National News

ബിർഭും കലാപം; സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി

  • 25th March 2022
  • 0 Comments

പശ്ചിമ ബംഗാളിലെ ബിർഭും ആക്രമണത്തിന്റെ അന്വേഷണം സി ബി ഐക്ക് വിട്ട് കൽക്കട്ട ഹൈക്കോടതി. ബംഗാൾ പൊലീസ് സമർപ്പിച്ച കേസ് ഡയറി പരിശോധിച്ച ശേഷം ഉത്തരവിട്ട കോടതി ഏപ്രിൽ ഏഴിന് മുമ്പായി അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും നിർേദശിച്ചു. പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമികൾ വീടുകൾക്ക് തീ വച്ചതിനെ തുടർന്ന് 8 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ ആക്രമണത്തിൽ 10ഓളം വീടുകൾ പൂർണമായും കത്തി നശിക്കുകയും ചെയ്‌തു. സംഭവത്തിൽ കേന്ദ്രം […]

Kerala News

ആത്മഹത്യ ചെയ്യില്ല; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്റെ കുടുംബം കല്ലറക്ക് മുന്നിൽ നിരാഹാരത്തിൽ

  • 8th March 2022
  • 0 Comments

കൊച്ചിയിൽ സിഎ വിദ്യാർത്ഥിനിയായിരുന്ന പിറവം സ്വദേശിനി മിഷേൽ ഷാജിയുടെ മരണത്തിൽ അഞ്ച് വർഷമായി തുടരുന്ന പോരാട്ടാത്തിന്റെ ബാക്കിയായി സിബിഐ അന്വേഷണം ആവർത്തിച്ചാവശ്യപ്പെട്ട് കുടുംബം. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് വനിതാദിനത്തിൽ കല്ലറയ്ക്ക് മുന്നിൽ മാതാപിതാക്കൾ നിരാഹാരമിരുന്നു. കൊച്ചിയിലെ ഹോസ്റ്റലിൽ നിന്നും പുറത്തുപോയ മിഷേലിനെ 2017 മാർച്ച് 6 ന് കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മിഷേലിന്റെ മരണം ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിൽ ആത്മഹത്യയാണെന്നായിരുന്നു കണ്ടെത്തിയത്.എന്നാൽ ദേഹത്ത് കണ്ട പാടുകളും എഫ്ഐആറിലെ പൊരുത്തക്കേടുകളും എങ്ങനെ ഉണ്ടായെന്നാണ് പിതാവ് […]

Kerala News

ആത്മഹത്യയെന്ന് സി ബി ഐയും;വാളയാർ കേസിൽ കുറ്റപത്രം സമർപ്പിച്ചു

  • 27th December 2021
  • 0 Comments

വാളയാർ കേസിൽ സി ബി ഐ കുറ്റപത്രം സമർപ്പിച്ചു. സഹോദരിമാരുടെ മരണം ആത്മഹത്യയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നും പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ പറയുന്നു. കേസില്‍ പോലീസ് നേരത്തെ പ്രതിചേര്‍ത്തവരെ തന്നെയാണ് സിബിഐയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗം, പോക്‌സോ, ആത്മഹത്യ പ്രേരണ, പട്ടിക ജാതി,പട്ടിക വര്‍ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

National News

ജഡ്ജിമാര്‍ക്കെതിരായ ഭീഷണി പരാതികളില്‍ അന്വേഷണ ഏജന്‍സികള്‍ വീഴ്ച വരുത്തുന്നു; രൂക്ഷ വിമർശനവുമായി സുപ്രിം കോടതി

  • 6th August 2021
  • 0 Comments

സി ബി ഐ ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രിം കോടതി.ജഡ്ജിമാര്‍ക്കെതിരായ പല ഭീഷണി പരാതികളിലും സി.ബി.ഐ നോക്കുകുത്തിയാവുകയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.ജുഡീഷ്യറിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒരു സഹായവും ലഭിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഝാർഖണ്ഡ് ജഡ്ജിയുടെ ദുരൂഹ മരണത്തിലെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ജഡ്ജിന്‍റെ ദുരൂഹ മരണം സി.ബി.ഐക്ക് കൈമാറിയ ഝാ൪ഖണ്ഡ് സ൪ക്കാരിനെയും സുപ്രിം കോടതി വിമര്‍ശിച്ചു. സ൪ക്കാ൪ കൈകഴുകുകയാണോയെന്നും കോടതി ചോദിച്ചു. പരാതികൾ പലത് കിട്ടിയിട്ടും സി.ബി.ഐ നോക്കുകുത്തിയാവുകയാണ്. സി.ബി.ഐയുടെ […]

National News

ഐഎസ്ആര്‍ഒ ചാരക്കേസ്; മറിയം റശീദയുടെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തി

ഐഎസ്ആര്‍ഒ ചാരക്കേസില്‍ മറിയം റഷീദയുടെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തി. സിബിഐ ആവശ്യപ്പെട്ട പ്രകാരം മാലിയില്‍ നിന്ന് മറിയം റഷീദ മൊഴി തയാറാക്കി അഭിഭാഷകന് കൈമാറുകയായിരുന്നു. അഭിഭാഷകനാണ് സിബിഐക്ക് ഇത് കൈമാറിയത്. മറിയം റഷീദയെ നേരിട്ട് സിബിഐ സംഘം ചോദ്യം ചെയ്യുമെന്നാണ് സൂചന. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് 28 ദിവസം ഇന്റലിജന്‍സ് ബ്യൂറോ തന്നെ ചോദ്യം ചെയ്തതായി മറിയം റഷീദ സിബിഐക്ക് മൊഴി നല്‍കി. ഐഎസ് ബന്ധമുള്ള ചാരവനിത എന്ന് വരുത്തിത്തീര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്. കുറ്റസമ്മതം ചെലുത്താന്‍ […]

Kerala News

ഐ എസ് ആർ ഒ ചാരക്കേസ്; സിബിഐ സംഘം നാളെ കേരളത്തിലെത്തും

  • 27th June 2021
  • 0 Comments

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഡാലോചന സംബന്ധിച്ച് അന്വേഷണത്തിനായി നാളെ സിബിഐ സംഘം കേരളത്തിലെത്തും. എട്ടംഗ അന്വേഷണ സംഘമാണ് നാളെ തിരുവനന്തപുരത്തെത്തുക. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ സംഘം ചോദ്യം ചെയ്യും. നമ്പി നാരായണനില്‍ നിന്ന് അന്വേഷണ സംഘം വിശദമായി മൊഴിയെടുക്കും.അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ഐജി, ഡിഐജി തുടങ്ങിയവര്‍ ചൊവ്വാഴ്ചയോടെ കേരളത്തിലെത്തുമെന്നാണ് സൂചന. സിബി മാത്യൂസ്, ആര്‍ ബി ശ്രീകുമാര്‍ എന്നിവരുള്‍പ്പെടെ ആകെ 18 പ്രതികളുള്ള കേസില്‍ ഗൂഡാലോചന, കൃത്രിമ തെളിവുണ്ടാക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. ഇതിനിടെ സിബി മാത്യൂസിന് ഇടക്കാല ജാമ്യം […]

Kerala News

വാളയാർ കേസ്; സി ബി ഐ പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി

  • 23rd April 2021
  • 0 Comments

വാളയാറിലെ സഹോദരിമാരുടെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം പാലക്കാട്ടെത്തി. സി.ബിഐയുടെ തിരുവനന്തപുരം യൂനിറ്റിൽനിന്നുള്ള സംഘം പെൺകുട്ടികളുടെ വീട്ടിൽ എത്തി തെളിവെടുപ്പ് നടത്തി. കേസ് ഏറ്റെടുത്ത സി.ബി.ഐ പാലക്കാട് പോക്സോ കോടതിയിൽ രണ്ട് കുട്ടികളുടെയും മരണത്തിൽ വെവ്വേറെ എഫ്.ഐ.ആറുകൾ സമർപ്പിച്ചിരുന്നു. കേസിലെ പ്രതികളെ വെറുതെവിട്ടതിന് ശേഷം സർക്കാർ നിയോഗിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നടക്കം സി.ബി.ഐ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. തുടർന്നാണ് സി.ബി.ഐ സംഘം നടപടി ആരംഭിച്ചത് പെൺകുട്ടികളുടെ മാതാപിതാക്കളിൽനിന്നും വിവരങ്ങൾ തേടി. കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സമീപത്തെ […]

National News

അഭയ കേസ് പോലെ വാളയാർ കേസിൽ നീതി വെച്ച് താമസിപ്പിക്കരുത് ; അട്ടിമറിയുണ്ടായാൽ വീണ്ടും കോടതിയിൽ പോകും ; വാളയാർ ‘അമ്മ

  • 1st April 2021
  • 0 Comments

വാളയാർ കേസ് സിബിഐ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ. അഭയ കേസ് പോലെ വാളയാർ കേസിൽ നീതി വെച്ച് താമസിപ്പിക്കരുതെന്നും, അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യതയുണ്ടായാൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. വാളയാറിലെ സഹോദിരമാരുടെ മരണത്തിൽ നാല് പ്രതികള്‍ക്കെതിരെ രണ്ട് എഫ്ഐആറുകളാണ് പാലക്കാട് പോക്സോ കോടതിയിൽ സിബിഐ സമ‍ർപ്പിച്ചത്. ബലാത്സംഗം, വീട്ടിൽ അതിക്രമിച്ചു കയറൽ, ആത്മഹത്യ പ്രേരണ, പോക്സോ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് കേസ്. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട വാളായർ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം […]

Kerala News

വാളയാർ കേസ് സിബിഐ ഏറ്റെടുത്തു

  • 1st April 2021
  • 0 Comments

വാളയാർ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. കൊലക്കുറ്റം ചുമത്തി സിബിഐ കേസ് രജിസ്റ്റർ ചെയ്തു. പോക്‌സോ വകുപ്പുകളും ചുമത്തിയാണ് സിബിഐ കേസ് എടുത്തത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കേസിന്റെ അന്വേഷണ ചുമതല. പോക്‌സോയ്ക്ക് പുറമേ എസ്.സി/ എസ്.ടി നിയമം കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിബിഐ കേസ് ഏറ്റെടുത്തത്. ഇതിന് പിന്നാലെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്ന് പ്രതികൾക്കെതിരെയാണ് […]

Kerala News

ലൈഫ് മിഷൻ ; സുപ്രീം കോടതിയിൽ മറുപടി ഫയൽ ചെയ്ത് സിബിഐ

  • 1st March 2021
  • 0 Comments

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതിയില്‍ മറുപടി ഫയല്‍ ചെയ്ത് സിബിഐ. വലിയ വീഴ്ചകള്‍ ലൈഫ് ഇടപാടില്‍ നടന്നിട്ടുണ്ടെന്ന് സിബിഐ അറിയിച്ചു. പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കൂടി പങ്കെടുത്ത അധോലോക ഇടപാട് നടന്നെന്നാണ് സിബിഐയുടെ വാദം. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം ലക്ഷ്യമായിരുന്നു. അതിനാല്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കേണ്ടത് ആവശ്യമാണെന്നും സിബിഐ മറുപടി സത്യവാങ്മൂലത്തില്‍ സുപ്രിംകോടതിയെ അറിയിച്ചു. സിബിഐ ഇതുവരെ നടത്തിയ അന്വേഷണങ്ങളുമായി ബന്ധപ്പെട്ടാണ് സുപ്രിംകോടതിയെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിബിഐ […]

error: Protected Content !!