Kerala kerala kerala politics

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് യോഗം ഇന്ന്; മുരളീധരനും മുല്ലപ്പള്ളിയും പങ്കെടുക്കില്ല

  • 28th February 2025
  • 0 Comments

ഡല്‍ഹി: വിവാദങ്ങള്‍ക്കിടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ഇന്ദിരാഭവനില്‍ വൈകിട്ട് നാലുമണിക്കാണ് യോഗം. യോഗത്തില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരനും വിട്ടുനില്‍ക്കും. നിലവില്‍ പാര്‍ട്ടിക്ക് ഊര്‍ജമുണ്ടെന്നും അത്യുജ്ജല ഊര്‍ജമാണ് വേണ്ടതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശശിതരൂര്‍ അതൃപ്തി അറിയിക്കേണ്ടിയിരുന്നത് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ആയിരുന്നുവെന്ന് പി.ജെ കുര്യന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും അധ്യക്ഷതയിലാകും യോഗം. കേരളത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, […]

Kerala kerala kerala politics

ആശാവര്‍ക്കര്‍മാരുടെ സമരം ഏറ്റെടുക്കും; കോണ്‍ഗ്രസ്

  • 26th February 2025
  • 0 Comments

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ തിരികെ ജോലിക്ക് പ്രവേശിച്ചിക്കണമെന്നും അല്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്നും ഭീഷണപ്പെടുത്തി സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസിന് മുന്നിലും കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു. ഫെബ്രുവരി 27 വ്യാഴാഴ്ച രാവിലെ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും എല്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലും ഈ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിക്കും. മഹിളാ കോണ്‍ഗ്രസ് […]

Kerala kerala

പകുതി വിലയ്ക്ക് സ്‌കൂട്ടര്‍: തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി, കണ്ണൂരില്‍ മാത്രം 2000 പരാതികള്‍

കണ്ണൂര്‍: പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്‌ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സന്റ്. തട്ടിപ്പില്‍ കണ്ണൂരില്‍ മാത്രം രണ്ടായിരത്തോളം പരാതികള്‍. രണ്ട് വര്‍ഷം മുന്‍പ് ജില്ലയില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍ വഴിയാണ് കോടികള്‍ സമാഹരിച്ചത്. പ്രൊമോട്ടര്‍മാരും തട്ടിപ്പില്‍ പെട്ടുപോയിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. കണ്ണൂര്‍ ടൗണ്‍ പൊലീസെടുത്ത കേസില്‍ കോണ്‍ഗ്രസ് […]

kerala Kerala kerala politics

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച സംഭവിച്ചു; തോല്‍വിക്ക് പിന്നാലെ ചേലക്കര കോണ്‍ഗ്രസില്‍ തര്‍ക്കം

  • 24th November 2024
  • 0 Comments

ചേലക്കര: ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ചേലക്കര കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച സംഭവിച്ചെന്ന് പ്രാദേശിക നേതാക്കള്‍ മണ്ഡലം കമ്മിറ്റി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അതൃപ്തി രേഖപ്പെടുത്തി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും നേതാക്കാള്‍ വിമര്‍ശനമുയര്‍ത്തി. പന്ത്രണ്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ യു.ആര്‍ പ്രദീപ് മണ്ഡലം നിലനിര്‍ത്തിയത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ ലീഡ് നിലനിര്‍ത്തിയാണ് യു.ആര്‍ പ്രദീപ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഒരു ഘട്ടത്തില്‍പ്പോലും യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് ലീഡ് പിടിക്കാനായില്ല.

kerala Kerala kerala politics

വീണ്ടും പൊട്ടിത്തെറി; സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും കോണ്‍ഗ്രസ് വിട്ടു; സിപിഎമ്മില്‍ ചേരും

  • 19th October 2024
  • 0 Comments

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ അമര്‍ശം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വിടുന്നതായി കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെഎസ് യു മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന കെ എ ഷാനിബ് അറിയിച്ചു. സിപിഎമ്മില്‍ ചേരാനാണ് തീരുമാനമെന്നും ഷാനിബ് പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് പാലക്കാട് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായത്. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിന് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തുകയാണ്. പാലക്കാട് ഒരു സമുദായത്തില്‍പ്പെട്ട നേതാക്കളെ പൂര്‍ണമായും കോണ്‍ഗ്രസ് തഴയുന്നു. തുടര്‍ച്ചയായി പ്രതിപക്ഷത്ത് […]

Kerala kerala

കോണ്‍ഗ്രസില്‍ തുടരുമെന്ന് പി. സരിന്‍

  • 16th October 2024
  • 0 Comments

പാലക്കാട്: കോണ്‍ഗ്രസില്‍ തുടരുമെന്ന് പി. സരിന്‍. സിവില്‍ സര്‍വിസില്‍ നിന്ന് ജോലി രാജിവെച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളാണ് താന്‍. നാടിന്റെ നന്മക്കായി പ്രവര്‍ത്തിക്കുമെന്നും കെ.പി.സി.സി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായ സരിന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെ സരിന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സരിന്‍ ഇടഞ്ഞതോടെ കോണ്‍ഗ്രസ് നേതൃത്വം അനുനയ നീക്കം നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സരിന്‍ വാര്‍ത്തസമ്മേളനം വിളിച്ച് നിലപാട് വ്യക്തമാക്കിയത്. ‘ചില ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ […]

Kerala kerala

പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റെ; പരാതിക്കാരന്‍ പ്രശാന്തന്‍ വെറും ബിനാമി മാത്രം; പി.പി ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്

  • 16th October 2024
  • 0 Comments

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. അനുമതിക്ക് അപേക്ഷ നല്‍കിയ പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റെതാണെന്നാണ് ആരോപണം. പരാതിക്കാരന്‍ പ്രശാന്തന്‍ വെറും ബിനാമി മാത്രമാണെന്നും ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു റവന്യൂ വകുപ്പ് ജീവനക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി അവധിയെടുത്ത് പ്രതിഷേധിക്കും. ദിവ്യ, പ്രശാന്ത് […]

National

നീറ്റ് പരീക്ഷാ ക്രമക്കേട്; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

  • 19th June 2024
  • 0 Comments

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികളോട് പ്രതിഷേധം സംഘടിപ്പിക്കാന്‍ എഐസിസി നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച സംസ്ഥാന തലസ്ഥാനങ്ങളില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. പ്രതിഷേധവുമായി ബന്ധപ്പെട്ട കത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതൃത്വങ്ങള്‍ക്ക് കൈമാറി. നിയമസഭാ കക്ഷി നേതാക്കള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കുമുള്‍പ്പെടെയുള്ളവര്‍ക്കാണ് കത്ത് നല്‍കിയത്.

National

ഡല്‍ഹിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ബിജെപിക്ക് കുതിപ്പ്

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ഏഴു സീറ്റിലും ബിജെപി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയ കനയ്യ കുമാറിന് നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്കും ജനവിധി കനത്ത തിരിച്ചടിയാണ്. ജയിലില്‍ നിന്നിറങ്ങി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയെങ്കിലും കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ വ്യക്തമാക്കുന്നത്.

National

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

  • 28th April 2024
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു. ആം ആദ്മി പാര്‍ട്ടി സഖ്യവുമായി ബന്ധപ്പെട്ട്, കോണ്‍ഗ്രസ് നേതൃത്വവുമായിട്ടുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലുപേജുള്ള രാജിക്കത്താണ് കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിട്ടുള്ളത്. ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബ്രിയയുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. ബാബ്രിയയുടെ ഇടപെടലുകള്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

error: Protected Content !!