Kerala News

സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്ക് കോവിഡ്

  • 26th January 2022
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍ഗോഡ് 866 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,46,391 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ […]

Local News

ജില്ലയിൽ ഇന്ന് 4432 പേർക്ക് കോവിഡ്

  • 25th January 2022
  • 0 Comments

ജില്ലയിൽ 4432 പേർ‍ക്ക്കോവിഡ് , രോഗമുക്തി 2966 ജില്ലയില്‍ ഇന്ന് 4,432 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 4,308 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 75 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 35 പേർക്കും 14 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 9,948 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2,966 പേര്‍ കൂടി രോഗമുക്തി നേടി. 32,528 […]

Kerala News

സന്തോഷ് ട്രോഫി മാറ്റിവെച്ചു

  • 25th January 2022
  • 0 Comments

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സന്തോഷ് ട്രോഫി ഫുട്ബോൾ മാറ്റിവച്ചു. അടുത്ത മാസം മഞ്ചേരിയിൽ നടത്താൻ തീരുമാനിച്ച പോരാട്ടങ്ങളാണ് മാറ്റി വച്ചത്.ഫെബ്രുവരി 20 മുതൽ മാർച്ച് ആറ് വരെയായിരുന്നു ഫൈനൽ റൗണ്ട് പോരാട്ടങ്ങൾ നടത്താൻ നേരത്തെ എഐഎഫ്എഫ് തീരുമാനിച്ചിരുന്നത്. കോവിഡ് സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ഫെബ്രുവരി മൂന്നാം വാരത്തിൽ പുതിയ തീയതി സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് ഇന്ത്യൻ ഫുട്‌ബോൾ അധികൃതർ ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.ഫുട്‌ബോള്‍ ഫെഡറേഷനും പ്രാദേശിക സംഘാടകരും ചര്‍ച്ച നടത്തി തീരുമാനം സര്‍ക്കാരിനെ അറിയിച്ചു.

National News

ഇന്ത്യയില്‍ ഒമിക്രോണ്‍ സമൂഹവ്യാപന ഘട്ടത്തില്‍

  • 23rd January 2022
  • 0 Comments

രാജ്യത്ത് ഒമൈക്രോണിന്റെ സമൂഹവ്യാപനം നടന്നതായി ജനിതക പഠനറിപ്പോർട്ട്. മെട്രോ നഗരങ്ങളിൽ രോഗികൾ കൂടിയത് സമൂഹവ്യാപനം മൂലമെന്ന് പഠനങ്ങൾ പറയുന്നു.ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ജീനോം സ്വീക്വൻസിങ് കൺസോർഷ്യത്തിന്റേതാണ് പഠനം.വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമാമാണ് ഇന്‍സാകോഗ്.‘ഒമിക്രോണ്‍ ഇപ്പോള്‍ ഇന്ത്യയില്‍ സമൂഹവ്യാപനത്തിലാണ്. പുതിയ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒന്നിലധികം മെട്രോകളില്‍ ഒമിക്രോണ്‍ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട B.1.640.2 വകഭേദം നിരീക്ഷിച്ചുവരുന്നു. അതിവേഗം പടരുന്നതിന്റെ തെളിവുകളൊന്നുമില്ല, പ്രതിരോധശേഷിയെ […]

National News

രാജ്യത്ത് 3.33 ലക്ഷം പുതിയ രോഗികൾ, 525 മരണം

  • 23rd January 2022
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3.33 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രോഗവ്യാപന നിരക്ക് 17.78 ശതമാനമായി വര്‍ധിച്ചു.2.59 ലക്ഷം പേര്‍ മഹാമാരിയില്‍ നിന്ന് രോഗമുക്തി നേടി. എന്നാല്‍ മരണസംഖ്യ വീണ്ടും ഉയരുകയാണ്. 525 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ഇന്നലെ ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 4,89,409 ആയി ഉയര്‍ന്നു.വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21. 87 ലക്ഷമായി. കര്‍ണാടകയിലാണ് കോവിഡ് ഏറ്റവും രൂക്ഷം. സംസ്ഥാനത്ത് 3.23 ലക്ഷം സജീവ കേസുകളാണുള്ളത്. മഹാരാഷ്ട്ര, കേരളം, […]

Local News

ജില്ലയിൽ 4385 പേർ‍ക്ക് കോവിഡ്, രോഗമുക്തി 1, 567

  • 22nd January 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 4,385 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 4,271 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 63 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 35 പേർക്കും 16 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 9,296 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1, 567 പേര്‍ കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് 24,233 പേരാണ് ചികിത്സയിലുള്ളത്. പുതുതായി […]

Kerala News

സംസ്ഥാനത്ത് ഇന്ന് 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 22nd January 2022
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി 1637, വയനാട് 972, കാസര്‍ഗോഡ് 623 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,85,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,77,086 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ […]

Kerala News

കോവിഡ് ബാധിതനായ വിഎസിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി;ഭാര്യക്കും കോവിഡ്

  • 22nd January 2022
  • 0 Comments

കോവിഡ് ബാധിതനായ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി.ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശുപത്രിയില്‍ തന്നെ തുടരുകയാണെന്നും വിഎ അരുണ്‍ കുമാര്‍ ഫെയിസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. അതേസമയം വിഎസിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിഎസിന്റെ മകന്‍ വിഎ അരുണ്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അച്ഛന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നു. എങ്കിലും ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ഇന്നലെ വൈകിട്ടോടെ അമ്മയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. സുഖവിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് വിളിക്കുന്ന നിരവധി പേരുണ്ട്. എല്ലാവരുടേയും സ്നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നു.

Kerala News

കൊവിഡ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധിയില്ല

  • 22nd January 2022
  • 0 Comments

കൊവിഡ് രോഗികളുമായി പ്രാഥമിക സമ്പർക്ക പട്ടികയിൽ വരുന്ന സർക്കാർ, അർധസർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് ഇനിമുതൽ പ്രത്യേക അവധിയില്ല. ശമ്പളത്തോട് കൂടിയുള്ള പ്രത്യേക അവധി റദ്ദാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി.പ്രാഥമിക സമ്പർക്കത്തിൽ വരുന്ന ജീവനക്കാർ അക്കാര്യം ഓഫീസിൽ വെളിപ്പെടുത്തുകയും സ്വയം നിരീക്ഷണം നടത്തണം, സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ഓഫീസിൽ പാലിക്കുകയും ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു. രോഗലക്ഷണമുണ്ടായാൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശ പ്രകാരം നടപടി സ്വീകരിക്കണമെന്നും സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

Kerala News

നാളെ നിയന്ത്രണങ്ങളുടെ ആദ്യ ഞായര്‍ ഹോട്ടലുകളിൽ പാഴ്സൽ മാത്രം, ചടങ്ങുകൾക്ക് 20 പേർ പുറത്തിറങ്ങാന്‍ സത്യവാങ്മൂലം

  • 22nd January 2022
  • 0 Comments

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍.അത്യാവശ്യയാത്രകള്‍ മാത്രമാണ് നാളെ അനുവദിക്കുക. ഇതിനായി കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.ഹോട്ടലുകളും പഴം–പച്ചക്കറി–പലചരക്ക്–പാല്‍, മത്സ്യം–മാംസം എന്നിവ വില്‍ക്കുന്ന കടകളും രാവിലെ 7 മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും പാഴ്സല്‍ വിതരണവും ഹോം ഡെലിവറിയുമേ അനുവദിക്കൂ. ഇരുത്തി ഭക്ഷണം നൽകാൻ പാടില്ല. വിവാഹം, മരണാനനന്തര ചടങ്ങുകള്‍ക്ക് […]

error: Protected Content !!