കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു
കുന്ദമംഗലം ബ്ലോക്ക്പഞ്ചായത്ത് ബഡ്ജറ്റ് വൈ:പ്രസിഡണ്ട് മുംതാസ് ഹമീദ് അവതരിപ്പിച്ചു. 649654406വരവും,595793600ചിലവും,53860806 മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈ:പ്രസിഡണ്ട് അവതരിപ്പിച്ചത്.ആഴ്ചചന്തകൾ,ഷീലോഡ്ജ്,കുടിവെള്ളപരിശോധനലാബ്,ഗ്രാമീണകോടതികൾ,ഭവനനിർമ്മാണം എന്നിവക്കായി പ്രത്യേക ഫണ്ട് വകയിരിത്തിയിട്ടുണ്ട്.ബ്ലോക്ക് പ്രസിഡന്റ് ബാബു നെല്ലൂളി അധ്യക്ഷ വഹിച്ച ചടങ്ങിൽ സെ ക്രട്ടറി ഡോ.പ്രിയ,വികസനസ്റ്റാന്റിംഗ് കമ്മറ്റിചെയർമാൻ എൻഅബൂബക്കർ,ആരോഗ്യസ്റ്റാന്റിംഗ്കമ്മറ്റിചെയർമാൻ എൻ.ഷിയോലാൽ,ക്ഷേമകാര്യചെയർപേഴ്സൺ എം.കെനദീറ തുടങ്ങിയവർപങ്കെടുത്തു.
