മോദി സർക്കാരിന്റേത് വിഭജനത്തിലൂന്നിയ ഭരണം; ന്യൂന്യപക്ഷത്തെ ഭയപ്പെടുത്തി നിർത്തുന്നു ; സോണിയ ഗാന്ധി
ചിന്തൻ ശിബിരത്തിൽ മോഡി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി. വിഭജനത്തിലൂന്നിയ ഭരണമാണ് മോദി സർക്കാരിന്റേതെന്നും ന്യൂനപക്ഷത്തെ ഭയപ്പെടുത്തി നിർത്തുകയാണ് ചെയ്യുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്തെ സ്ഥിരമായ ധ്രുവീകരണാവസ്ഥയിൽ നിർത്തുക, നിരന്തരമായ ഭയത്തിലും അരക്ഷിതാവസ്ഥയിലും ജീവിക്കാൻ ആളുകളെ നിർബന്ധിക്കുകയാണെന്ന് മോദി സർക്കാരെന്ന് സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ നവ സങ്കൽപ്പ് ചിന്തൻ ശിബിർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ. കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പിന് വഴിയൊരുക്കാൻ ഉദയ്പൂരിൽ നവ സങ്കൽപ്പ് ചിന്തൻ ശിബിറിന്തുടക്കമായി. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ നാനൂറിലധികം […]
