ക്രിസ്തീയ വിശ്വാസത്തെയും സ്ഥാപനങ്ങളെയും പരിഹസിച്ചു; കക്കുകളി നാടകത്തിനെതിരെ ആരോപണവുമായി തൃശൂർ അതി രൂപത
അന്താരാഷ്ട്ര നാടകോത്സവത്തിൽ അവതരിപ്പിച്ച നാടകത്തിനെതിരെ പ്രതിഷേധവുമായി തൃശൂർ അതി രൂപത. കക്കുകളി എന്ന നാടകം ക്രിസ്തീയ വിശ്വാസത്തെയും സ്ഥാപനങ്ങളെയും അവഹേളിച്ചു എന്നാണ് തൃശൂര്‍ അതിരൂപതയുടെ ആരോപണം. ഞായറാഴ്ച ഇടവകകളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും അതിരൂപത ആഹ്വാനംചെയ്തിട്ടുണ്ട്. അതി രൂപതയുടെ വികാരി ജനറൽ ഇറക്കിയ സർക്കുലറിലാണ് നാടകത്തിനെതിരെയുള്ള പ്രതിഷേധം വ്യക്തമാക്കുന്നത്. മറ്റന്നാൾ ഇടവകകൾ തോറും പ്രതിഷേധം നടത്താനും തിങ്കളാഴ്ച കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്ക് വികാരിമാര്‍ നേതൃത്വം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ക്രിസ്തീയ സ്ഥാപനങ്ങളെയും ക്രിസ്തീയ വിശ്വാസത്തെയും കക്കുകളി […]
