Kerala News

നടിയ ആക്രമിച്ച കേസ്;സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി

  • 15th December 2020
  • 0 Comments

നടിയ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജിയിൽ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. വിചാരണ കോടതി മാറ്റാനാകില്ലെന്ന് നിലപാടെടുത്ത സുപ്രീംകോടതി ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കരുതെന്ന വിമര്‍ശനവും ഉന്നയിച്ചു. വിചാരണ കോടതി തീരുമാനത്തിൽ വിയോജിപ്പുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിച്ചുകൂടേ എന്നാണ് സുപ്രീംകോടതിയുടെ ചോദ്യം. നടപടികളുമായി വിചാരണ കോടതിക്ക് മുന്നോട്ട് പോകാം എന്നും നിർദ്ദേശം.

നടിയെ ആക്രമിച്ച കേസ്;കെബി ഗണേഷ് കുമാര്‍ എംഎൽഎയുടെ ഓഫീസിൽ പൊലീസ് പരിശോധന

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കെബി ഗണേഷ് കുമാര്‍ എംഎൽഎയുടെ പത്തനാപുരത്തെ ഓഫിസിൽ പൊലീസ് പരിശോധന.ഗണേഷിൻ്റെ പിഎ പ്രദീപിൻ്റെ കോട്ടാത്തലയിലെ വീട്ടിലും ലോക്കൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രദീപിന് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് പരിശോധന. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ കെ ബി ഗണേശ് കുമാർ എം എൽ എ യുടെ മുൻ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. […]

Kerala News

നടിയെ ആക്രമിച്ച കേസ്; കോടതി മാറ്റം ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

  • 21st November 2020
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റാനുള്ള ഹര്‍ജി തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇരയ്ക്ക് നീതി ഉറപ്പാക്കാനും കേസ് ആട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുംആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി. ഇരയ്ക്കും പ്രോസിക്യൂഷനും വിശ്വാസം ഇല്ലാത്ത കോടതിയില്‍ വിചാരണ നടക്കരുത് എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇരയ്ക്ക് നീതി ഉറപ്പാക്കാന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. തിങ്കളാഴ്ച മുതല്‍ വിചാരണ തുടരണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. […]

നടിയെ ആക്രമിച്ച കേസ്;ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി ഇന്ന് ഹാജരാകണം

  • 19th November 2020
  • 0 Comments

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി ഇന്ന് പൊലീസിന് മുന്‍പാകെ ഹാജരാകണം. പ്രദീപ് കോട്ടത്തലയാണ് അന്വേഷണസംഘത്തിന് മുന്‍പാകെ എത്തേണ്ടത്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ദിലീപിനെതിരെ മൊഴികൊടുത്താല്‍ ജീവഹാനി ഉണ്ടാകുമെന്നടക്കം ഭീഷണിക്കത്തുകള്‍ വന്നതോടെ മാപ്പുസാക്ഷിയായ വിപിന്‍ലാല്‍ കാസര്‍ഗോഡ് ബേക്കല്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.ജനുവരി 24 ല്‍ വിപിന്‍ലാലിനെ തേടി പ്രദീപ് ബേക്കലില്‍ എത്തുകയും ചെയ്തിരുന്നു. ബന്ധുവിന്റെ ജ്വല്ലറിയിലെത്തി അയാള്‍ മുഖേന […]

Kerala News

നടിയെ ആക്രമിച്ച കേസിൽ 16 വരെ വിചാരണ നിർത്തിവെക്കും

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. ഈ മാസം 16 വരെ വിചാരണ നടപടികൾ പാടില്ലെന്നും അന്ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു. കേസ് കൈകാര്യം ചെയ്യുന്ന സർക്കാർ അഭിഭാഷകൻ ക്വാറന്‍റീനിലായതിനാലാണ് ഹൈക്കോടതി സ്റ്റേ നീട്ടിയത്. നേരത്തെ വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവിട്ടത്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സര്‍ക്കാറും കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് നടിയുടെ പരാതിയിൽ പറയുന്നു. […]

Kerala News

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതിക്കെതിരെ സർക്കാരും

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. അതിനിടെ വിചാരണക്കോടതിക്കെതിരെ സർക്കാരും രംഗത്തെത്തി. പരാതിക്കാരിയുടെ ആക്ഷേപങ്ങൾ കോടതി പരിഗണിച്ചില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.പരാതികൾ എന്തുകൊണ്ട് വിചാരണ കോടതിയെ അറിയിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. പ്രതികൾക്ക് നൽകുന്ന രേഖകൾ പ്രോസിക്യൂഷന് ലഭിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി. പരാതികൾ വിചാരണക്കോടതിയിൽ തന്നെ ബോധിപ്പിച്ചതാണെന്ന് സർക്കാർ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് കോടതിമാറ്റുകയും , വിശദമായ സത്യവാങ്മൂലം മുദ്രവച്ച […]

error: Protected Content !!