സഭ നടക്കാന്‍ അനുവദിക്കണം, എല്ലാ വിഷയത്തിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ; സ്പീക്കര്‍ക്ക് കത്ത് നല്‍കി
ദില്ലി: എല്ലാ വിഷയത്തിലും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സഭ നടക്കാന്‍ അനുവദിക്കണമെന്നും സ്പീക്കര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നല്‍കിയെന്നും അമിത് ഷാ പറഞ്ഞു. ഇന്ന് ചര്‍ച്ച തുടങ്ങിയാല്‍ നാളെ വൈകിട്ട് മറുപടി നല്‍കാമെന്നും അമിത് ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം. ദില്ലിയില്‍ നടന്ന നീറ്റ് പരീക്ഷാക്രമക്കേടിനെതിരായ സമരത്തിനെതിരെ പൊലീസ് സ്വീകരിച്ച നടപടിയില്‍ അമിത് ഷാ സംസാരിക്കാമെന്ന നിര്‍ദ്ദേശം പ്രതിപക്ഷം തള്ളിയിരുന്നു. ഇതോടെ ഇന്നലെയും […]





