National News

പരീക്ഷണം ഇല്ലാതെ കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് ആപത്ത് ; ഡൽഹി ഹൈക്കോടതി

  • 16th July 2021
  • 0 Comments

ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് ആപത്തെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ ധൃതിയുടെ ആവശ്യമില്ല. കുട്ടികളിലുള്ള വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കാനും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. കുട്ടികളിലുള്ള കോവിഡ് വാക്‌സിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വാക്‌സിന് വിദഗ്ധ സമിതി അനുമതി നല്‍കിയ ശേഷം കുട്ടികളില്‍ വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് നയത്തിന് രൂപം നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ ധരിപ്പിച്ചു. അതിനിടെയാണ് ഡല്‍ഹി ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയത്. കുട്ടികളില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് […]

National News

കുട്ടികൾക്കുള്ള വാക്‌സിൻ സൈക്കോവ് ഡിന് ഉടനെ അനുമതി ലഭിച്ചേക്കും

  • 12th July 2021
  • 0 Comments

കുട്ടികള്‍ക്കായുള്ള വാക്‌സിനായ സൈക്കോവ് ഡിന് ഈ ആഴ്ച അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കും. വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയായ സൈഡസ് കാഡില ഈ മാസം ആദ്യം ഡി.സി.ജി.ഐയ്ക്ക് അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ നല്‍കിയിരുന്നു. കൊവിഡ് മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ വിദഗ്ധ സമിതിയുടെ പരിഗണനക്ക് വരുന്നത്. കുട്ടികളിലെ വാക്‌സിനേഷന്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലാകാന്‍ സഹായകരമാവുമെന്നാണ് വിലയിരുത്തല്‍. 12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനാണ് സൈക്കോവ് ഡി. അപേക്ഷ വാക്‌സിന്‍ വിദഗ്ധസമിതി […]

National News

12 നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക്​ വാക്​സിൻ; സെപ്​റ്റംബർ മുതൽ നൽകി തുടങ്ങും

രാജ്യത്ത്​ 12 നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക്​ വാക്​സിൻ സെപ്​റ്റംബർ മുതൽ നൽകി തുടങ്ങും. സൈഡസ്​ വാക്​സിനാണ്​ നൽകുക. ഇതിന്​ അനുമതി ആഴ്ചകൾക്കുള്ളിൽ ലഭ്യമാകുമെന്ന്​ ബന്ധപ്പെട്ട സമിതി അധ്യക്ഷൻ ഡോ. എൻ.കെ അറോറ പറഞ്ഞു. ​േകാവിഡ്​ മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്ന മുന്നറിയിപ്പിന്‍റെ സാഹചര്യത്തിലാണ്​ കുട്ടികളിലും പരിശോധന നടത്തുന്നത്​. എന്നാൽ, കുട്ടികളെ കാര്യമായി ബാധിക്കാനിടയില്ലെന്ന്​ പീഡിയാട്രിക്​ അസോസിയേഷൻ ഉൾപെടെ സംഘടനകൾ പറയുന്നു. സൈഡസ്​ വാക്​സിനു പിറകെ കോവാക്​സിനും അനുമതി നൽകും. കൊവാക്​സിൻ മൂന്നാംഘട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്​. […]

കോവിഡ്​ വാക്​സിൻ കുത്തിവെപ്പിൽ നിന്ന്​ രക്ഷപ്പെടാൻ ഭാര്യയുടെ ആധാർ കാർഡുമായി മരത്തിൽ കയറി ഭർത്താവ്

  • 26th June 2021
  • 0 Comments

കോവിഡ്​ വാക്​സിൻ കുത്തിവെപ്പിൽ നിന്ന്​ രക്ഷപ്പെടാൻ ഭാര്യയുടെ ആധാർ കാർഡുമായി മരത്തിൽ കയറി ഭർത്താവ്​.മധ്യപ്രദേശിലെ രാജ്​ഗ്രാഹ്​ ജില്ലയിലെ പതാകലൻ ഗ്രാമത്തിലായിരുന്നു സംഭവം. തനിക്കും ഭാര്യക്കും വാക്​സിൻ ലഭിക്കുന്നത്​ ഒഴിവാക്കുന്നതിനായാണ്​ കനിവരാൾ മരത്തിൽ കയറിയത്​. ഗ്രാമത്തിലെ വാക്​സിൻ ക്യാമ്പിലേക്ക്​ ഇയാൾ എത്തിയെങ്കിലും സ്വീകരിക്കാൻ വിസമ്മതിച്ച്​ മരത്തിൽ കയറുകയായിരുന്നു. ഭാര്യക്കും വാക്​സിൻ ലഭിക്കാതിരിക്കാൻ അവരുടെ ആധാർ കാർഡും ഇയാൾ കൈയിൽ കരുതിയിരുന്നു. തുടർന്ന്​​ ബ്ലോക്ക്​ മെഡിക്കൽ ഓഫീസറുൾപ്പടെ സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ​ ദീർഘ നേരം സംസാരിച്ച​തിനെ തുടർന്ന്​ […]

International News

ദരിദ്ര രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ കിട്ടാനില്ലെന്ന് ലോകാരോഗ്യ സംഘടന

  • 26th June 2021
  • 0 Comments

ദരിദ്ര രാജ്യങ്ങളിൽ കൊവിഡ്-19 വാക്സിൻ ലഭിക്കാനില്ലെന്ന് ലോകാരോഗ്യ സംഘടന. സമ്പന്ന രാജ്യങ്ങള്‍ സൊസൈറ്റികള്‍ തുറന്ന് അപകടസാധ്യത കുറഞ്ഞ ചെറുപ്പക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുമ്പോള്‍ ദരിദ്രരാജ്യങ്ങള്‍ക്ക് ആവശ്യത്തിനുള്ള വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ആഗോളതലത്തിലെ വാക്സിനേഷൻ പരാജയത്തെക്കുറിച്ച് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രയേസസാണ് തുറന്ന് സംസാരിച്ചത്. ആഗോള സമൂഹം എന്ന നിലയിൽ നമ്മുടെ ലോകം പരാജയപ്പെടുകയാണെന്നും ടെഡ്രോസ് അഥനോം പറഞ്ഞു. എച്ച്‌ഐവി കാലത്തെ മാനസികാവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘എച്ച്‌ഐവി കാലത്ത് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് […]

National News

രണ്ടുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍ ആരംഭിക്കാനൊരുങ്ങി ഇന്ത്യ

  • 24th June 2021
  • 0 Comments

രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലാകും വാക്‌സിനേഷന്‍ ആരംഭിക്കുക. കുട്ടികള്‍ക്കായുള്ള വാക്‌സിന്റെ രണ്ടാംഘട്ട മൂന്നാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വാക്‌സിനേഷന്‍ ആരംഭിക്കും. രാജ്യം വിപുലമായ തയാറെടുപ്പുകലാണ് കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കാനായി നടത്തിവരുന്നതെന്ന് എയിംസ് ഡയറക്ടര്‍ ഡോക്ടര്‍ രണ്‍ദിപ് ഗുലെറിയ അറിയിച്ചു. കൊവാക്‌സിന്‍ ആയിരിക്കും കുട്ടികള്‍ക്ക് ആദ്യം ലഭ്യമാകുന്നത്. എന്നാല്‍ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് തത്കാലം പൂര്‍ണ അനുമതി നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര വിദഗ്ദ്ധ സമിതിയുടെ തീരുമാനം. അടിയന്തര ഉപയോഗത്തിന് അനുമതി തുടരും. […]

National News

മൂന്ന് ദിവസത്തിനുള്ളിൽ സംസഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അരക്കോടിയിലധികം വാക്‌സിനുകള്‍ വിതരണം ചെയ്യും; കേന്ദ്ര സർക്കാർ

  • 17th June 2021
  • 0 Comments

വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി അരക്കോടിയിലധികം വാക്‌സിനുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. 56,70,350 വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 27.28 കോടി വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇടയില്‍ വിതരണം ചെയ്തത്. ഇവയെല്ലാം സൗജന്യമായാണ് അനുവദിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രണ്ടു കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെ കൈയിലുണ്ട്. ഇതിന് പുറമേ അരക്കോടിയിലധികം വാക്‌സിനുകള്‍ കൂടി ലഭ്യമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്.

National News

കോവിഡ് വാക്സിനുകളുടെ ഉത്പാദനം ഇന്ത്യ വൻതോതിൽ വര്‍ധിപ്പിക്കേണ്ടതുണ്ട് ; ഡോ. രണ്‍ദീപ് ഗുലേറിയ

കോവിഡ് വാക്സിനുകളുടെ ഉത്പാദനം ഇന്ത്യ വൻതോതിൽ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ജൂലൈ അവസാനത്തോടെ പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. അതിന് വേണ്ടി ഇന്ത്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും വിദേശത്ത് നിന്ന് കഴിയുന്നത്ര വാക്‌സിനുകള്‍ വാങ്ങുകയും ചെയ്യേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്ന് ഡോസുകള്‍ വാങ്ങുന്നതിനുള്ള സമഗ്രമായ നീക്കവും ആവശ്യമാണ്. വാക്സിന്‍ സംഭരണത്തിന് സമഗ്രമായ പരിഹാരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ […]

National News

സംസ്ഥാനങ്ങൾക്ക് നൽകാൻ വാക്‌സിനില്ല, സ്വകാര്യ ആശുപത്രികൾക്ക് എങ്ങനെയാണ് ലഭിക്കുന്നത് ;വാക്സിന്‍ വിതരണത്തില്‍ കേന്ദ്രത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍

വാക്സിന്‍ വിതരണത്തില്‍ കേന്ദ്രത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ വാക്‌സിനില്ലെന്ന് പറയുമ്പോഴും സ്വകാര്യ ആശുപത്രികള്‍ക്ക് എങ്ങനെയാണ് വാക്‌സിന്‍ ലഭ്യമാവുന്നതെന്നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ചോദ്യം. 18- 44 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ ജൂണില്‍ മാത്രമേ ലഭിക്കൂവെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍, അത് ജൂണ്‍ പത്തിനു മുന്‍പ് ലഭിക്കില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും മനീഷ് സിസോദിയ പറഞ്ഞു. സംസ്ഥാനത്തെ 18- 44 വയസ്സ് പ്രായമുള്ള 92 ലക്ഷം ആളുകള്‍ക്ക് 1.84 കോടി ഡോസ് വാക്‌സിനാണ് ആവശ്യം. ഏപ്രിലില്‍ 4.5 ലക്ഷം […]

National News

പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ വേഗത്തിലാക്കണം; കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു

പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ വേഗത്തിലാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതി. ഇക്കാര്യം നിർദ്ദേശിച്ച് കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. വീട്ടിൽ ചെറിയ കുട്ടികളുള്ളവർക്ക് വാക്സിനേഷനിൽ മുൻഗണന നൽകാനും കോടതി ആവശ്യപ്പെട്ടു. കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്സിനേഷന് തയ്യാറെന്ന് ഫൈസർ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസർ നല്കിയിട്ടുണ്ട്.

error: Protected Content !!