സെർവ് ചെയ്യാൻ സെർവിങ് റോബോട്ട്; കൗതുകമുണർത്തുന്ന കണ്ടുപിടുത്തവുമായി കലോത്സവ നഗരിയിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾ
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട് അതിഗംഭീരമായി നടന്നുകൊണ്ടിരിക്കുകയാണ്. വേദികളിൽ കുട്ടികളുടെ കലാവിരുന്ന് നടക്കുമ്പോൾ തന്നെ ചില വിദ്യാർത്ഥികൾ അവരുടെ മറ്റു സർഗാത്മക കഴിവുകളും കൂടി ആളുകളിലേക്കെത്തിക്കാൻ കലോത്സവ നഗരിയെ ഉപയോഗപ്പെടുത്തുന്നുണ്ട്. അത്തരത്തിൽ സെർവിങ് റോബോട്ട് എന്ന ആശയവുമായി മുൻപോട്ട് വന്നിരിക്കുകയാണ് ടെക്‌നിക്കൽ ഹൈസ്‌കൂൾ വെസ്റ്റ് ഹില്ലിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ.ആകാശ്, സൗരവ്, അർഷിദ്, ദേവദത്ത്,തേജസ്സ്, അനുപം ജിത്ത് എന്നിവരാണ് സെർവിങ് റോബോട്ടിന് പിന്നിലെ ചെറിയ ശാസ്ത്രജ്ഞന്മാർ. പേര് പോലെ തന്നെ ആവിശ്യ സാധനങ്ങൾ എടുത്തുകൊടുക്കുന്നതിനായി, സെർവ് […]









