ആയുര്‍ മാസ്‌കുകള്‍ വിപണിയിലേക്ക്
തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്‌കുകള്‍ ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്ന അവസരത്തില്‍ സംസ്ഥാന ആയുഷ് വകുപ്പ് കുടുംബശ്രീയുമായി ചേര്‍ന്ന് ആയുര്‍ മാസ്‌കുകള്‍ വിപണിയിലെത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരത്തെ ഗവ. ആയുര്‍വേദ കോളേജില്‍ വികസിപ്പിച്ച ഔഷധ മാസ്‌കുകളാണ് പൊതുജനങ്ങള്‍ക്കായി വിപണിയിലെത്തിക്കുന്നതിന് പദ്ധതിയിട്ടിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയുര്‍ മാസ്‌കുകള്‍ക്ക് കിട്ടിയ സ്വീകാര്യത കണക്കിലെടുത്താണ് ആയുര്‍ മാസ്‌കുകള്‍ വിപണനാടിസ്ഥാനത്തില്‍ പുറത്തിറക്കുവാന്‍ കുടുംബശ്രീയുമായി ചേര്‍ന്നുളള പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആയുര്‍ മാസ്‌ക് […]
