ഒരു സംഘം ആളുകൾ ഭാര്യയെ അർദ്ധനഗ്നയാക്കി മർദ്ദിച്ചു; പരാതിയുമായി സൈനികൻ
ഒരു സംഘം ആളുകൾ തന്റെ ഭാര്യയെ അർദ്ധനഗ്നയാക്കി ക്രൂരമായി മർദ്ദിച്ചുവെന്ന പരാതിയുമായി സൈനികൻ. നൂറ്റിയിരുപതോളം പേർ ചേർന്ന് ഭാര്യയെ മർദ്ദിച്ചുവെന്നാണ് സൈനികൻ്റെ ആരോപണം. എന്നാൽ സംഭവം ഊതിപ്പെരുപ്പിച്ചതാണെന്നാണ്പോലീസ് പറയുന്നത്. വിരമിച്ച ആര്‍മി ഓഫീസര്‍ ലഫ്റ്റനന്റ് കേണല്‍ എന്‍ ത്യാഗരാജരാണ് സൈനികന്‍ ഹവില്‍ദാര്‍ പ്രഭാകരന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ പടവേടു ഗ്രാമത്തിൽ നിന്നുള്ള പ്രഭാകരൻ നിലവിൽ കശ്മീരിലാണ്. “എന്റെ ഭാര്യ പാട്ടത്തിന് ഒരു കട നടത്തുന്നുണ്ട്. കടയിലേക്ക് ജനക്കൂട്ടം അതിക്രമിച്ച് കയറുകയും 120 പേർ ചേർന്ന് […]
