കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം അബുദാബിയില്‍ ആരംഭിച്ചു
കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം അബുദാബിയില്‍ ആരംഭിച്ചു. ചൈനയിലെ നാഷണല്‍ ബയോടെക് ഗ്രൂപ്പായ സിനോഫാമും അബുദാബിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‌സ് ആന്‍ഡ് ക്ലൗഡ് കംപ്യൂട്ടിങ് ഗ്രൂപ്പായ 42ഉം ചേര്‍ന്നാണ് പദ്ധതിക്കു നേതൃത്വം നല്‍കുന്നത്. പരീക്ഷണത്തിന് സന്നദ്ധരായി മുന്നോട്ടുവന്നവരില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ 42 ദിവസം നിരീക്ഷിക്കും. 20 രാജ്യങ്ങളില്‍നിന്നുള്ള 10,000ത്തിലേറെ പേര്‍ റജിസ്റ്റര്‍ ചെയ്തതായി അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. ഇതിനിടയില്‍ 17 തവണ അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയിലെത്തി തുടര്‍ പരിശോധനയ്ക്കു ഹാജരാകണം.
