ചെത്തുകടവ് അപ്രോച്ച് റോഡ് സര്‍വ്വേ നടപടികള്‍ക്ക് തുടക്കമായി
കുന്ദമംഗലം അഗസ്ത്യന്‍മുഴി റോഡില്‍ നിന്ന് ചെത്തുകടവ് മെഡിക്കല്‍ കോളജ് റോഡിലേക്ക് പുതിയ അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള റവന്യു വകുപ്പിന്‍റെ സര്‍വ്വേ നടപടികള്‍ക്ക് തുടക്കമായി. മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കുന്ദമംഗലം ടൗണില്‍ പ്രവേശിക്കാതെ മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് കടന്നുപോവുന്നതിന് സൗകര്യപ്രദമായ വീതിയിലുള്ള സംവിധാനം ചെത്തുകടവില്‍ നിലവിലില്ല. അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിന് 20 മീറ്റര്‍ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. ആകെ 1 ഏക്കര്‍ 29 സെന്‍റ് സ്ഥലമാണ് റോഡ് നിര്‍മ്മാണത്തിന് ആവശ്യമായത്. നേരത്തെ പൊതുമരാമത്ത് […]
