കണ്ണീരിലാഴ്ത്തിയ നിലമ്പൂര്‍ കവളപ്പാറ ദുരന്തത്തിന് ഇന്ന് ആറാണ്ട്
മലപ്പുറം: കേരളത്തെ കണ്ണീരിലാഴ്ത്തിയ നിലമ്പൂര്‍ കവളപ്പാറ ദുരന്തത്തിന് ഇന്ന് ആറു വര്‍ഷം തികയുന്നു. 2019 ആഗസ്റ്റ് എട്ടിന് പെയ്ത തോരാമഴയിലാണ് കവളപ്പാറ മുത്തപ്പന്‍ മലയുടെ ഒരു ഭാഗം അടര്‍ന്നുവീണ് ഒരു ഗ്രാമത്തെ ഇല്ലാതാക്കിയത്. ആറു വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ആ നടുക്കുന്ന ഓര്‍മ്മയിലാണ് ഈ മലയോര ഗ്രാമം 59 ജീവനുകളാണ് അന്നാരാത്രി ഒന്ന് ഓടി പോകാന്‍ പോലും കഴിയാതെ ഈ മുത്തപ്പന്‍ കുന്നില്‍ പൊലിഞ്ഞുപോയത്. അതില്‍ 11 പേര്‍ ഇപ്പോഴും ഈ കുന്നിനടിയിലുണ്ട്. ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത രാത്രിയായിരുന്നു […]
