Kerala kerala

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

കൊച്ചി: സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോ കണ്ടെത്തി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം സ്വദേശി അമല്‍ മിര്‍സ സലീമിനെ എറണാകുളം സൈബര്‍ പൊലീസാണ് പിടികൂടിയത്. കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്വന്തം ഫോട്ടോയും കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഫോട്ടകളുമാണ് ഇയാള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. പരാതിക്കാരിയായ പെണ്‍കുട്ടിക്കും പ്രതി ഫോട്ടോ അയച്ചുകൊടുക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പരാതിയിലുണ്ട്.

kerala Kerala

വാളയാറില്‍ 23 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍.

23 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. വാളയാര്‍ ചെക്ക് പോസ്റ്റില്‍ എക്സൈസ് നടത്തിയ വാഹനപരിശോധനയിലാണ് 23 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായത്. കോയമ്പത്തൂര്‍ കായംകുളം കെഎസ്ആര്‍ടിസി ബസ്സിലാണ് കഞ്ചാവ് കടത്തിയത്. ഒഡീഷ കാന്തമല്‍ സ്വദേശികളായ ആനന്ദ്മാലിക് (26) കേദാര്‍ മാലിക് (27) എന്നിവരെയാണ് പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് പത്ത് ലക്ഷം വിലമതിക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു. വാളയാര്‍ എക്സൈസ് ഇന്‍സ്‌പെക്ടര്‍ എ മുരുഗദാസിന്റെ നേതൃത്വത്തില്‍ എക്സൈസ് ഉദ്യോഗസ്ഥരായ ജി പ്രഭ, കെ പി രാജേഷ്, […]

kerala Kerala

നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

കൊല്ലം : വിദേശരാജ്യങ്ങളില്‍ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വര്‍ഗീസിനെയാണ് കൊല്ലത്ത് നിന്നും അഞ്ചല്‍ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റര്‍ തോമസ് രാജന്‍ ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടു പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മണ്ണൂര്‍ സ്വദേശികളായ മൂന്നുപേരുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോതമംഗലത്തുള്ള റിക്രൂട്ടിംഗ് ഏജന്‍സിയുടെ പേരിലായിരുന്നു പ്രതികള്‍ […]

Kerala kerala

മാനന്തവാടിയില്‍ 252 ലിറ്റര്‍ വിദേശമദ്യം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

മാനന്തവാടി: മൂന്ന് വര്‍ഷമായി മാനന്തവാടി, കല്ലോടി, പേരിയ, വാളാട്, തിരുനെല്ലി, കാട്ടിക്കുളം എന്നീ സ്ഥലങ്ങളില്‍ വ്യാപകമായി മാഹി മദ്യം വില്‍പന നടത്തിയ രണ്ടുപേരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കോഴിക്കോട് കസബ ഗാന്ധി റോഡ് തൊടിയില്‍ ജ്യോതിഷ് ബാബു (37), പുല്‍പ്പള്ളി പാക്കം വെളു കൊല്ലി വട്ടവയല്‍വി.ടി.അജിത്ത് (28) എന്നിവരെയാണ് ബുധനാഴ്ച രാത്രി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഏകദേശം രണ്ടര ലക്ഷം രൂപ വിലവരുന്ന 252 ലിറ്റര്‍ മാഹി മദ്യമാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. ജ്യോതിഷിന്റെ മാനന്തവാടിയിലെ വാടക […]

kerala Kerala

കോഴിക്കോട് വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനില്‍ നിന്ന് 8.80 ലക്ഷം രൂപ തട്ടി; പോലീസ് ചമഞ്ഞ് തട്ടിപ്പ്

കോഴിക്കോട്: കോഴിക്കോട് വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനില്‍ പണം തട്ടി. എലത്തൂര്‍ സ്വദേശിയായ ചാക്കുണ്ണി നമ്പ്യാര്‍ക്ക് 8.80 ലക്ഷം രൂപയാണ് നഷ്ടമായത്. മുംബൈയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞാണ് പണം തട്ടിയത്. ജോലി ചെയ്തിരുന്ന കാലത്ത് മനുഷ്യക്കടത്ത് നടത്തിയെന്ന പേരിലാണ് തട്ടിപ്പ് സംഘം വയോധികനെ ബന്ധപ്പെട്ടത്. കേസിന് ആവശ്യമാ ബാങ്ക് രേഖകള്‍ അയച്ചു നല്‍കാനും ബാങ്ക് രേഖകള്‍ കൈക്കാലാക്കിയ സംഘം അക്കൗണ്ടില്‍ നിന്ന് പണം തട്ടുകയായിരുന്നു. ജനുവരിയിലാണ് തട്ടിപ്പ് നടന്നത്. മുംബൈയില്‍ ജലസേചന വകുപ്പില്‍ ജോലി […]

kerala Kerala

കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 7 കിലോ കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശിനികള്‍ പിടിയില്‍

കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 7 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ രണ്ടു യുവതികള്‍ എറണാകുളത്ത് പോലീസ് പിടിയിലായി. സ്വര്‍ണലത, ഗീതാഞ്ജലി ബഹ്റ എന്നിവരെയാണ് പുലര്‍ച്ചെ നാലു മണിയോടെ കാലടിയില്‍ നിന്നും പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ഇരുവരും. പെരുമ്പാവൂര്‍ എഎസ്പി യുടെ പ്രത്യേക അന്വേഷണ സംഘവും, കാലടി പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. നാലു വയസുള്ള ആണ്‍കുട്ടിയും പിടിയിലാകുമ്പോള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഒഡിഷയില്‍ നിന്നും പ്രത്യേകം പൊതിഞ്ഞ് ബാഗിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. നേരത്തെയും ഇവര്‍ കഞ്ചാവ് കൊണ്ടു […]

Kerala kerala

ലഹരിയില്‍ നിന്ന് മോചനം വേണം; താനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി യുവാവ്

ലഹരിയില്‍ നിന്ന് മോചനം ആവശ്യപ്പെട്ട് താനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി യുവാവ്. ലഹരിക്ക് അടിമയെന്നും രക്ഷിക്കണമെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. വര്‍ഷങ്ങളായി താന്‍ ലഹരി ഉപയയോഗിക്കുന്നുണ്ടെന്ന് യുവാവ് പറഞ്ഞു. ലഹരി ഉപയോഗം തുടങ്ങാന്‍ എളുപ്പമാണെന്നും എന്നാല്‍ നിര്‍ത്താന്‍ കഴിയില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ലഹരിയില്‍ നിന്നും ഒരു മോചനം ആവശ്യമാണെന്നും പൊലീസ് സഹായിക്കണമെന്നുമായിരുന്നു യുവാവിന്റെ അപേക്ഷ. കുറച്ചു ദിവസമായി താനൂര്‍ പൊലീസ് ലഹരിക്കെതിരായിട്ടുള്ള ബോധവല്‍ക്കരണ പരിപാടി നടത്തുന്നുണ്ട്.ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ […]

kerala Kerala

ട്രെയിനില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി; കുട്ടി കരഞ്ഞു; യുവാവ് പിടിയില്‍

തൃശൂര്‍: ട്രെയിനില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി. ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാര്‍ക്കും തോന്നിയ സംശയത്തില്‍ കുഞ്ഞിനെ കണ്ടെത്താനായി. സംഭവത്തില്‍ ദിണ്ടിഗല്‍ സ്വദേശി അറസ്റ്റില്‍. ഒഡീഷ സ്വദേശികളായ മാനസ്- ഹമീസ ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോയത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ഒഡീഷയില്‍ നിന്ന് ആലുവയിലേക്കുള്ള ടാറ്റ നഗര്‍ എക്‌സ്പ്രസിലാണ് ദമ്പതികള്‍ വന്നിരുന്നത്. കമ്പാര്‍ട്ട്‌മെന്റില്‍ ആളുകള്‍ കുറവായതിനാല്‍ ഹമീസ കുഞ്ഞിനൊപ്പം സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് കുഞ്ഞിനെ ദിണ്ടിഗല്‍ സ്വദേശി വെട്രിവേല്‍ തട്ടിയെടുക്കുന്നത്. […]

kerala Kerala Local

താമരശ്ശേരിയില്‍ മാരക ആയുധവും കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ മാരക ആയുധവും കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍. പുതുപ്പാടി മലോറം പുനത്തില്‍ മുഹമ്മദ് യാസിര്‍ , ചമല്‍ വെണ്ടേക്കുംചാല്‍ കാപ്പാട്ടുമ്മല്‍ അശ്വിന്‍, കൊക്കം വേരുമ്മല്‍ ഹരീഷ് എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനായുള്ള കവര്‍, ത്രാസ് തുടങ്ങിയവയും കണ്ടെടുത്തു.ആക്രമണം നടത്താനായി സൂക്ഷിച്ചു വെച്ച ആയുധമാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ കഞ്ചാവ് വില്‍പ്പന.

Kerala kerala

ആലപ്പുഴയില്‍ വന്‍ ലഹരി വേട്ട; രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ വന്‍ ലഹരി വേട്ട. രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന തസ്ലിമ സുല്‍ത്താനയാണ് പിടിയിലായത്. ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തായ്‌ലന്‍ഡില്‍ നിന്നാണെന്ന് സൂചന. മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ് ഇവരെ പിടികൂടിയത് . മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേര്‍ന്ന് വില്പന നടത്താനായാണ് ആലപ്പുഴയില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി ഓമനപ്പുഴയിലുള്ള റിസോര്‍ട്ട് കേന്ദ്രീകരിച്ച് എക്‌സൈസ് നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

error: Protected Content !!