വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടര്‍ പിടിയില്‍
കോഴിക്കോട്: വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടര്‍ പിടിയില്‍. ശ്രീരാം ബസിലെ കണ്ടക്ടറായ കൊയിലാണ്ടി മുത്താമ്പി സ്വദേശി പോകോത്ത് താഴെകുനി വീട്ടില്‍ ശ്രീനാഥി(22)നെയാണ് വനിത പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പരാതിക്കാരിയായ വിദ്യാര്‍ഥിനി രാവിലെ കൊയിലാണ്ടി ഭാഗത്തുനിന്നു കോഴിക്കോട്ടേക്ക് കയറിയതായിരുന്നു. ബസ് എലത്തൂരില്‍ എത്തിയപ്പോഴാണ് പ്രതി വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമശ്രമം നടത്തിയത്. കോഴിക്കോട് ഇറങ്ങിയ ഉടന്‍ വിദ്യാര്‍ഥിനി വനിത പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. തുടര്‍ന്ന് വനിത പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായ ശ്രീസിത, സി.പി.ഒമാരായ ജീന്‍സു, […]









