അടിമാലിയിൽ വിഷമദ്യം നൽകി കൊന്ന സംഭവം;സുഹൃത്തിനെ കൊല്ലാനായി വിഷം ചേര്‍ത്ത മദ്യം കഴിച്ചത് അമ്മാവന്‍
അടിമാലിയിൽ മദ്യംകഴിച്ച് ഒരാള്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകം.അടിമാലിയില്‍ വഴിയിൽ കിടന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് ഇന്നലെയാണ് കണ്ടെത്തിയത്. മരിച്ച കുഞ്ഞുമോന്‍റെ മരുമകനായ സുധീഷാണ് മദ്യത്തിൽ വിഷം കലര്‍ത്തിയത്. കഞ്ചാവുവില‍്പ്പനയെ തുടര്‍ന്നുണ്ടായ സാമ്പത്തിക തര്‍ക്കം മൂലം കൂട്ടാളിയായ മനോജിനെ കൊല്ലാന്‍ മദ്യത്തില്‍ വിഷം കലര്‍ത്തിയെന്നാണ് സുധീഷ് പൊലീസിന് നല്‍കിയ മൊഴി. സംഭവം നടന്ന ജനുവരി എട്ട് മുതല്‍ സുധീഷ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വിഷമദ്യം കഴിച്ച് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ […]
