പാലക്കാട് 105 അടി ഉയരത്തില്‍ നെയ്മര്‍; സംസ്ഥാനത്തെ ഏറ്റവും വലിയ കട്ട് ഔട്ടുമായി ബ്രസീൽ ആരാധകര്‍
പാലക്കാട്: സംസ്ഥാനത്തുടനീളമുള്ള ഫുട്ബോള്‍ പ്രേമികള്‍ അവരുടെ ഇഷ്ടതാരത്തിനോടുള്ള ആരാധന പല രീതിയിലും പ്രകടിപ്പിക്കാനുള്ള ആവേശത്തിലാണ് കുറേയേറെ നാളുകളായി. ഇപ്പോഴിതാ ഒറ്റപ്പാലത്തുള്ള ഒരു കൂട്ടം ബ്രസീല്‍ ആരാധകര്‍ 105 അടി ഉയരമുള്ള നെയ്മറുടെ കട്ട്ഔട്ട് തീര്‍ത്തിരിക്കുകയാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയരം കൂടിയ കട്ട്ഔട്ട് ആണിതെന്നാണ് യുവാക്കള്‍ അവകാശപ്പെടുന്നത്.ചെറുതുരുത്തി സ്വദേശി യൂസഫ് ആണ് കട്ട്ഔട്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന് പന്തല്‍ ഒരുക്കി പ്രസിദ്ധിയാര്ജിച്ചയാളാണ് യൂസഫ്.ഒറ്റപ്പാലം പാലത്തിന്റെ കിഴക്ക് ഭാഗത്താണ് കട്ട്ഔട്ട് സ്ഥാപിച്ചിരിക്കുന്നത്. 55 അടി […]
