Kerala News

അഭയ കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചു, സിസ്റ്റര്‍ സ്റ്റെഫിക്കും ഫാദര്‍ തോമസ് കോട്ടൂരിനും ഉപാധികളോടെ ജാമ്യം

  • 23rd June 2022
  • 0 Comments

അഭയ കൊലക്കേസിലെ പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവധിച്ച് ഹൈക്കോടതി. വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചാണ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒന്നും മൂന്നും പ്രതികളായ സിസ്റ്റര്‍ സ്റ്റെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവരുടെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. 5 ലക്ഷം രൂപ കെട്ടി വെക്കണം, പ്രതികള്‍ സംസ്ഥാനം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തെളിവുകളും വസ്തുതകളും പരിശോധിക്കാതെയാണ് സിബിഐ കോടതി ശിക്ഷ വിധിച്ചത് എന്നാണ് പ്രതികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ […]

Kerala News

അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം,കേരളം വിട്ട് പോകരുത് വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം

  • 22nd June 2022
  • 0 Comments

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം.ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണം. അന്വേഷണവുമായി സഹകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.: ഉഭയാകക്ഷി സമ്മത പ്രകാരം ആണോ ലൈംഗിക പീഡനം എന്നത് ഇപ്പോൾ പരിശോധിക്കേണ്ടതില്ലഅത് വിചാരണ ഘട്ടത്തിൽ നോക്കിയാൽ മതി .കേരളം വിട്ട് പോകരുത് എന്നും കോടതി നിര്‍ദ്ദേശം നല്‍കി.ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും ബ്ലാക്ക്മെയിലിംഗിന്റെ ഭാഗമായുള്ള പരാതിയാണെന്നുമായിരുന്നു വിജയ് […]

Kerala News

സരിത്തിനും സ്വപ്‌ന സുരേഷിനും തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കെ ടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. പി.എസ്. സരിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളി. സ്വപ്നയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം ലഭിക്കുന്നതാണെന്നു വിലയിരുത്തിയാണു ജസ്റ്റിസ് വിജു ഏബ്രഹാം ഹര്‍ജി തള്ളിയത്. ‘സ്വപ്‌ന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ല. അറസ്റ്റിനുള്ള […]

Kerala News

മഞ്ചേശ്വരം കോഴക്കേസ്; കെ.സുരേന്ദ്രനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി

മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പാണ് കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്. മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനായി രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട്ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുരേന്ദ്രന്റെ പേരിനോട് സാമ്യമുള്ള താന്‍ മത്സരിച്ചാല്‍ വോട്ട് കുറയുമെന്ന് ബിജെപി ആശങ്കപ്പെട്ടിരുന്നുവെന്നും നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതിനായി കോഴ നല്‍കിയെന്നും കഴിഞ്ഞ വര്‍ഷം […]

Kerala News

ജയിലില്‍ നല്ല ഒന്നാന്തരം ഭക്ഷണം, പറയാനുള്ളതു പറയും എന്നാല്‍ നിയമം പാലിക്കുമെന്നും പി.സി. ജോര്‍ജ്

ഒരു മതക്കാരെയും മോശമായി പറയില്ലെന്ന് പി.സി. ജോര്‍ജ്. നിയമം ലംഘിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പൗരനെന്ന നിലയില്‍ ഹൈക്കോടതിയുടെ തീരുമാനം എന്തോ അത് പാലിക്കാന്‍ ബാധ്യതയുണ്ട്. എന്നാല്‍ പറയാനുള്ള കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. മുഖ്യമന്ത്രിയോടു പറയാനുള്ളത് തൃക്കാക്കരയില്‍ പറയും. ക്രിസ്ത്യാനികളെ ബിജെപിക്കാര്‍ വേട്ടയാടിയതായി അറിയില്ല. മോശക്കാരെ മോശക്കാരെന്ന് എല്ലാവരും പറഞ്ഞാല്‍ പ്രശ്‌നം തീരുമെന്നും പി.സി. ജോര്‍ജ് കൂട്ടി ചേര്‍ത്തു. ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത് വിട്ട മജിസ്ട്രേറ്റിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമിതിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ […]

Kerala News

നടിയെ ബലാത്സംഗം ചെയ്ത കേസ്; വിജയ് ബാബു കേരളത്തില്‍ തിരിച്ച് വരുന്നത് വരെ ഇടക്കാല ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി

പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബു കേരളത്തില്‍ തിരിച്ച് വരുന്നത് വരെ ഇടക്കാല ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി അറിയിച്ചു. നാട്ടില്‍ എത്തിയതിന് ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നും കോടതി അറിയിച്ചു. ഈ മാസം 30ന് കേരളത്തിലെത്തുമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇടക്കാല ജാമ്യം അനുവദിക്കുന്നുവെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചത്. അതേസമയം, മെയ് 30ന് തിരിച്ചെത്തുന്ന വിജയ് ബാബുവിനെ എയര്‍പോര്‍ട്ടില്‍ വെച്ച് അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് […]

Kerala News

വെണ്ണല വിദ്വേഷ പ്രസംഗ കേസ്; പിസി ജോര്‍ജ് പൊലീസിന് മുന്നില്‍ ഹാജരാവും; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടും

വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എം എല്‍ എ പി സി ജോര്‍ജ് ഇന്ന് പൊലീസിന് മുമ്പാകെ ഹാജരാകും. തുടര്‍ന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടും. പാലാരിവട്ടം പൊലീസ് ഹാജരാകാനുള്ള നോട്ടീസ് നല്‍കി. ഉച്ചയ്ക്ക് ശേഷം പി സി ജോര്‍ജ് ഹാജരാകും. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരുന്നു. ഒളിവിലായിരുന്ന പിസി ജോര്‍ജ് ഇന്നലെ ഈരാറ്റു പേട്ടയിലെ വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. വെണ്ണല വിദ്വേഷ പ്രസംഗത്തില്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് […]

Kerala News

ഷീന ബോറ കൊലക്കേസില്‍ പ്രതി ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം

ഷീന ബോറ കൊലക്കേസില്‍ പ്രതി ഇന്ദ്രാണി മുഖര്‍ജിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കൊലക്കേസില്‍ കഴിഞ്ഞ ആറര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് ഇന്ദ്രാണി മുഖര്‍ജിയ്ക്ക് ജാമ്യം ലഭിച്ചത്. ദീര്‍ഘകാലമായി പ്രതി ജയിലിലാണെന്നും അതിനാല്‍ നിയമപരമായി അവര്‍ക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണ ഉടനെയൊന്നും പൂര്‍ത്തിയാകില്ലെന്നും സാക്ഷികളില്‍ പകുതി പേരുടെ മൊഴികള്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, വിചാരണയെ ബാധിക്കുമെന്നതിനാല്‍ കേസിന്റെ മെറിറ്റില്‍ അഭിപ്രായം പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ മറ്റൊരു പ്രതിയായ പീറ്റര്‍ മുഖര്‍ജി […]

Kerala News

വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി

വിദ്വേഷ പ്രസംഗത്തിൽ മുൻ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജിന്റെ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി വീണ്ടും മാറ്റി. ജാമ്യാപേക്ഷ ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. കേസ് ഡയറി പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. എറണാകുളം വെണ്ണലയിൽ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി ജോർജിനെതിരെ കേസെടുത്തത്. എന്നാൽ സർക്കാർ നടപടി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആണെന്നാണ് ജോർജിന്റെ വാദം. അത് കൊണ്ട് തന്നെ തനിക്ക് ജാമ്യം വേണമെന്നും ആവശ്യപ്പെടുന്നു. കേസില്‍ തന്റെ അറസ്റ്റ് […]

Kerala News

മഞ്ജു വാര്യരുടെ പരാതി; സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം

മഞ്ജു വാര്യരുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽ കുമാർ ശശിധരന് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മഞ്ജുവിന്റെ പരാതിയിൽ ഇന്നലെയാണ് സനൽ കുമാറിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോൺ കോടതിയിൽ ഹാജറാക്കിയിരുന്നു . നടി മൊഴി നൽകിയ കാര്യങ്ങളിലെ തെളിവുകൾ സനൽ കുമാറിൻ്റെ ഫോണിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. കേസിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തും.മഞ്ജു നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനൽ കുമാർ .

error: Protected Content !!