ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മന്ത്രിപദവിയില്‍; റെക്കോര്‍ഡ് ഇനി എ കെ ശശീന്ദ്രന്
തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മന്ത്രിസ്ഥാനത്ത് ഇരുന്നതിന്റെ റെക്കോര്‍ഡ് ഇനി എ കെ ശശീന്ദ്രന്. തുടര്‍ച്ചയായി 2364 ദിവസം (6 വര്‍ഷം 5 മാസം 22 ദിവസം) മന്ത്രിയാണ് ശശീന്ദ്രന്‍. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. രണ്ടാം അച്യുതമേനോന്‍ സര്‍ക്കാരിലെ ബേബി ജോണ്‍, കെ അവുക്കാദര്‍കുട്ടി നഹ, എന്‍ കെ ബാലകൃഷ്ണന്‍ (മൂന്നുപേരും 1970 ഒക്ടോബര്‍ 4 1977 മാര്‍ച്ച് 25; 2364 ദിവസം) എന്നിവര്‍ക്കൊപ്പമെത്തി ജൂലൈ 23 ന് ശശീന്ദ്രന്‍. 2018 ഫെബ്രുവരി 1 […]
