Kerala

തലകീഴായി മറിഞ്ഞു ലോറി, മൂവരെയും പുറത്തെടുത്തത് ക്യാബിൻ വെട്ടിപ്പൊളിച്ചു, മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു

  • 18th March 2023
  • 0 Comments

മലപ്പുറം: ദേശീയപാത 66 ലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണം വിട്ട ചരക്കുലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് മരണപ്പെട്ട മൂന്നുപേരുടേയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ലോറി ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരാണു വെള്ളിയാഴ്ച രാവിലെ നടന്ന അപകടത്തിൽ മരിച്ചത്. ലോറി ഉടമ തൃശൂർ ചാലക്കുടി സ്വദേശി വടക്കുഞ്ചേരി ജോർജ്ജിന്റെ മകൻ അരുൺ ജോർജ് (22), ലോറി ഡ്രൈവർ തൃശൂർ ചാലക്കുടി കുണ്ടൂർ അലമറ്റം സ്വദേശി ചോലക്കൽ രാജപ്പന്റെ മകൻ ഉണ്ണികൃഷ്ണൻ (49), […]

Local

കുന്ദമംഗലം ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു

  • 15th March 2023
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. കായക്കൽ ” പ്രണവം ” വീട്ടിലെ പ്രകാശൻ പ്രതിഭ ദമ്പതികളുടെ മകൻ പ്രണവ് 23 നാണ് അപകടത്തിൽ മരിച്ചത്. മാർച്ച് 12ന് ഞായർ പുലർച്ചെ 3 മണിക്ക് കുന്ദമംഗലം ചേരിഞ്ചാലിൽ ഉണ്ടായ അപകടത്തിൽ പരിക്ക് പറ്റി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രണവ് ഇന്നലെയോടെ മരണപ്പെട്ടു.സഞ്ചയനം 18/3/23 ശനിയാഴ്ച്ച.

Kerala

നാട്ടിലെത്തിയത് രണ്ടാഴ്ച മുൻപ്, കുവൈത്തിൽ ജോലി ചെയ്യുന്ന നഴ്സ് വാഹനാപകടത്തിൽ മരിച്ചു

  • 14th March 2023
  • 0 Comments

ചങ്ങനാശേരി : വാഴൂർ റോഡിൽ പൂവത്തും മൂട്ടിൽ കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്, കാറിൽ സഞ്ചരിച്ചിരുന്ന നഴ്സ് മരിച്ചു. 6 പേർക്കു പരുക്ക്. തൃക്കൊടിത്താനം കുന്നുംപുറം കളത്തിപ്പറമ്പിൽ ജെസിൻ കെ.ജോണിന്റെ ഭാര്യ കുവൈത്തിൽ നഴ്സായ ജെസ്റ്റി റോസ് ആന്റണി (40) ആണ് മരിച്ചത്. കുവൈത്തിൽ നിന്നും രണ്ടാഴ്ച മുൻപാണു ജെസിനും കുടുംബവും നാട്ടിലെത്തിയത്. സംഭവത്തിൽ ജെസിൻ (42), മക്കളായ ജൊവാൻ ജെസിൻ ജോൺ (10), ജോന റോസ് ജെസിൻ (6), ബൈക്കിൽ സഞ്ചരിച്ചിരുന്ന കിടങ്ങറ പെരുമ്പറയിൽ ജെറിൻ […]

Kerala

മലപ്പുറത്ത് മകളും രക്ഷിക്കാനിറങ്ങിയ അമ്മയും മുങ്ങിമരിച്ചു

  • 10th September 2022
  • 0 Comments

മലപ്പുറം : മലപ്പുറം ചങ്ങരംകുളത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ അമ്മയും മകളും മുങ്ങിമരിച്ചു. ഒരു കുട്ടി രക്ഷപ്പെട്ടു. കുന്നംകുളം സ്വദേശി ഷൈനി, മകള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ആശ്ചര്യ എന്നിവരാണ് ഒതളൂരില്‍ പാടശേഖരത്തില്‍ മുങ്ങിമരിച്ചത്. ഒതളൂരിലെ തറവാട് വീട്ടില്‍ ഓണാവധിക്ക് എത്തിയതായിരുന്നു കുടുംബം. മകള്‍ കാല്‍വഴുതി വെള്ളത്തില്‍ വീണപ്പോള്‍ രക്ഷപ്പെടുത്താന്‍ ഇറങ്ങിയതായിരുന്നു അമ്മ. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് നിലവിളി കേട്ടാണ് സമീപത്തുള്ള ആളുകൾ സ്ഥലത്തു എത്തിയത്. മൃതദേഹങ്ങള്‍ പുറത്തെടുത്ത് തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

National News

ടാറ്റാ സണ്‍സ് മുൻ ചെയര്‍മാൻ സൈറസ് മിസ്ത്രിയുടെ അപകടമരണം;ബെല്‍റ്റ് ധരിച്ചിരുന്നില്ല,കാർ 20 കിലോമീറ്റര്‍ പിന്നിട്ടത് 9 മിനിറ്റുകൊണ്ട്

  • 5th September 2022
  • 0 Comments

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം കാറിന്റെ അമിത വേഗം.മിസിത്രിയുടെ അപകടമരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ പൊലീസിന് നിര്‍ദേശം നൽകിയിരുന്നു. 20 കിലോമീറ്റര്‍ 9 മിനിറ്റുകൊണ്ടാണ് ഇവര്‍ പിന്നിട്ടത്. പിന്‍സീറ്റിലിരുന്ന സൈറസ് മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സൈറസ് മിസ്ത്രിയെ മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. തലയ്‌ക്കേറ്റ ഗുരുതമായ […]

Local News

കൊടുവള്ളി സ്വദേശിയായ വിദ്യാർത്ഥിനി പോണ്ടിച്ചേരിയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ചു

  • 30th December 2021
  • 0 Comments

പോണ്ടിച്ചേരിയിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ കൊടുവള്ളി സ്വദേശിനിയായ വിദ്യാർത്ഥി മരിച്ചു.കൊടുവള്ളി മുക്കിലങ്ങാടി വാരികുഴി താഴം ആർ സി സൈനുദ്ദീന്റെ മകൾ ഫാത്തിമ സൈൻസ്(20) ആണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് ഫറോക്ക് കോളേജിൽ പഠിക്കുന്ന ഫാത്തിമ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പി ജിക്ക് ചേരാനായി നാട്ടിൽ നിന്നും പോയത്.സ്കൂട്ടറിൽ യൂണിവേഴ്സിറ്റിയിലേക്ക് പോവുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ദുബൈയിലുള്ള പിതാവ് സൈനുദ്ധീൻ നാട്ടിലെത്തിയ ശേഷം ഖബറടക്കം നടക്കും.

Kerala News

കാസര്‍ഗോഡ് ബസ് അപകടം; അഞ്ചുപേര്‍ മരിച്ചു

  • 3rd January 2021
  • 0 Comments

കാസര്‍ഗോഡ് പാണത്തൂര്‍ പരിയാരത്ത് വിവാഹ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. 12.30 ഓടെയാണ് സംഭവം. കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ഇറക്കത്തില്‍ വച്ച് നിയന്ത്രണം വിട്ട് സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് രണ്ട് കുട്ടികളും […]

Kerala News

രാജന്‍-അമ്പിളി ദമ്പതികളുടെ സംരക്ഷണം; സര്‍ക്കാര്‍ തീരുമാനം ഇന്ന്

  • 31st December 2020
  • 0 Comments

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാ ഭീഷണിക്കിടെ തീപ്പൊള്ളലേറ്റ് മരിച്ച രാജന്‍-അമ്പിളി ദമ്പതിമാരുടെ മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും സംരക്ഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടാകും. കുട്ടികള്‍ക്ക് വീട് വെച്ചുകൊടുക്കുകയോ നഗരസഭയുടെ ഫഌറ്റ് അനുവദിക്കുകയോ ചെയ്യാമെന്നാണ് ജില്ല കളക്ടര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ സഹായം ഉള്‍പ്പെടെയുള്ള കാര്യത്തിലും കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക. തഹസില്‍ദാരുടെ പക്കല്‍ നിന്നും വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച റിപ്പോര്‍ട്ടും വരാനുണ്ട്. രാജനും അമ്പിളിയും മരിക്കാനിടയായ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് റൂറല്‍ എസ്പിയും അന്വേഷിക്കുന്നുണ്ട്. […]

Kerala News

സര്‍ക്കാര്‍ വാഗ്ദാനം സ്വീകരിക്കുന്നതായി മരിച്ച രാജന്റെ മക്കള്‍, തര്‍ക്ക ഭൂമിയില്‍ തന്നെ വീട് വേണമെന്നും കുട്ടികള്‍

  • 29th December 2020
  • 0 Comments

വീടും സ്ഥലവും നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം സ്വീകരിക്കുന്നതായി നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്റെയും അമ്പിളിയുടെയും കുട്ടികള്‍. തങ്ങള്‍ക്ക് തര്‍ക്ക ഭൂമിയില്‍ തന്നെ വീട് വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു. വിഷയം വലിയ വിവാദമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി അടിയന്തരനിര്‍ദേശം നല്‍കുകയും രണ്ട് കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുകയും ചെയ്തു. കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്‌ഐയും വീട് വെച്ച് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ പുനരധിവാസത്തിന് ഡിവൈഎഫ്‌ഐയുമുണ്ടാകുമെന്നും, കുട്ടികളുടെ പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറി എഎ റഹീം […]

Kerala News

നെയ്യാറ്റിന്‍കരയില്‍ ദമ്പതിമാര്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ പൊലീസിന്റെ വീഴ്ച്ച അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ്

  • 29th December 2020
  • 0 Comments

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ദമ്പതിമാര്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കാന്‍ ഡിജിപി ലോകനാഥ് ബെഹ്‌റയുടെ ഉത്തരവ്. അന്വേഷണ ചുമതല തിരുവനന്തപുരം റൂറല്‍ എസ്പിയെ ഏല്‍പ്പിച്ചു. രാജന്‍ അമ്പിളി ദമ്പതിമാരാണ് മരിച്ചത്. പൊലീസിന്റെ അനാസ്ഥയാണ് മരണ കാരണമെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണിന് ഉത്തരവിട്ടിരിക്കുന്നത്. രാജന്റെ മൃതദേഹം അടക്കം ചെയ്യുന്നത് പൊലീസ് തടയാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന അമ്പിളിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും […]

error: Protected Content !!