National News

ബിജെപിയില്‍ അഴിച്ചുപണി;കേരളത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്

  • 10th September 2022
  • 0 Comments

ബിജെപി നേതൃത്വത്തില്‍ അഴിച്ചുപണി.കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങി 15 ഇടങ്ങളിലേക്കാണ് പുതിയ ചുമതലക്കാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കേരള ബിജെപി ഘടകത്തിന്റെ ചുമതല മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനാണ് നൽകിയത്. രാധാ മോഹൻ അഗർവാളിനാണ് സഹചുമതല. ലക്ഷദ്വീപിന്റെ ചുമതലയും ഇദ്ദേഹത്തിന് തന്നെയാണ്. എം എല്‍ എ വിജയ്ഭായ് രൂപാണിക്ക് പഞ്ചാബിന്റെയും ഛണ്ഡീഗഡിന്റെയും ചുമതലുണ്ട്. അസം മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് ഹരിയാനയുടേയും മംഗള്‍ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. വിനോദ് താവ്‌ഡെയ്ക്കാണ് […]

National News

രാഹുൽ ഗാന്ധിയുടെ ടി ഷർട്ടിന്റെ വില 41,000 രൂപ; ട്വിറ്ററിൽ വിവാദം;മോദിയുടെ സ്യുട്ടും കണ്ണാടിയും ചർച്ചചെയ്യാമെന്ന് കോൺഗ്രസ്

  • 9th September 2022
  • 0 Comments

ഭാരത് ജോഡോ യാത്രയ്ക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ധരിച്ച ടി ഷർട്ടിനെ ചൊല്ലി വിവാദം.‘രാഹുൽ ഗാന്ധി ധരിച്ച ടിഷർട്ടിന്റെ വില 41,000 ആണെന്ന് ബിജെപി ആരോപിച്ചു ഭാരത്, ദേഖോ’ എന്ന് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് രാഹുൽ ടി–ഷർട്ട് ധരിച്ചുനിൽക്കുന്ന ചിത്രവും അതിനു സമാനമായ ടി-ഷർട്ടിന്റെ വില ഉൾപ്പെടുന്ന ചിത്രവും ബിജെപി പങ്കുവച്ചത്.എന്നാൽ ബിജെപിക്ക് മറുപടിയുമായി കോൺഗ്രസും രംഗത്തെത്തി ഭാരത് ജോഡോ യാത്രയിലെ ആൾക്കൂട്ടം കണ്ട് ഭയന്നോ എന്നാണ് ബിജെപിയോട് കോൺഗ്രസിന്റെ മറു ചോദ്യം.പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കുക. […]

News

പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍; നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • 1st September 2022
  • 0 Comments

രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി വിമാനത്താവള പരിസരത്തെ പൊതുയോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. കൊച്ചി മെട്രോ പുതിയ പാതയുടെ ഉദ്ഘാടനമടക്കം വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും. വൈകിട്ട് 4.25 നെടുമ്പാശേരിയില്‍ എത്തുന്ന പ്രധാമന്ത്രി 4.30ന് അവിടെ ബിജിപി പൊതുയോഗത്തില്‍ പങ്കെടുത്തും. തുടര്‍ന്ന് കാലടി ശൃംഗേരി മഠം സന്ദര്‍ശിക്കും. വൈകിട്ട് 6 മണിയ്ക്ക് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊച്ചി മെട്രോ […]

National News

രാജ്യത്തെ 277 എംഎല്‍എമാരെ വാങ്ങാന്‍ ബിജെപി ചെലവിട്ടത് 5,500 കോടി രൂപ; ഗുരുതര ആരോപണവുമായി കെജ്രിവാള്‍

  • 27th August 2022
  • 0 Comments

എംഎല്‍എമാരെ വാങ്ങാന്‍ ബിജെപി 5,500 കോടി രൂപ ചെലവിട്ടുവെന്ന ഗുരുതര ആരോപണവുമായി എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍. വെള്ളിയാഴ്ച ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോഴാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. ‘വിവിധ പാര്‍ട്ടികളുടെ ഭാഗമായി മത്സരിച്ച് പിന്നീടു ബിജെപിയില്‍ ചേര്‍ന്നത് ഇതുവരെ 277 എംഎല്‍എമാരാണ്. അവര്‍ക്ക് 20 കോടി വീതം വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കില്‍ ആകെ 277 എംഎല്‍എമാര്‍ക്കായി 5,500 കോടിയാണ് ബിജെപി ചെലവാക്കിയിട്ടുള്ളത്.’ ‘ഇന്ത്യയിലുടനീളം ബിജെപി ‘ഓപ്പറേഷന്‍ ലോട്ടസ്’ […]

Kerala News

ജമ്മു കശ്മീരിൽ പുതിയ പാർട്ടി രൂപീകരിക്കും;ഗുലാം നബി ആസാദ് ബിജെപിയിലേക്കില്ല

  • 26th August 2022
  • 0 Comments

കോൺഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിക്കും. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹം പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.’ഞാന്‍ ജമ്മു കശ്മീരിലേക്ക് പോകുന്നു.സംസ്ഥാനത്ത് ഞാന്‍ സ്വന്തം പാര്‍ട്ടി രൂപവത്കരിക്കും. ദേശീയ സാധ്യത പിന്നീട് പരിശോധിക്കും അദ്ദേഹം പറഞ്ഞു. ഗുലാംനബിയോടപ്പം ജിഎം സരൂരി ചൗധരി, മൊഹദ് അക്രം, ഗുൽസാർ വാനി, ഹാജി അബ്ദുൾ റഷീദ്, മൊഹദ് അമിൻ ഭട്ട് എന്നിവരും കോൺഗ്രസിൽ നിന്ന് രാജിവെച്ചു. ജിഎം സരൂരി ചൗധരി, മൊഹദ് […]

National News

ഡല്‍ഹിയിലും അട്ടിമറിയോ? ചില എംഎല്‍എമാരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്ന് എഎപി; യോഗം വിളിച്ച് കെജ്രിവാള്‍

  • 25th August 2022
  • 0 Comments

ഡല്‍ഹിയിലും ബിജെപി ഓപ്പറേഷന്‍ താമരയ്ക്കുള്ള നീക്കം നടത്തുന്നുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. എഎപി എംഎല്‍എമാരില്‍ ചിലരുമായി ആശയവിനിമയം നടത്താനാകുന്നില്ലെന്ന് എഎപി വ്യക്തമാക്കി. രാജ്യവ്യാപകമായി ബിജെപി പരീക്ഷിക്കുന്ന ‘ഓപ്പറേഷന്‍ ലോട്ടസ്’ ഡല്‍ഹിയിലും പയറ്റാന്‍ ശ്രമം നടക്കുന്നതായുള്ള സൂചനകളുടെ പശ്ചാത്തലത്തില്‍ എഎപി ദേശീയ കണ്‍വീനര്‍ കൂടിയായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇന്ന് എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് എംഎല്‍എമാരെ ബന്ധപ്പെടാന്‍ പറ്റുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍. ബിജെപിയില്‍ ചേരാനായി എംഎല്‍എമാര്‍ക്ക് 25 കോടി വരെ ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞദിവസം […]

National News

ബിജെപിയില്‍ ചേര്‍ന്നാല്‍ കേസ് അവസാനിപ്പിക്കാം, സ്വാധീനിക്കാന്‍ ശ്രമം, തലവെട്ടിയാലും തലകുനിക്കില്ലെന്ന് സിസോദിയ

  • 22nd August 2022
  • 0 Comments

ബിജെപിയില്‍ ചേര്‍ന്നാല്‍ സിബിഐ, എന്‍ഫോഴ്സെന്റ് ഡയറക്ട്രേറ്റ് കേസുകള്‍ അവസാനിപ്പിക്കാമെന്ന സന്ദേശം ലഭിച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ട്വിറ്ററിലൂടെയാണ് സിസോദിയ ഇക്കാര്യം അറിയിച്ചത്. ‘എനിക്ക് ബിജെപിയില്‍ നിന്ന് ഒരു സന്ദേശം ലഭിച്ചു. എഎപി വിട്ട് ബിജെപിയില്‍ ചേരുക. നിങ്ങള്‍ക്കെതിരായ സിബിഐ, ഇ.ഡി.കേസുകള്‍ അവസാനിപ്പിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും’ – സിസോദിയ ട്വീറ്റ് ചെയ്തു. തനിക്കെതിരായ കേസുകളെല്ലാം കെട്ടിചമച്ചതാണെന്ന് ആവര്‍ത്തിച്ച സിസോദിയ നിങ്ങള്‍ക്ക് ചെയ്യാനുള്ളത് ചെയ്യൂവെന്നും വെല്ലുവിളിച്ചു. എന്നാല്‍ തന്നെ പാട്ടിലാക്കാന്‍ നോക്കുന്ന ബിജെപിയിലേക്ക് തല പോയാലും താന്‍ പോകില്ലെന്നും […]

National News

പശുവിനെ അറക്കുന്നവരെ കൊല്ലണം; ഇതുവരെ അഞ്ചുപേരെ നമ്മള്‍ കൊന്നു, അവരെ ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്നും ബിജെപി മുന്‍ എംഎല്‍എ

  • 21st August 2022
  • 0 Comments

പശുവിനെ അറക്കുന്നവരെ കൊല്ലണം എന്ന് ആഹ്വാനം ചെയ്ത് ബിജെപി നേതാവ്. മുന്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജയാണ് രാജസ്ഥാനില്‍ വിവാദ പ്രസംഗവുമായി എത്തിയത്. രാജ്യത്ത് പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്നും ഇതുവരെ തങ്ങള്‍ അഞ്ച് പേരെ കൊന്നെന്നുമാണ് ബിജെപി മുന്‍ എംഎല്‍എ പറഞ്ഞത്. വിവാദ പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2017ലും 2018ലുമാണ് ഇവയില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. പെഹ്ലുഖാന്റെയും രഖ്ബര്‍ ഖാന്റെയും കൊലപാതകങ്ങളാണ് രണ്ടെണ്ണമെന്ന് പറഞ്ഞ ബിജെപി നേതാവ് കൊല്ലപ്പെട്ട മറ്റ് മൂന്നുപേരുടെ പേര് […]

Kerala News

എല്ലാ കൊലപാതക കഥകളും ബിജെപിയുടെ തലയില്‍ ഇടണോ? ഷാജഹാന്‍ കൊലപാതകത്തില്‍ വിമര്‍ശനവുമായി കെ.സുധാകരന്‍

  • 15th August 2022
  • 0 Comments

പാലക്കാട് മലമ്പുഴയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.പാലക്കാട്ടെ കൊലപാതകം സിപിഎമ്മിന് അകത്ത് നടന്ന കൊലപാതകമാണ്. ആരെയും കൊല്ലുന്ന സംഘമായി സിപിഎം മാറി. എല്ലാ കൊലപാതക കഥകളും ബിജെപിയുടെ തലയില്‍ ഇടണോയെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടി അംഗങ്ങളാണ് സിപിഎമ്മിനെതിരെ പറയുന്നത്. സര്‍ക്കാരിന്റെ കയ്യില്‍ ഉള്ളതിനേക്കാള്‍ ആയുധം സിപിഎമ്മിന്റെ കൈവശമുണ്ട്. പാര്‍ട്ടി അംഗങ്ങളാണ് ആക്രമിച്ചതെന്നാണ് ദൃക്സാക്ഷി പറയുന്നത്. സിപിഎമ്മിന് ഇതെങ്ങനെ കയ്യൊഴിയാന്‍ കഴിയുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് […]

Kerala News

ബിജെപി പ്രതിനിധി ഇല്ലാത്തതിന്‍റെ പോരായ്മ നികത്തുന്നു;ഗവർണർക്കെതിരെ വിമർശനവുമായി ജനയു​ഗം

  • 10th August 2022
  • 0 Comments

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം.ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പകല്‍ പോലെ വ്യക്തമാകുന്നു. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടേണ്ട സമയത്ത് അത് ചെയ്യാതെ അസാധുവാക്കുകയെന്ന നികൃഷ്ട മാര്‍ഗമാണ് അദ്ദേഹം സ്വീകരിച്ചതെന്നും ജനയുഗം എഡിറ്റോറിയലില്‍ പറയുന്നു. ഭരണഘടന പദവിയാണെങ്കിലും ഒട്ടേറെ പരിമിതി തനിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ മനസിലാക്കുന്നില്ല. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ കാര്യത്തില്‍ പരാതി പറഞ്ഞ ഗവര്‍ണര്‍ ബിജെപി നേതാവിനെ മാധ്യമ വിഭാഗം സെക്രട്ടറിയാക്കിയെന്നും ജനയു​ഗം വിമർശിക്കുന്നു. കേരളത്തില്‍ ബിജെപി പ്രതിനിധി ഇല്ലാത്തതിന്‍റെ പോരായ്മ നികത്തുകയാണ് ഗവര്‍ണര്‍. […]

error: Protected Content !!