തിൽ വിറച്ച് ഫ്രാൻസ്

  • 22nd July 2021
  • 0 Comments

ലോകം കോവിഡ്​ ഭീതിയിൽനിന്ന്​ പതിയെ സാധാരണ ജീവിതത്തിലേക്ക്​ മടങ്ങുന്നതിനിടെ വീണ്ടും വിറപ്പിച്ച്​ നാലാം തരംഗം. ​ഫ്രാൻസ്​ കോവിഡ്​ നാലാം തരംഗത്തിനു മധ്യേയാണെന്ന്​ ഫ്രഞ്ച്​ പ്രധാനമന്ത്രി ഴാങ്​ കാസ്​റ്റെക്​സ്​ പറഞ്ഞു. ഡെൽറ്റ വകഭേദമാണ്​ രാജ്യത്ത്​ കുടുതൽ അപകടം വിതക്കുന്നത്​. സർക്കാർ ആരോഗ്യ പാസ്​ ശക്​തമാക്കിയതോടെ ലൂവ്​റെ മ്യൂസിയം, ഈഫൽ ടവർ എന്നിവിടങ്ങളിലെത്തുന്നവർ​ രണ്ട്​ ഡോസ്​ വാക്​സിനെടുത്തിരിക്കണം. ചില സിനിമ തിയറ്ററുകളും നിയമം കർശനമാക്കിയിട്ടുണ്ട്​. രാജ്യത്ത്​ ജനസംഖ്യയുടെ 46 ​ശതമാനം പേരും രണ്ടു ഡോസ്​ വാക്​സിൻ സ്വീകരിച്ചവരാണ്​. ്ഫ്രാൻസിൽ വീണ്ടും […]

News Sports

റിഷഭ് പന്ത് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ചേര്‍ന്നു

  • 22nd July 2021
  • 0 Comments

കൊവിഡ് മുക്തി ലഭിച്ചതോടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ചേര്‍ന്നു. ഇംഗ്ലണ്ട് ആതിഥ്യം വഹിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുശേഷമുള്ള 20 ദിവസത്തെ ഇടവേളക്കിടെയാണ് പന്തിന് കൊവിഡ് ബാധ ഏറ്റത്. ടീം ഹോട്ടലിന് പുറത്തു താമസിച്ച പന്ത് യൂറോ കപ്പ് കാണാനും ദന്തരോഗ ചികിത്സയ്ക്കും യാത്രകള്‍ നടത്തിയിരുന്നു. ഇതുമൂലമാണ് താരത്തിന് കൊവിഡ് പിടിപ്പെട്ടതെന്നാണ് നിഗമനം. യുകെയിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ പത്ത് ദിവസത്തെ ഐസൊലേഷനു ശേഷമാണ് പന്ത് ടീമില്‍ തിരിച്ച്‌ […]

International News

കോവിഡ്; ജനങ്ങളുടെ മാനസികാരോഗ്യം തകർത്തു; ലോകാരോഗ്യസംഘടന

  • 22nd July 2021
  • 0 Comments

കോവിഡ്​ -19 പകർച്ചവ്യാധി മൂലം ജനങ്ങളുടെ മാനസികാരോഗ്യത്തിനുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി മുൻഗണന നൽകുമെന്ന്​ ലോകാരോഗ്യസംഘടന. കഴിഞ്ഞ ദിവസം ​യൂറോപ്യൻ മേഖലയിലെ ഡബ്ലു.എച്ച്​.ഒയുടെ ഉന്നത ഉദ്യോഗസ്​ഥർ നടത്തിയ യോഗത്തിലാണീ തീരുമാനം യൂറോപ്യൻ മേഖലയിലെ ആളുകൾ അക്ഷരാർത്ഥത്തിൽ കോവിഡിന്‍റെ ആഘാതത്തിലും അതിന്‍റെ അനന്തരഫലങ്ങളിലും തകർന്നുകൊണ്ടിരിക്കുകയാണെന്ന്​ ലോകാരോഗ്യസംഘടനയുടെ റീജിയണൽ ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗ് പറഞ്ഞു. പകർച്ചവ്യാധി ലോകത്തെ നടുക്കി. ആഗോളതലത്തിൽ നാല്​ ദശലക്ഷത്തിലധികമാളുകൾ മരണത്തിനു കീഴടങ്ങി. ലക്ഷങ്ങളു​െട ഉപജീവനമാർഗം നശിച്ചു. മാനസികാരോഗ്യവും ക്ഷേമവും അടിസ്ഥാന മനുഷ്യാവകാശമായി കാണണമെന്ന് ഡബ്ല്യു.ടി.ഒ അഭിപ്രായപ്പെട്ടു. […]

International News

സൗദിയിലെ സ്ഥാപനങ്ങളില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ വാക്‌സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം

  • 21st July 2021
  • 0 Comments

സൗദി അറേബ്യയിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനം കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ക്കും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍ക്കും മാത്രമായിരിക്കുമെന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം വ്യക്തമാക്കി. പൊതുജനാരോഗ്യം നിലനിര്‍ത്താനുള്ള മുന്‍കരുതല്‍ നടപടികള്‍ ഇവര്‍ പാലിച്ചിരിക്കുകയും വേണം. കുത്തിവെപ്പെടുക്കാത്തവരെ പൊതു സ്വകാര്യ സ്ഥാപങ്ങളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയില്ല. വാണിജ്യ കേന്ദ്രങ്ങള്‍, മാളുകള്‍, മൊത്ത, ചില്ലറ വില്‍പന ശാലകള്‍, പൊതുമാര്‍ക്കറ്റുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, വനിത ബ്യൂട്ടി സലൂണുകള്‍ എന്നീ സ്ഥാപനങ്ങള്‍ ഇതിലുള്‍പ്പെടും. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനു […]

error: Protected Content !!