Kerala

കോൽക്കളിക്കിടെ കാർപറ്റിൽ തെന്നിവീണ് വിദ്യാർത്ഥിക്ക് പരിക്ക്; ഗുജറാത്തി ഹാളിൽ പ്രതിഷേധം

  • 3rd January 2023
  • 0 Comments

കോഴിക്കോട്: കലോത്സവ വേദിയിൽ പ്രതിഷേധം. കോൽക്കളി നടക്കുന്ന ഗുജറാത്തി ഹാളിലാണ് പ്രതിഷേധം. വിദ്യാർത്ഥി കാർപെറ്റിൽ വീണു. മത്സരാർത്ഥി കാർപെറ്റിൽ തെന്നിവീണു. വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. മത്സരം താത്ക്കാലികമായി നിർത്തിവെച്ചു. കാർപെറ്റ് മാറ്റണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. കോൽക്കളി മത്സരവിഭാ​ഗത്തിലാണ് സംഭവം. ഹൈസ്കൂൾ വിഭാ​ഗം മത്സരം നിർത്തിവെച്ചു. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സബ്ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥികളും അധ്യാപതകരും രക്ഷിതാക്കളും വേദിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്.

Kerala

ഇവിടെ എത്തണമെങ്കിൽ നിങ്ങൾ കഴിവു തെളിയിച്ചവരാണ്, ഓരോ മത്സരാർത്ഥിയും വിജയികളാണ്’; കലോത്സവത്തിന് ആശംസകളുമായി ആശാ ശരത്

  • 3rd January 2023
  • 0 Comments

കോഴിക്കോട്: 61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആശംസകൾ നേർന്ന് നടിയും നർത്തകിയുമായ ആശാ ശരത്. അഭിമാനം തോന്നുന്നുവെന്നും എങ്ങനെയായിരിക്കും കുട്ടികൾ പെർഫോം ചെയ്യുക എന്നതിനെക്കുറിച്ച് ആകാംക്ഷയുണ്ടെന്നും ആശ ശരത് പറഞ്ഞു. ”രണ്ട് വർഷത്തിന് ശേഷമാണ് സ്കൂൾ യുവജനോത്സവം നടക്കുന്നത്. എത്ര ഹാർഡ് വർക്ക് ചെയ്തിട്ടായിരിക്കും കുട്ടികൾ എത്തുന്നത്? വളരെ സന്തോഷം തോന്നുന്നു. ഇവിടെയെത്തുന്ന ഓരോ കുട്ടിയും വിജയികളായിട്ട് തന്നെയാണ് വരുന്നത്. ആര് മുന്നിൽ, ആർക്ക് എ ​ഗ്രേഡ് കിട്ടുന്നു എന്നുള്ളതല്ല, ഇവിടെ എത്തണമെങ്കിൽ നിങ്ങൾ കഴിവു തെളിയിച്ചവരാണ്. […]

Kerala

കലോത്സവത്തിന് കോഴിക്കോട് കൊടിയേറി; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു

  • 3rd January 2023
  • 0 Comments

61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് തിരി തെളിഞ്ഞു. കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരുടെ വാസനകൾ വളർത്താൻ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് കലോത്സവ മാമാങ്കത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.മത്സരം എന്നതിലുപരി ഇത് ഒരു സാംസ്‌കാരിക കൂട്ടായ്മയാണ്. വിജയിക്കുന്നതിലല്ല, മത്സരിക്കുക എന്നതിനാണ് പ്രാധാന്യം. കുട്ടികൾ സർഗവാസനകൾ അവതരിപ്പിക്കട്ടെ, അത് കണ്ട് സന്തോഷിക്കാൻ നമുക്കും രക്ഷിതാക്കൾക്കും കഴിയണം. അന്യം നിന്ന് പോകുന്ന കലകളുടെ വീണ്ടെടുപ്പ് കൂടിയാണ് കലോത്സവ വേദികളെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരിക്ക് ശേഷമുള്ള നമ്മുടെ മടങ്ങി വരവിന്റെ […]

Kerala

കലോത്സവത്തിന്റെ ആദ്യ സംഘം കോഴിക്കോടെത്തി; വിദ്യാർത്ഥികളെ മാലയിട്ട് സ്വീകരിച്ച് മന്ത്രിമാർ

  • 2nd January 2023
  • 0 Comments

കലോത്സവത്തിന്റെ ആദ്യ സംഘം കോഴിക്കോടെത്തി. റയിൽവെ സ്റ്റേഷനിൽ എത്തിയ സംഘത്തെ മന്ത്രിമാരായ ശിവൻകുട്ടിയും മുഹമ്മദ് റിയാസും ചേർന്ന് സ്വീകരിച്ചു കൊല്ലം – തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള സംഘമാണ് എത്തിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെയാണ് തുടക്കമാകുക. പ്രധാനവേദിയായ വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പതാക ഉയർത്തും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായിരിക്കും. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ […]

error: Protected Content !!