രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു;ഇരുപത്തിനാലു മണിക്കൂറിനിടെ 1.73 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1.73 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ആക്ടിവ് കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ് 1,14,428. 1,73,790 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 3617 പേര്‍ ഇന്നലെ കോവിഡ് മൂലം മരിച്ചു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 2,77,29,247 പേര്‍ക്കാണ്. മരണം 3,22,512. നിലവില്‍ രാജ്യത്ത് 22,28,724 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയില്‍ […]






