കേരളത്തിൽ പ്രാണവായു മുടങ്ങില്ല എന്ന ധൈര്യത്തിലാണ് ഇവിടിരുന്നുള്ള തെറി വിളി;എം.ബി. രാജേഷ്
കോവിഷീൽഡ് വാക്സിന് ലോകത്തെ ഏറ്റവും ഉയർന്ന വിലയിട്ടതിനെയും കേരളത്തിലിരുന്ന് അതിനെ ന്യായീകരിക്കുന്നവരെയും രൂക്ഷമായി വിമർശിച്ച് എം.ബി രാജേഷ്. കേരളത്തിൽ പ്രാണവായു മുടങ്ങില്ല എന്ന ധൈര്യത്തിലാണ് ഇവിടിരുന്നുള്ള തെറി വിളിയെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ അദ്ദേഹം പറയുന്നു. കോവി ഷീൽഡിന് ഇന്ത്യയിലെ വിലയുടെ പകുതിയാണ് ബംഗ്ലാദേശിലും അമേരിക്കയിലും. അതിലും താഴെയാണ് യു.കെയിലും ബ്രസീലിലും. ഇന്ത്യയിലേതിെൻറ നാലിലൊന്നേയുള്ളൂ യൂറോപ്യൻ യൂനിയനിൽ. ലോകത്തേറ്റവും കൂടിയ വില ഇന്ത്യയിൽ. എന്തൊരു കൊള്ളയാണെന്നും എന്തൊരു കണ്ണിൽ ചോരയില്ലാത്ത ഭരണമാണിതെന്നും അദ്ദേഹം വിമർശിക്കുന്നു എം.ബി. രാജേഷിൻെറ ഫേസ്ബുക്ക് […]
