National News

മഹാലക്ഷ്മി പദ്ധതിക്കെതിരെ പ്രതിഷേധം; നടുറോഡിൽ ഓട്ടോ കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഡ്രൈവർ

  • 2nd February 2024
  • 0 Comments

തെലങ്കാന സർക്കാർ പ്രഖ്യാപിച്ച മഹാലക്ഷ്മി പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വന്തം ഓട്ടോറിക്ഷകള്‍ കത്തിച്ചും ആത്മഹത്യക്ക് ശ്രമിച്ചുമാണ് തൊഴിലാളികള്‍ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു ഡ്രൈവര്‍ തന്റെ വാഹനം കത്തിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറൽ ആയിരുന്നു. തിരക്കേറിയ ബീഗംപേട്ട് പ്രദേശത്തെ പ്രജാഭവന് സമീപമാണ് ഓട്ടോറിക്ഷാ ഡ്രൈവറായ ദേവ എന്നയാള്‍ തന്റെ വാഹനം കത്തിച്ചത്. ശേഷം സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യാനും ദേവ ശ്രമിച്ചു. സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് […]

Local News

മാതൃകയായി കുന്ദമംഗലത്തെ ഓട്ടോ ഡ്രൈവര്‍; കളഞ്ഞു കിട്ടിയ പണം അടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കി

  • 27th June 2022
  • 0 Comments

നഷ്ടപ്പെട്ട പഴ്സും പണവും തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. കുന്ദമംഗലം ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ അസീസാണ് തന്റെ ഓട്ടോയില്‍ നിന്നും കളഞ്ഞു കിട്ടിയ പതിനായിരം രൂപയടങ്ങുന്ന പേഴ്‌സ് കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ തിരികെ നല്‍കി മാതൃകയായത്. പേഴസ് മുട്ടാഞ്ചേരിയിലുള്ള കല്യാണിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. അസീസിന്റെ ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ കല്യാണിയുടെ കയ്യില്‍ നിന്നും പേഴ്‌സ് വീണു പോവുകയായിരുന്നു. ഓട്ടം കഴിഞ്ഞ ശേഷം ഓട്ടോ ക്ലീന്‍ ചെയ്യുന്ന സമയത്താണ് അസീസിന് പേഴ്‌സ് ലഭിക്കുന്നത്. […]

News

ഓട്ടോ ഡ്രൈവറെ ആദരിച്ചു

കുന്നമംഗലം: റോഡില്‍ നിന്ന് കളഞ്ഞ് കിട്ടിയ പണവും സ്വര്‍ണവും മറ്റു രേഖകളുമടങ്ങിയ പേഴ്‌സ് ഡ്രൈവിങ്ങ് ലൈസന്‍സിലെ വിലാസം നോക്കി ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് കുന്നമംഗലത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് അഭിമാനമായ കോട്ടാം പറമ്പ് കിഴക്കേ ചാലില്‍ കെ പി സിദ്ദിഖിനെ സൂര്യ റസിഡന്റ്‌സ് അസോസിയേഷന്‍ അര്‍ധ വാര്‍ഷിക സമ്മേളനത്തില്‍ ആദരിച്ചു. സൂര്യ കുടുംബത്തിലെ നെല്ലിക്കല്‍ സുധീഷിന്റെ പേഴ്‌സായിരുന്നു യാത്രക്കിടെ നഷ്ടപ്പെട്ടത്. ചടങ്ങില്‍ അധ്യക്ഷനായിരുന്ന പി രവീന്ദ്രനാഥന്‍ സിദ്ദിഖിനെ പൊന്നാടയണിയിച്ചു. എം കെ സുഭാഷ് മെമന്റൊ കൈമാറി. സി വി […]

Local

ഓട്ടോ ഡ്രൈവറുടെ സത്യസന്ധത, നഷ്ടപ്പെട്ട പേഴ്‌സും മോതിരവും തിരികെ നല്‍കി

  • 22nd November 2019
  • 0 Comments

ഇന്നലെ ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയായിരുന്നു കോരക്കണ്ടി നെല്ലിക്കല്‍ സുധീഷിന്റെ പേഴ്‌സും മോതിരവും നഷ്ടപ്പെട്ടത്. അമ്മക്ക് അസുഖം വന്നതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് പോകുമ്പോള്‍ അമ്മയെ കാറില്‍ എടുത്തുവെക്കാന്‍ നേരം പേഴ്‌സ് വണ്ടിയുടെ മുകളില്‍ വെച്ചതായിരുന്നു. എന്നാല്‍ ധൃതിയില്‍ പേഴ്‌സ് എടുക്കാന്‍ മറന്നു. പിന്നീട് മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ട വിവരം തിരിച്ചറിയുന്നത്. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. വണ്ടിയുടെ മുകളില്‍ നിന്ന് പേഴ്‌സ് എടുക്കാന്‍ മറന്നതിനെത്തുടര്‍ന്ന് പേഴ്‌സ് വഴിയരികില്‍ വീണ വിവരം സുധഷ് അറിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഇതുവഴി […]

Local

എലത്തൂരില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍കൂടി അറസ്റ്റില്‍

  • 23rd September 2019
  • 0 Comments

കോഴിക്കോട്; എലത്തൂരില്‍ ഓട്ടോ സ്റ്റാന്‍ഡില്‍ തൊഴിലാളികള്‍ പ്രവേശനം നിഷേധിക്കുകയും മര്‍ദിക്കുകയും ചെയ്തതില്‍ മനം നൊന്തു ഓട്ടോറിക്ഷ ഡ്രൈവര്‍ തീ കൊളുത്തി മരിച്ച സംഭവത്തില്‍ 2 പേര്‍ കൂടി അറസ്റ്റില്‍. എലത്തൂര്‍ എസ്.കെ.ബസാര്‍ നാലൊന്നുകണ്ടി രാജേഷ് (43) മരിച്ച സംഭവത്തിലാണു തൈവളപ്പില്‍ മുഹമ്മദ് ഗദ്ദാഫി (29), ഏനത്താഴത്ത് മുരളി (50) എന്നിവരെ എലത്തൂര്‍ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. നേരത്തെ പൊറ്റക്കണ്ടത്തില്‍ ശ്രീലേഷ്, കളംകോളിത്താഴം കോവത്ത് ഷൈജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. […]

Kerala News

ചെളി തെറിപ്പിച്ച കാറുകാരന്‍റെ കരണത്തടിച്ചു, ഓട്ടോക്കാരൻ്റെ ലൈസൻ സസ്പെൻഡ് ചെയ്തു

കൊച്ചി: ചെളിവെള്ളം തെറിപ്പിച്ചതിന്‍റെ പേരിൽ കാറുകാരന്‍റെ കരണത്തടിച്ച ഓട്ടോ ഡ്രൈവറുടെ ലൈസൻ സസ്പെൻഡ് ചെയ്ത് ആര്‍ടിഓ. കടവന്ത്ര സ്വദേശി ഷിജോ ജോര്‍ജിന്‍റെ ലൈസൻസാണ് ആറു മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്തത്. കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഓട്ടോയിൽ ചെളിവെള്ളം തെറിക്കുകയായിരുന്നു. തുടര്‍ന്ന് കാറിനെ പിന്തുടര്‍ന്ന ഓട്ടോ ഡ്രൈവര്‍ കാര്‍ തടഞ്ഞു നിര്‍ത്തി കാര്‍ ഡ്രൈവറുടെ കരണത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് കാറുകാരൻ ആര്‍ ടി ഓഫീസിലെത്തി പരാതി നല്‍കിയതോടെ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയായിരുന്നു.

Local

ഓട്ടോ തൊഴിലാളിക്ക് ബസ്സ് ജീവനക്കാരുടെ മര്‍ദ്ദനം: മിന്നല്‍ പണിമുടക്ക്

മെഡിക്കല്‍ കോളേജ്: മെഡിക്കല്‍ കോളെജിലെ ഓട്ടോ തൊഴിലാളിയെ സ്വകാര്യ ബസ്സ് ജീവനക്കാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജ് മേഖലയില്‍ ഓട്ടോ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. ശോഭിന്ദ്രന്‍ എന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാല് മണിയോടെ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കുകയായിരുന്നു.

News

വീണ്ടും കോഴിക്കോടന്‍ ഓട്ടോ നന്‍മ

കുന്നമംഗലം: സ്വര്‍ണ്ണാഭരണങ്ങളടങ്ങിയ ബാഗ് ഉടമക്ക് തിരിച്ച് നല്‍കി സമൂഹത്തിന് മാതൃക കാണിച്ച സാമൂഹ്യ പ്രവര്‍ത്തകനും FITU മണ്ഡലം കണ്‍വീനറുമായ സലീം മേലേടത്തിനെ വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി ആദരിച്ചു. കോഴിക്കോട് സിറ്റിയില്‍ ഓട്ടോ ഓടിക്കുന്ന ഇദ്ദേഹത്തിന്റെ ഓട്ടോയില്‍ കോട്ടൂളിയില്‍ നിന്നും കയറിയ സ്ത്രീയും കുട്ടിയും ബാഗ് മറന്ന് വെക്കുകയായിരുന്നു. ജില്ലാ പ്രസിഡണ്ട് അസ്‌ലം ചെറുവാടി പൊന്നാട അണിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരായ ജയപ്രകാശന്‍ മടവൂര്‍, ഇ.പി. അന്‍വര്‍ സാദത്ത്, മണ്ഡലം പ്രസിഡന്റ് ടി.പി. […]

error: Protected Content !!