Kerala kerala

വളയത്തെ ലീഗ് കേന്ദ്രത്തില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

  • 11th June 2026
  • 0 Comments

കോഴിക്കോട്: വളയത്തെ മുസ്ലിം ലീഗ് കേന്ദ്രത്തില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ചെക്യാട് പഞ്ചായത്തിലെ മാമുണ്ടേരിയിലെ ലീഗ് കേന്ദ്രത്തിലാണ് സംഭവം. ഇവിടെ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. മാമുണ്ടേരിയിലെ ഇടവഴിയില്‍ ക്ലീന്‍ ചെയ്യുന്നതിനിടെയാണ് ബോംബുകള്‍ കണ്ടത്. വളയം പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

kerala Kerala

കണ്ണൂര്‍ കീഴറയിലെ സ്‌ഫോടനം: വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്കിനെതിരെ കേസ്

കണ്ണൂര്‍: കണ്ണൂര്‍ കീഴറയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്‌ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങള്‍ക്ക് വലിയതോതില്‍ പടക്കം എത്തിച്ചു നല്‍കുന്നയാളാണ് അനൂപ് എന്ന് പൊലീസ് പറയുന്നു. മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്ന സൂചനയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 2016ല്‍ കണ്ണൂര്‍ പൊടികുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. അതേസമയം, മരിച്ചത് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയെന്നാണ് സൂചന. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കണ്ണപുരം കീഴറയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് […]

Trending

വെടിനിര്‍ത്തലിനിടെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം; 200 പേര്‍ കൊല്ലപ്പെട്ടു

വെടിനിര്‍ത്തല്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ ആക്രമണം. 200 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറോളം പേര്‍ക്ക് പരുക്കേറ്റു. എല്ലാ ബന്ദികളെയും വിട്ടയ്ക്കണമെന്ന ഇസ്രയേല്‍ ആവശ്യത്തിന് ഹമാസ് വഴങ്ങാതെ വന്നതോടയാണ് ആക്രമണം. വെടിനിര്‍ത്തല്‍ രണ്ടുമാസം തികയുമ്പോഴാണ് ഇസ്രയേല്‍ വീണ്ടും ഗാസയില്‍ ആക്രമണം അഴിച്ചുവിട്ടത്. ഗാസ സിറ്റിയിലും റഫയിലും ഖാന്‍ യൂനിസിലും ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടന്നു. ഹമാസിന്റെ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ മധ്യനിര നേതൃത്വത്തെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ സേന വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ജനങ്ങളാണെന്ന് ഹമാസ് അറിയിച്ചു. […]

kerala Kerala

കളമശ്ശേരി ഭീകരാക്രമണ കേസ്: ബോംബുണ്ടാക്കിയ രീതി പ്രതി വിദേശ നമ്പറിലേക്ക് അയച്ചുവെന്ന് കണ്ടെത്തല്‍

  • 10th February 2025
  • 0 Comments

എറണാകുളം: കളമശ്ശേരി ഭീകരാക്രമണ കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിന്‍ ബോംബുണ്ടാക്കിയ രീതി വിദേശ നമ്പറിലേക്ക് അയച്ചുവെന്ന് കണ്ടെത്തല്‍. ചിത്രങ്ങള്‍ അടക്കമാണ് അയച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ വിദേശ ബന്ധത്തില്‍ വീണ്ടും അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനം എടുത്തു. ഇന്റര്‍പോളിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയിരുന്നു. നേരത്തെ ഡൊമനിക് മാര്‍ട്ടിന്റെ വിദേശ ബന്ധത്തില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. ഡൊമനിക് മാര്‍ട്ടിന്‍ ദുബൈയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. ഈ കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അന്വേഷിച്ചത്. പ്രതിക്കെതിരെ […]

kerala Kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

കണ്ണൂര്‍: മാലൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. വിജയലക്ഷ്മി, പ്രീത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാലൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡിലുള്ള പൂവന്‍പൊയിലിലാണു സംഭവം. പൂവന്‍പൊയില്‍ സ്വദേശി സജീവന്റെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കാട് വെട്ടി വൃത്തിയാക്കുന്നതിനിടെ ഇവരുടെ ആയുധം സ്‌ഫോടകവസ്തുവില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട ബോംബ് ആണു പൊട്ടിത്തെറിച്ചതെന്നാണു പ്രാഥമിക നിഗമനം. പരിക്കേറ്റ രണ്ടുപേരുടെയും നില ഗുരുതരമല്ലെന്നാണു വിവരം.

Kerala kerala

കൊല്ലം കലക്ട്രേറ്റ് ബോംബ് സ്‌ഫോടന കേസ്; മൂന്ന് പ്രതികള്‍ കുറ്റക്കാര്‍

  • 4th November 2024
  • 0 Comments

കൊല്ലം: കൊല്ലം കലക്ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. നാലാം പ്രതി ഷംസുദ്ദീനെ വെറുതെവിട്ടു. തമിഴ്‌നാട് സ്വദേശികളായ അബ്ബാസ് അലി, ശംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍, എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. കലക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്. നിരോധിത സംഘടനയായ ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരാണ് പ്രതികള്‍. 2016 ജൂണ്‍ 15നാണ് സ്‌ഫോടനമുണ്ടാകുന്നത്. മുന്‍സിഫ് കോടതിക്കും […]

National

കറുത്ത ബാഗില്‍ ബോംബ്; 23 ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി

  • 27th October 2024
  • 0 Comments

കൊല്‍ക്കത്ത: മൂന്നു സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി. കൊല്‍ക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ക്കാണ് ഇമെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നുണ്ടായിരുന്നു. കൊല്‍ക്കത്തയിലെ പത്ത് ഹോട്ടലുകള്‍ക്ക് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്ന ദിവസമായിരുന്നു ഭീഷണി. പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. വ്യാജ ഐഡിയില്‍നിന്നാണ് സന്ദേശം ലഭിച്ചത്. കറുത്ത ബാഗിലാണ് ബോംബ് വെച്ചിരിക്കുന്നതെന്നാണ്് […]

National

ഡല്‍ഹി സ്‌ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാന്‍ സംഘടന; സിസിടിവി ദൃശ്യങ്ങള്‍ സഹിതം പോസ്റ്റ്

  • 21st October 2024
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണി പ്രശാന്ത് വിഹറിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാന്‍ സംഘടന. സ്‌ഫോടനം ഏറ്റെടുത്തുകൊണ്ടുള്ള സംഘടനയുടെ ടെലഗ്രാം ഗ്രൂപ്പിലെ സ്‌ക്രീന്‍ ഷോട്ട് പുറത്തു വന്നിട്ടുണ്ട്. ബോംബ് സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പോസ്റ്റ്. ജസ്റ്റിസ് ലീഗ് ഇന്ത്യ എന്നാണ് ടെലഗ്രാം പോസ്റ്റിലുള്ളത്. ഇതിന് പിന്നാലെ സ്‌ഫോടനത്തിലെ ഖലിസ്ഥാന്‍ ബന്ധം പൊലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസമായിരുന്നു സ്‌കൂളിന് സമീപത്ത് സ്‌ഫോടനമുണ്ടായത്. പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ സ്‌കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. […]

National Trending

തുടരെ ബോംബ് ഭീഷണി; യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പരിഗണനയെന്ന് ഇന്‍ഡിഗോ; ഒരാഴ്ചയ്ക്കിടെ 70 വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായി

  • 19th October 2024
  • 0 Comments

മുംബൈയില്‍ നിന്ന് ഇസ്താംബൂള്‍, ജോധ്പൂരില്‍ നിന്ന് ഡല്‍ഹി, ഉള്‍പ്പെടെ ആകാസയുടെ അഞ്ചു വിമാനങ്ങള്‍ക്കും ഇന്‍ഡിഗോയുടെ അഞ്ചു വിമാനങ്ങള്‍ക്കുമാണ് ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ സംയുക്തമായി അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും സന്ദേശമെത്തിയത്. ഇതോടെ ഒരാഴ്ചയ്ക്കിടെ 70 വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് ഇന്‍ഡിഗോ വിമാന കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. […]

Kerala kerala

കൂത്തുപറമ്പില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

  • 22nd June 2024
  • 0 Comments

കണ്ണൂര്‍: കൂത്തുപറമ്പില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കിണറ്റിന്റവിട ആമ്പിലാട് റോഡില്‍ ആളൊഴിഞ്ഞ പറമ്പില്‍നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ഉഗ്രശേഷിയുള്ള ബോംബുകളാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. തലശ്ശേരി എരഞ്ഞോളിയില്‍ കഴിഞ്ഞദിവസം ബോംബ് പൊട്ടി വേലായുധന്‍ (80) എന്ന വയോധികന്‍ കൊല്ലപ്പെട്ടിരുന്നു. വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ തേങ്ങ പെറുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്ഫോടനം. പറമ്പില്‍നിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് പിന്നാലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.

error: Protected Content !!