Kerala

ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് മെയിന്റനൻസ് ഉദ്ഘാടനം നിർവഹിച്ചു

കോഴിക്കോട് : പ്രളയത്തിൽ വെള്ളം കയറിയ വീടുകളിലെയും സ്ഥാപനങ്ങളിലെയും ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ സൗജന്യമായി തീർക്കുന്നതിനു വേണ്ടി ജില്ലാ ഭരണകൂടം മലബാർ ക്രിസ്ത്യൻ കോളേജിൽ ആരംഭിച്ച ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് മെയിന്റനൻസ് ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു , കലക്ടർ സാംബശിവറാവു ചടങ്ങിൽ പങ്കാളിയായി. പ്രളയത്തിൽ കേടുപാടുകളിൽ സംഭവിച്ച നിരവധി വീടുകളാണ് ജില്ലയിൽ നില നിൽക്കുന്നത് . അവിടങ്ങളിലെ നിരവധി ഉപരണങ്ങൾ ഇതോടെ സന്നദ്ധ പ്രവർത്തകർ ചെയ്ത് നൽകും

Kerala

ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ദുരന്തനിവാരണ കര്‍മ്മ സേന രൂപീകരിക്കും; ജില്ലാ കലക്ടര്‍

കോഴിക്കോട് : പ്രളയ അതിജീവനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും ദുരന്തനിവാരണ കര്‍മ്മ സേന രൂപീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു പറഞ്ഞു. ‘പ്രളയ അതിജീവനം’ അധ്യാപക ശില്‍പശാല നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളിലും അവബോധം ഉണ്ടാകണം. അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും പ്രധാനമാണ്. ജില്ലയില്‍ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധിയാളുകള്‍ മാനസികമായും സാമ്പത്തികമായും പ്രശ്നമനുഭവിക്കുകയാണ്. ഇവരെ കണ്ടെത്തി സാന്ത്വനം […]

Kerala

കെ.എം ബഷീറിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപ ഭാര്യയ്ക്ക് സർക്കാർ ജോലി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടറാമന്റെ വാഹനമിടിച്ച് കൊല്ലപ്പെട്ട കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് മലയാളം സര്‍വകലാശാലയിൽ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജോലിയ്ക്കു പുറമെ ബഷീറിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായവും പ്രഖ്യാപിച്ചു. ബഷീറിന്റെ മക്കള്‍ക്ക് രണ്ട് ലക്ഷം രൂപ ബഷീറിന്റെ ഉമ്മയ്ക്ക് രണ്ട് ലക്ഷം രൂപ എന്നിങ്ങനെയാണ് നൽകുക.

Trending

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്:പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ( ഓഗസ്റ്റ് 14) അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ് . നാളെ (ഓഗസ്റ്റ് 14-ന്) റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതും പല വിദ്യാലയങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതും, വിദ്യാര്‍ത്ഥികളില്‍ പലരും ദുരിതാശ്വാസക്യാമ്പുകളിലായതും പരിഗണിച്ചാണ് അവധി.

ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ സഹകരിക്കണം ; ജില്ലാ കലക്ടര്‍

കോഴിക്കോട്: ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ ജാഗരൂകരായിരിക്കണം. പാലങ്ങള്‍ക്ക് അടുത്തേക്കോ അപകട മേഖലയിലേക്കോ പോവരുത്. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അപകട സാധ്യതയുള്ള മേഖലകളില്‍ നിന്ന് മാറിത്താമസിക്കാന്‍ എല്ലാവരും തയ്യാറാകണം. ആവശ്യമായ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.

Kerala

ശ്രീരാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ധാക്കണം: സര്‍ക്കാര്‍ കോടതിയില്‍

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ചുകൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍. ശ്രീറാം വെങ്കിട്ട രാമന് ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ശ്രീറാമിന് നോട്ടീസ് അയച്ചു. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. എന്നാല്‍ ശ്രീറാമിന്റെ ജാമ്യം കോടതി സ്റ്റേ ചെയ്തില്ല. തെറ്റായ വിവരങ്ങള്‍ നല്‍കി ശ്രീറാം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തിയാണ് ശ്രീറാം. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്റെ ഗന്ധം സ്ഥിരീകരിച്ചതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ കോടതി പോലീസിനെ […]

Kerala

രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കുടുബത്തെയും അനാഥമാക്കിയ സംഭവമാണ്. കുടുംബത്തെ സഹായിക്കണം: കേരള പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: സിറാജ് പത്ര പ്രവർത്തകൻ ബഷീറിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി. അപകടം യാദൃച്ഛികം എന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ല. അപകടത്തിലേക്ക് നയിച്ച കാര്യങ്ങൾ യാദൃച്ഛികമല്ല. വലിയ ധാർമികതയും ഉത്തരവാദിത്വവും മാതൃകാ പ്രവർത്തനവും ആവശ്യമുള്ള ഒരു ഉന്നത ബ്യൂറോക്രാറ്റിന്റെ നടപടി വിളിച്ചു വരുത്തിയ ദുരന്തമാണിത് എന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നവെന്നും ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. സർക്കാർ ഉത്തരവാദിത്വം മറന്നു പോകരുത്. പ്രതിയെ സഹായിക്കുന്ന രീതിയിലുള്ള പോലീസ് നടപടികളെയും യൂണിയൻ വിമർശിച്ചു. രണ്ടു […]

Local

അറിയിപ്പ്

ലോകായുക്ത സിറ്റിംഗ് ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളില്‍ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍. ഒപ്പം അദാലത്ത് ആഗസ്റ്റ് മൂന്നിന് കാക്കൂരില്‍/ രേഖകള്‍ ഹാജരാക്കണം ജില്ലയിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ”ഒപ്പം” അദാലത്ത് ആഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ കാക്കൂര്‍ വ്യാപാരഭവന്‍ ഹാളില്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായാണ് […]

Kerala

‘ഒപ്പം’ അദാലത്ത് 75 പരാതികള്‍ പരിഗണിച്ചു

‘പ്ലസ് ടു കഴിഞ്ഞിട്ടെന്താ ചെയ്യാന്‍ പോകുന്നത്?’ ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവുവിന്റെ ചോദ്യത്തിന് നിറഞ്ഞ ഒരു ചിരിയായിരുന്നു ആദ്യം അനാമികയുടെ മറുപടി. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ  സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായാണ് ഭിന്നശേഷിക്കാരിയായ വട്ടോളി പറമ്പത്ത് അനാമികയും അമ്മ രമയും കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ‘ഒപ്പം’  പരാതി പരിഹാര അദാലത്തിന് എത്തിയത്. കലക്ടറുടെ ചോദ്യം ആദ്യം അമ്പരപ്പിച്ചുവെങ്കിലും പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി ചെയ്യുമെന്ന് ചിരിയോടെ അനാമിക മറുപടി നല്‍കി.10 ശതമാനം […]

Local

കലക്ടറേറ്റില്‍ ആത്മഹത്യ ശ്രമം

കോഴിക്കോട്: കലക്ടറേറ്റിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലെ വയോധികന്റെ ആത്മഹത്യ ശ്രമം. പെരുവണ്ണാമൂഴി മുതുകാട് സ്വദേശി സണ്ണി ജോസഫാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ മരം മുറിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ്് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ 2.45ന് ബി ബ്ലോക്കിലെ ആറാം നിലയിലെ ഓഫീസില്‍ കയറിയ ഇയാള്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു. കലക്ടറെത്തി വിഷയം പഠിച്ചശേഷം അനുകൂല നടപടി കൈക്കൊള്ളാമെന്ന ഉറപ്പിന്‍മേലാണ് ഇയാള്‍ പിന്മാറിയത്.

error: Protected Content !!