ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ പുരസ്‌കാരം ഡോക്ടര്‍ കെ സന്ധ്യ കുറുപ്പിന്
ഐഎംഎ വനിതാ വിഭാഗത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ പുരസ്‌കാരം ഡോക്ടര്‍ കെ സന്ധ്യ കുറുപ്പിന്. കൊല്‍ക്കത്തയില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കോഴിക്കോട് IMA വനിതാ വിഭാഗം സെക്രട്ടറി എന്ന നിലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ പഠന ക്ലാസ്സുകള്‍ക്കും നേതൃത്വം നല്‍കി. കൊയിലാണ്ടി താലുക്ക് ആശുപത്രിയിലെ ഫിസിഷ്യനാണ്.









