Local News

ചെറൂപ്പ ആശുപത്രിയോടുള്ള അവഗണന; സമരസമിതി പ്രിൻസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തി

  • 20th June 2023
  • 0 Comments

മെഡിക്കൽ കോളേജിന് കീഴിലുള്ള ചെറൂപ്പ സബ്സെന്ററിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുക, കിടത്തി ചികിത്സ പുനസ്ഥാപിക്കുക, ആശുപത്രിയോടുള്ള അധികാരികളുടെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരസമിതിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് പ്രധാന കവാടത്തിൽ പോലീസ് തടഞ്ഞു. മാവൂർ, പെരുവയൽ, ചാത്തമംഗലം, വാഴക്കാട് അടക്കമുള്ള പ്രദേശത്തെ രാഷ്ട്രീയ വ്യത്യാസമില്ലാതെ വനിതകളടക്കമുള്ള മുന്നോറോളം ആളുകൾ മാർച്ചിൽ അണിനിരന്നു. മെഡിക്കൽ കോളേജ് പോലീസ് ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞതോടെ സമരക്കാർ […]

error: Protected Content !!