Kerala

പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തിലെ പെരളശ്ശേരിയിലെ ബാവോട് ഈസ്റ്റ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പ്രകാരം യുഡിഎഫിന് മുന്നേറ്റം. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 18 വാര്‍ഡുകളിലാണ് യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തിലെ പെരളശ്ശേരിയിലെ ബാവോട് ഈസ്റ്റ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 65 വോട്ടിനാണ് എല്‍ഡിഎഫിന്റെ കെ വി രതീഷ് ജയിച്ചത്.

മട്ടന്നൂര്‍ നഗരസഭ ഉരുവച്ചാലില്‍ സിപിഎമ്മിലെ എ കെ സുരേഷ് കുമാര്‍ 276 വോട്ടിന് ജയിച്ചു. കഴിഞ്ഞ തവണ 269 വോട്ടിനാണ് സിപിഐഎം ജയിച്ചിരുന്നത്. മലപ്പുറത്ത് 4 വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ടണ്ണം എൽഡിഎഫും രണ്ടണ്ണം യുഡിഎഫും നിലനിർത്തി. മങ്കടയിൽ എൽഡിഎഫ് മുസ്ലീം ലീഗ് – വെൽഫെയർ സഖ്യത്തെ തോൽപ്പിച്ചു. വേങ്ങര മൂന്നാംവാർഡും താനാളൂർ ഒന്നാം വാർഡും യു ഡി എഫ് നിലനിർത്തിയപ്പോൾ മങ്കട 4ആംവാർഡും കാലടി 12ആംവാർഡും എൽ ഡി എഫ് നിലനിർത്തി.മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു.

139 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി രമ്യ വി തുളസി ജയിച്ചത്. കോണ്‍ഗ്രസിന്റെ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തതോടെ, എല്‍ഡിഎഫിന് ഇനി ഒറ്റയ്ക്ക് ഭരിക്കാവുന്ന നിലയിലാണ്. നിലവില്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് പഞ്ചായത്ത് ഭരിക്കുന്നത്.ചിറ്റൂര്‍ പരുത്തിക്കാട് വാര്‍ഡില്‍ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തുല്യ നിലയിലെത്തി. ഇതേത്തുടര്‍ന്ന് നറുക്കെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. സുമേഷ് അച്യുതന്‍ എംഎല്‍എയായതിനെത്തുടര്‍ന്ന് ഒഴിഞ്ഞ വാര്‍ഡാണിത്.

കോഴിക്കോട് കുറ്റിച്ചിറ വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. പാലക്കാട് പട്ടഞ്ചേരി വാര്‍ഡ് എല്‍ഡിഎഫ് വിജയിച്ചു. മംഗലപുരം പഞ്ചായത്തിലെ പട്ടട വാര്‍ഡും എല്‍ഡിഎഫ് വിജയിച്ചു. ഇടുക്കി മുട്ടം പഞ്ചായത്തില്‍ 9-ാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. തിരുവല്ല കുറ്റൂരില്‍ യുഡിഎഫ് വിജയിച്ചു.വിധി കുറിക്കപ്പെട്ട 38 തദ്ദേശ വാർഡുകളിൽ നിലവിലെ കണക്കനുസരിച്ച് യു ഡി എഫിനാണ് മേധാവിത്വം. 22 എണ്ണം യു ഡി എഫിന്റെ സിറ്റിംഗ് വാർഡുകളാണ്. 15 എണ്ണം എൽ ഡി എഫിനൊപ്പം. ട്വന്‍റി 20 അംഗം രാജി വെച്ചതിനെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പാണ് എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിൽ നടക്കുന്നത്. എം എൽ എമാർ രാജിവച്ചതിനെ തുടർന്ന് ഒഴിവ് വന്ന 8 തദ്ദേശ വാർഡുകളുണ്ട്. ഇതിൽ 7 ഉം യു ഡി എഫ് സിറ്റിംഗ് സീറ്റുകളാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!