National News

രാജ്യദ്രോഹ ക്കേസ് ; ഐഷ സുൽത്താനക്ക് മുൻ‌കൂർ ജാമ്യം

  • 25th June 2021
  • 0 Comments

രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര പ്രവർത്തക ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം. കേരള ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നേരത്തെ ചാനൽ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ജൈവായുധം എന്ന് വിശേഷിപ്പിച്ചതിലാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത് ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഐഷ […]

National News

കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന് ഒരു കേസിൽ കൂടി ജാമ്യം

  • 17th April 2021
  • 0 Comments

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസിൽ കൂടി ആർ.ജെ.ഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ഡുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കോസിലാണ് ജാമ്യം ലഭിച്ചത്.ജാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.ജാമ്യാപേക്ഷയെ സിബിഐ ശക്തമായി എതിർത്തിരുന്നു. ഇതോടെ വിചാരണക്കോടതി ശിക്ഷിച്ച നാല് കേസുകളിലും ലാലു പ്രസാദ് യാദവിന് ജാമ്യമായി. വൃക്കരോഗവും, പ്രമേഹം തുടങ്ങിയ ബുദ്ധിമുട്ടുകളും കാരണം നിലവിൽ ഡൽഹി എയിംസിൽ ചികിത്സയിലാണ് ലാലു പ്രസാദ് യാദവ്.

National News

ചെങ്കോട്ട സംഘർഷം ; ദീപ് സിദ്ദുവിന് ജാമ്യം

  • 17th April 2021
  • 0 Comments

റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘര്‍ഷത്തില്‍ പ്രധാനപ്രതിയും നടനുമായ ദീപ് സിദ്ദുവിന് ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. .കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് ദീപ് സിദ്ദു അറസ്റ്റിലായത്. കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ടുണ്ടായ ചെങ്കോട്ട സംഘര്‍ഷത്തിലെ മുഖ്യ സൂത്രധാരന്‍ ദീപ് സിദ്ദുവാണെന്നാണ് ഡല്‍ഹി പൊലീസിന്റെ ആരോപണം. ഉപാധികളോടെ യാണ് ജാമ്യം അനുവദിച്ചത് . പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത് തുടങ്ങിയവായാണ് ഉപാധികൾ . അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുന്ന സമയത്ത് ഹാജരാകണമെന്നും […]

Kerala News

സ്വർണ്ണക്കള്ളക്കടത്ത് കേസ്; സന്ദീപ് നായർക്ക് ജാമ്യം

  • 30th March 2021
  • 0 Comments

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചു. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം എന്ന വ്യവസ്ഥയിലാണ് സന്ദീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സന്ദീപ് നായരുടെ പാസ്‌പോർട്ട് ഹാജരാക്കണമെന്നും ഉപാധിയായി പറഞ്ഞിട്ടുണ്ട്. അതിനിടെ, എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായരടക്കം അഞ്ച് പേർ മാപ്പുസാക്ഷിയായി.സന്ദീപിന് പുറമെ മുഹമ്മദ് അൻവർ, അബ്ദുൽ അസീസ്, നന്ദ ഗോപാൽ എന്നിവരെ മാപ്പുസാക്ഷികളാക്കണം എന്നായിരുന്നു ആവശ്യം. ഇവരെ മാപ്പുസാക്ഷികളാക്കാനുള്ള എൻഐഎയുടെ […]

National News

വരവരറാവു ജയിൽ മോ​ചി​ത​നാ​യി

  • 7th March 2021
  • 0 Comments

ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ യു​എ​പി​എ ചു​മ​ത്ത​പ്പെ​ട്ട് ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ക​വി വ​ര​വ​ര​റാ​വു ജ​യി​ൽ​മോ​ചി​ത​നാ​യി. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ബോം​ബെ ഹൈ​ക്കോ​ട​തി ഫെബ്രുവരി 22-നാ​ണ് വ​ര​വ​ര​റാ​വു​വി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. തുടർന്ന് നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു റാവു. ശനിയാഴ്ച രാ​ത്രി വൈ​കി​യാ​ണ് വ​ര​വ​ര​റാ​വു​വി​നെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ വരവരറാവു മുംബൈയില്‍ തന്നെ തങ്ങണമെന്നും അന്വേഷണത്തിന് ആവശ്യപ്പെടുന്ന പക്ഷം സഹകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. എന്‍.ഐ.എ കോടതിയില്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മറ്റു കുറ്റാരോപിതരുമായി […]

News

വെള്ളന്നൂരില്‍ അമ്മയും കുഞ്ഞും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവിനും അമ്മക്കും ഹൈക്കോടതി ജാമ്യം റദ്ധാക്കി

വെള്ളന്നൂരില്‍ അമ്മയും കുഞ്ഞും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനും അമ്മക്കും ഹൈക്കോടതി ജാമ്യം റദ്ധാക്കി. ദുരൂഹ സാഹചര്യത്തില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് ഭര്‍ത്താവ് കൊല്ലാറമ്പത്ത് വീട്ടില്‍ രഗിലേഷിനെയും അമ്മയെയും കുന്ദമംഗലം കോടതി റിമാന്റ് ചെയ്തത്. 304 ബി, 498 എ, 306 എന്നീ മൂന്നു വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരുന്നത്. എന്നാല്‍ പിന്നീട് കീഴ്‌കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഇത്തരത്തിസുള്ള കേസുകളില്‍ ജാമ്യം നല്‍കാറില്ല. […]

Kerala

യുഎപിഎ ചുമത്തി അറസ്റ്റ്; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട് മാവോയിറ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലന്റെയും താഹയുടേയും ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. യുഎപിഎ ചുമത്തിയതിനെതിരെ പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്തുനിന്നും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അന്വേഷണസംഘം. യു.എ.പി.എ ചുമത്തിയ നടപടി പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രിയും ഡി.ജി.പിയും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രൊസിക്യൂഷന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.ഇരുവരും വളരെക്കാലമായി നിരീക്ഷണത്തിലാണെന്നും ലഘുലേഖ മാത്രമല്ല തെളിവെന്നും പൊലീസ് പറയുന്നു.

News

പിഎസ്‌സി തട്ടിപ്പ്; പ്രതികള്‍ ജയില്‍ മോചിതരായി

തിരുവനനന്തപുരം: പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി. കേസില്‍ പോലീസ്് കുറ്റപത്രം നല്‍കാതിരുന്നതാണ് സ്വാഭാവികജാമ്യം ലഭിക്കാന്‍ കാരണം. പി.എസ്.സി തട്ടിപ്പ് കേസിലും, യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതാണ് ഇത്തരത്തില്‍ ജാമ്യം ലഭിക്കാനിടയാക്കിയത്. പ്രതികളില്‍ ചിലര്‍കൂടി പിടിയിലാവാനുള്ളതാണ് യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകാനുള്ള കാരണമെന്നാണ് പോലീസിന്റെ വിശദീകരണം.

National

സിബിഐക്കെതിരായ ചിദംബരത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂദല്‍ഹി: അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സി.ബി.ഐയ്ക്കതിരെ പി. ചിദംബരം സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി തള്ളി. ഐ.എന്‍.എസ് മീഡിയ കേസില്‍ ആഗസ്റ്റ് 21നാണ് ചിദംബരത്തെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യ ഹരജി അപ്രസക്തമായെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് ഭാനുമതി അറിയിച്ചു. നേരത്തെ ചിദംബരത്തിന് ദല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ചിദംബരം മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. ചിദംബരത്തെ അറസ്റ്റു ചെയ്യുന്നതിനു മുമ്പാണ് മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയതെന്നും അതിനാല്‍ ഹരജി കോടതി […]

error: Protected Content !!