രണ്ട് വയസുകാരനെ പൂവൻ കോഴി ആക്രമിച്ചു;പരാതി നൽകി മുത്തച്ഛൻ ഉടമയ്ക്കെതിരെ കേസ്
കൊച്ചിയിൽ രണ്ട് വയസുകാരനെ കൊത്തി പരുക്കേൽപിച്ച പൂവൻകോഴിയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസ്. മഞ്ഞുമ്മലിൽ മുട്ടാർ കടവിലാണ് സംഭവം. രണ്ടു വയസുകാരന്റെ മുഖത്തും കണ്ണിനു താഴെയും തലയ്ക്കു പിന്നിലും കൊത്തി ഗുരുതരമായി പരുക്കേൽപിച്ചെന്ന പരാതിയിലാണ് കേസ്. കോഴിയുടെ ഉടമ കടവിൽ ജലീലിനെതിരെയാണ് കുട്ടിയുടെ മുത്തച്ഛൻ നൽകിയ പരാതിയിൽ ഏലൂർ പൊലീസ് കേസെടുത്തത്.ആശുപത്രി ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് കുട്ടിയുടെ കുടുംബം പരാതി നൽകിയത്.18 നാണ് സംഭവം നടന്നത് മഞ്ഞുമ്മലിൽ താമസിക്കുന്ന പരാതിക്കാരനെയും ഭാര്യയെയും സന്ദർശിക്കാൻ ആലുവയിൽനിന്നു മകളും കുടുംബവും എത്തിയിരുന്നു. […]
