Kerala News

ഗൂഢാലോചന കേസ്; ദിലീപിനോട് ഫോണുകൾ തിങ്കളാഴ്ച ഹാജരാക്കാൻ കോടതി

  • 29th January 2022
  • 0 Comments

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപും മറ്റ് പ്രതികളും ഫോണ്‍ കോടതിക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. എല്ലാ ഫോണുകളും ദിലീപ് തിങ്കളാഴ്ച രാവിലെ 10.15ന് മുന്‍പ് ഹാജരാക്കണമെന്ന് ചൊവ്വാഴ്ച വരെ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം തള്ളി കൊണ്ട് കോടതി പറഞ്ഞു. ഫോണ്‍ നല്‍കില്ലെന്ന് പ്രതിക്ക് പറയാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഫോണ്‍ ആരു പരിശോധിക്കുമെന്നത് പിന്നീട് തീരുമാനിക്കേണ്ട വിഷയമാണെന്ന് കോടതി വ്യക്തമാക്കി. ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതികളെല്ലാം ഒറ്റയടിക്ക് ഫോണുകള്‍ […]

Entertainment News

നടിയെ ആക്രമിച്ച കേസ് ദിലീപിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ റെയ്ഡ്

  • 13th January 2022
  • 0 Comments

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്‍റെ ആലുവയിലുള്ള വീട്ടിൽ പൊലീസ് പരിശോധന . നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിഎന്നൊരു പുതിയ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്.ഇതിന് പിന്നാലെയാണ് പരിശോധന . വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ സമ്മർദം; ദിലീപിന് എതിരായ മൊഴിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് ജിൻസൻ

  • 24th November 2020
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തിന് അനുകൂലമായി മൊഴിമാറ്റാൻ സാക്ഷിക്ക് സമ്മർദം. കേസിലെ പ്രധാന സാക്ഷികളിൽ ഒരാളായ ജിൻസൻ ആണ് തനിക്ക് സമ്മർദമുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. സംഭവത്തിൽ ജിൻസൻ ഇന്നലെ രാത്രിയോടെ പീച്ചി പൊലീസിൽ പരാതി നൽകി. കേസിലെ പ്രധാന പ്രതി പൾസർ സുനിയുടെ സഹതടവുകാരനാണ് ജിൻസൻ. പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫോൺ കോൾ വന്നുവെന്ന് ജിൻസൻ പറയുന്നു. തന്നെ സ്വാധീനിക്കാൻ ശ്രമിച്ചവർ അഞ്ച് സെന്റ് സ്ഥലവും 25 ലക്ഷവും വാഗ്ദാനം ചെയ്തു. എന്നാൽ […]

നടിയെ ആക്രമിച്ച കേസ്;സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു

  • 23rd November 2020
  • 0 Comments

നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു. വിചാരണ നടപടികൾ തുടങ്ങിയ ഇന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായില്ല. നടിയെ ആക്രമിച്ച കേസ് 26ന് പരിഗണിക്കും.കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നടിയും നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനാൽ, ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുളള നീക്കത്തിലാണ് സംസ്ഥാന സർക്കാർ. വിചാരണക്കോടതി പക്ഷപാതിത്വം കാണിക്കുന്നെന്നും തെളിവുകൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ച് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചതോടെ ആഴ്ചകളായി വിസ്താര നടപടികൾ മുടങ്ങിക്കിടക്കുകയായിരുന്നു. ഇന്നുതന്നെ നടപടികൾ പുനരാരംഭിക്കാനും സിംഗിൾ ബെ‌ഞ്ച് നിർദേശിച്ചിരുന്നു. കോടതിമാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമണത്തിനിരയായ […]

നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ്

  • 13th November 2020
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ്. കാസർഗോഡ് ഹോസ്ദുർഗ് കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ വൻ ഗൂഢാലോചന നടന്നു. കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ പിഎ പ്രദീപ് കുമാർ ആണ് ഭീഷണിപ്പെടുത്തിയതെന്നും പൊലീസ് കോടതിയെ അറിയിച്ചത്. പ്രത്യേക ഫോൺ നമ്പർ ഉപയോഗിച്ചാണ് എംഎൽഎയുടെ പിഎ സാക്ഷിയെ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് നമ്പർ സംഘടിപ്പിച്ചത്. ജനുവരി 28ന് പത്തനാപുരത്തുനിന്നാണ് ഭീഷണിപ്പെടുത്തിയത്. ഉന്നതർ ഇടപ്പെട്ട് ഗൂഢാലോചന നടന്നുവെന്നും പൊലീസ് […]

error: Protected Content !!