ഉപ്പ് ഉപയോഗിച്ചതേയില്ല; ശ്രീദേവിയുടെ മരണ കാരണം വെളിപ്പെടുത്തി ബോണി കപൂർ
മുംബൈ: നടി ശ്രീദേവിയുടെ മരണ കാരണം വെളിപ്പെടുത്തി ഭർത്താവ് ബോണി കപൂർ. ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധാലുവായിരുന്നു ശ്രീദേവി. ഉപ്പ് ഉപയോഗിക്കാതെ കർശനമായ ഭക്ഷണക്രമം നടി പാലിച്ചിരുന്നുവെന്നും ഇതുമൂലം പലപ്പോഴും ബോധം നഷ്ടപ്പെടാറുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്‌ക്രീനിൽ അതിസുന്ദരിയായി കാണപ്പെടുന്ന ശ്രീദേവി യഥാർഥത്തിൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം വിഷമിക്കുകയായിരുന്നുവെന്ന് ബോണി കപൂർ പറയുന്നു. ബ്ലഡ് പ്രഷർ കുറയുന്ന പ്രശ്നം ശ്രീദേവിക്കുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. മുമ്പും രണ്ടു മൂന്നു തവണ അവൾക്ക് ബോധക്ഷയം ഉണ്ടായിട്ടുണ്ട്. ആഹാരത്തിൽ ഉപ്പ് […]
