Kerala News

ഇഡി സമന്‍സ് ബിജെപിയുടെ രാഷ്ട്രീയ പ്രതികാരത്തിന്റെയും കുടിപ്പകയുടെയും ബാക്കിപത്രമെന്ന് കെ.സുധാകരന്‍

  • 12th June 2022
  • 0 Comments

ബിജെപിയുടെ രാഷ്ട്രീയ പ്രതികാരത്തിന്റെയും കുടിപ്പകയുടെയും ബാക്കിപത്രമാണ് നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കോണ്‍ഗ്രസിനെതിരെ കഴിഞ്ഞ എട്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ നടത്തുന്ന നെറികെട്ട രാഷ്ട്രീയത്തിന്റെയും തുടര്‍ച്ചയാണിത്.തീവ്ര സംഘപരിവാര്‍ പക്ഷക്കാരനായ ഒരു വ്യക്തിനല്‍കിയ കേസില്‍ നാളിതുവരെ അന്വേഷിച്ചിട്ടും തെളിവുകള്‍ ശേഖരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയാതെ പോയത് ഈ കേസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സത്യത്തിന്റെ കണികപോലും ഇല്ലാത്തതിനാലാണ്.ബിജെപിയുമായി ഒരുവിധത്തിലും സന്ധിച്ചെയ്യാന്‍ […]

National News

മതവിദ്വേഷ പരാമര്‍ശം; ഉത്തരേന്ത്യയിലെ മുസ്ലീം പള്ളികളില്‍ വന്‍ പ്രതിഷേധം

  • 10th June 2022
  • 0 Comments

പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിച്ചു കൊണ്ടുള്ള പരാമര്‍ശത്തില്‍ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലെ സഹരന്‍പൂരിലും വന്‍ പ്രക്ഷോഭം. അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബിജെപി വക്താക്കളായ നുപുര്‍ ശര്‍മയുടെയും നവീന്‍ കുമാര്‍ ജിന്‍ഡലിന്റെയും അറസ്റ്റ് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം അരങ്ങേറുന്നത്. രാജ്യത്തിലെ തന്നെ ഏറ്റവും വലിയ പള്ളികളിലൊന്നായ ഡല്‍ഹി ജമാ മസ്ജിദിന് പുറത്ത് വെള്ളിയാഴ്ചത്തെ പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്രക്ഷോഭം ആരംഭിച്ചത്. അതേസമയം സാഹചര്യം നിയന്ത്രണ വിധേയമാണെന്നും ആളുകളെ ഒഴിപ്പിക്കുകയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. അതേസമയം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് മസ്ജിദ് ഇമാം […]

Kerala News

‘ബിജെപിയും കോണ്‍ഗ്രസും ഒക്കച്ചങ്ങാതിമാര്‍’ , മുഖ്യമന്ത്രിയെയും ഇടതുസര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമെന്ന് കോടിയേരി

  • 10th June 2022
  • 0 Comments

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം മുഖപത്രമായ ദേശാഭിമാനി ലേഖനത്തില്‍ ‘അധര്‍മ രാഷ്ട്രീയം വാഴില്ല’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. ബിജെപിയും കോണ്‍ഗ്രസും ഒക്കച്ചങ്ങാതിമാരായി. സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളുടെ മറവില്‍ സമര കോലാഹലവും അക്രമവും സൃഷ്ടിക്കാനാണു ശ്രമമെന്നും കോടിയേരി വിമര്‍ശിച്ചു. ബിജെപിയുമായി സഹകരിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ പുറപ്പെട്ടിട്ടുള്ള കോണ്‍ഗ്രസിനും യുഡിഎഫിനും സമാന നിലപാടാണെന്നും കോടിയേരി വിമര്‍ശിച്ചു. […]

Kerala News

ചീറ്റിപ്പോയ പടക്കത്തിന്ന് പിന്നെയും തീപ്പെട്ടി ഉരക്കുകയാണ് കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും, ഡിവൈഎഫ്‌ഐ ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. ചീറ്റിപ്പോയ പടക്കത്തിന്ന് പിന്നെയും തീപ്പെട്ടി ഉരക്കുകയാണ് കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും. അവരുടെ തിരക്കഥയുടെ ഭാഗമായി സ്വപ്ന സുരേഷ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ നുണകള്‍ പൊതു സമൂഹം അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയും എന്ന് ഡിവൈഎഫ്‌ഐ പ്രതികരിച്ചു. ഫേയ്‌സ്ബുക്ക് പോസ്റ്റിലാണ് ഡിവെഎഫ്‌ഐ പ്രതികരിച്ചത്. ഡിവെഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്, ചീറ്റിപ്പോയ ഒരു പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്ക്കുകയാണ് കേരളത്തിലെ ബിജെപിയും അവരുടെ ബി ടീമായി […]

National News

എട്ട് വര്‍ഷത്തെ മോദി ഭരണത്തില്‍ ഭാരത മാതാവ് ലജ്ജിച്ച് തലതാഴ്ത്തി, ചൈന മുതല്‍ ഖത്തറിന് മുന്നില്‍ വരെ മുട്ടുകുത്തേണ്ടി വന്നെന്നും സ്വാമി

മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്ന ഖത്തറിന്റെ നിലപാടിനു പിന്നാലെയാണ് സ്വാമി വിമര്‍ശനവുമായി രംഗത്തെത്തിയത്. മോദി സര്‍ക്കാരിന്റെ എട്ടു വര്‍ഷ ഭരണത്തില്‍ ഭാരത മാതാവ് ലജ്ജിച്ച് തലതാഴ്ത്തിയെന്ന് പറഞ്ഞ സ്വാമി വിദേശ നയത്തിനെതിരെയും ആഞ്ഞടിച്ചു. ചൈന മുതല്‍ ഖത്തറിന് മുന്നില്‍ വരെ മുട്ടുകുത്തേണ്ടി വന്നെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘എട്ട് വര്‍ഷത്തെ മോദി ഭരണത്തിനിടെ ഇന്ത്യ ലഡാക്കില്‍ ചൈനയുടെ മുമ്പില്‍ മുട്ടില്‍ […]

National News

മുക്താര്‍ അബ്ബാസ് നഖ്‌വി കേന്ദ്രമന്ത്രിസഭയില്‍ നിന്നും പുറത്തേക്ക്,ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലും സീറ്റില്ല

കേന്ദ്രമന്ത്രിസഭയില്‍ നിന്നും മുതിര്‍ന്ന നേതാവ് മുക്താര്‍ അബ്ബാസ് നഖ് വി പുറത്തായേക്കും. ഉഉത്തര്‍പ്രദേശില്‍ നിന്നുള്ള ലോക്സഭ ഉപതെരഞ്ഞെടുപ്പിലും നഖ് വിക്ക് ബിജെപി സീറ്റ് നല്‍കിയിട്ടില്ല. നേരത്തെ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചപ്പോഴും നഖ്വിയെ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. വീണ്ടും പാര്‍ലമെന്റിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നഖ്വിക്ക് കേന്ദ്രമന്ത്രിസഭയില്‍ നിന്നും പുറത്തുപോകേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നിന്നും ഘനശ്യാം ലോധിയേയും അസംഗഡില്‍ നിന്നും ദിനേശ് ലാല്‍ യാദവിനേയുമാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. നരേന്ദ്രമോദി മന്ത്രിസഭയിലെ ഏക മുസ്ലിം മുഖമായ മുക്താര്‍ അബ്ബാസ് […]

National News

ഒഡീഷയില്‍ ബിജെഡിക്കും ഉത്തരാഖണ്ഡില്‍ ബിജെപിക്കും ജയം, പുഷ്‌കര്‍ സിങ് ധാമിയ്ക്ക് വന്‍ ഭൂരിപക്ഷം

രാജ്യത്തെ രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ ബിജെഡിയും ഉത്തരാഖണ്ഡില്‍ ബിജെപിയും ജയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വന്‍ ഭൂരിപക്ഷത്തിലാണ് ചമ്പാവത്ത് മണ്ഡലത്തില്‍ ജയിച്ചത്. 55,025 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. കോണ്ഗ്രസ് നേതാവ് നിര്‍മല ഗെഹ്തോറിക്ക് 3233 വോട്ടാണ് നേടാനായത്. ഫെബുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഖട്ടിമയില്‍ തോറ്റ ധാമിക്ക് മത്സരിക്കാന്‍ ചമ്പാവതില്‍ ജയിച്ച കൈലാഷ് ഗെഹ്‌തോറി രാജിവക്കുകയായിരുന്നു. ഒഡീഷയിലെ ബ്രാജ്രാനഗര്‍ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജു ജനതാദള്‍ തങ്ങളുടെ മണ്ഡലം നിലനിര്‍ത്തി. […]

Kerala News

മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയെന്ന് സുരേന്ദ്രൻ,എല്‍ഡിഎഫിനെ തോല്‍പ്പിക്കുക എന്ന ജനങ്ങളുടെ ശക്തമായ ആവശ്യം യുഡിഎഫിന് വലിയ നേട്ടമായി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ സഹതാപ തരംഗമെന്ന് കെ സുരേന്ദ്രന്‍. സഹതാപതരംഗം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് അനുകൂലമായി ഉണ്ടായിരുന്നു. പി ടി തോമസിനെ ഇപ്പോഴും തൃക്കാക്കരയിലെ ജനങ്ങള്‍ സ്നേഹിക്കുന്നു എന്നതിന് തെളിവാണ് ആ സഹതാപ തരംഗത്തിന്‍റെ കാരണം. സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ ഫലമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയുടെ ദുർബലമായ മണ്ഡലമാണ് തൃക്കാക്കര. ശക്തമായ പ്രവർത്തനങ്ങളിലൂടെ തങ്ങളുടെ വോട്ടിന്റെ തൽസ്ഥിതി നിലനിർത്താൻ സാധിച്ചുവെന്ന് സുരേന്ദ്രൻ പറഞ്ഞു.പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള മതഭീകരവാദ ശക്തികളെ പരസ്യമായി സഹായിച്ചതിന്റെ ഫലമായി […]

Kerala News

‘മോദിയുടെ കീഴില്‍ ചെറിയ ഒരു സൈനികനായി ഞാന്‍ പ്രവര്‍ത്തിക്കും’; ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയില്‍

മുന്‍ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബിജെപിയില്‍ ചേര്‍ന്ന വിവരം വ്യാഴാഴ്ച ട്വീറ്റ് ചെയ്താണ് ഹാര്‍ദിക് സ്ഥിരീകരിച്ചത്. പുതിയ അധ്യായം ആരംഭിക്കാന്‍ പോകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും കീഴില്‍ ബിജെപിയുടെ സൈനികനായി പ്രവര്‍ത്തിക്കുമെന്നും ഹര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തു. ഹാര്‍ദിക് പട്ടേല്‍ പൂജ നടത്തിയാണ് ബിജെപി പ്രവേശനത്തിന് തയ്യാറെടുത്തത്. ദേശീയ താല്‍പ്പര്യം, പ്രാദേശിക താല്‍പ്പര്യം, സാമൂഹിക താല്‍പ്പര്യവും മുന്‍നിര്‍ത്തി ഞാന്‍ ഒരു പുതിയ അധ്യായം ആരംഭിക്കാന്‍ പോവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ […]

Kerala News

തൃക്കാക്കരയിലെ കുറഞ്ഞ പോളിംഗ്; ആശങ്കയില്‍ മുന്നണികള്‍, വിജയ പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍

മുന്നണികളെ ആശങ്കയിലാക്കുന്നതാണ് തൃക്കാക്കരയിലെ കുറഞ്ഞ പോളിംഗ്. വലിയ രീതിയില്‍ പ്രചാരണം നടത്തിയിട്ടും മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ദിവസമായ ഇന്നലെ രാവില പോളിംഗ് റെക്കോര്‍ഡ് ശതമാനത്തിലേക്കത്തിക്കുമെന്നായിരുന്നു മുന്നണികളുടെ കണക്ക് കൂട്ടല്‍. പക്ഷെ വോട്ടെടുപ്പ് തീര്‍ന്നപ്പോള്‍ കണക്ക് കൂട്ടലുകള്‍ തെറ്റി. കൊച്ചി കോര്‍പ്പറേഷനിലാണ് തൃക്കാക്കര നഗരസഭയെ അപേക്ഷിച്ച് മുന്നണികളുടെ പ്രതീക്ഷ തെറ്റിച്ചത്. എന്നാല്‍ മൂന്ന് മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍ പൂര്‍ണ വിജയ പ്രതീക്ഷയില്‍ തന്നെയാണ്. തൃക്കാക്കരയില്‍ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പറഞ്ഞു. […]

error: Protected Content !!