ഭരണഭാഷാ വാരാചരണം- ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
ഭരണകൂടങ്ങള്‍ക്ക് ഭാഷ സൃഷ്ടിക്കാനാവില്ല. നശിപ്പിക്കാനാവുമെന്ന് ചിന്തകന്‍ എം ഗോവിന്ദനെ ഉദ്ധരിച്ചുകൊണ്ട് എഴുത്തുകാരന് ടി പി രാജീവന് പറഞ്ഞു. ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാഷകള്‍ സൃഷ്ടിക്കാനും സംരക്ഷിക്കാനും ജനങ്ങള്‍ക്കുമാത്രമേ കഴിയൂ, ഭരണകൂടങ്ങള്‍ക്കാവില്ല. പ്രകൃതിയെയും ജനങ്ങളെയും സംരക്ഷിച്ചാല്‍ ചിന്ത വ്യക്തമാവുകയും ഭാഷ വ്യക്തമാവുകയും ചെയ്യും, അങ്ങനെ ഭാഷയെ സംരക്ഷിക്കാനാവും. പല ഭാഷകളും മതവുമായി ബന്ധപ്പെട്ട് […]
