യുഎസിൽ തണുത്തുറഞ്ഞ തടാകത്തിൽ വീണ് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു
യുഎസിൽ തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടക്കവെ സ്ത്രീയടക്കം മൂന്ന് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു.ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത മുദ്ദാന, കുടുംബസുഹൃത്ത് ഗോകുൽ മെദിസെറ്റി (47) എന്നിവരാണു മരിച്ചത്. തണുത്തുറഞ്ഞ വുഡ്സ് കാന്യൻ തടാകത്തിലൂടെ നടക്കുമ്പോൾ തെന്നിവീണായിരുന്നു അപകടം.തിങ്കളാഴ്ച വൈകീട്ട് 3.35ഓടെയാണ് അരിസോണയിലെ കൊകനിനോ കൗണ്ടിയില്‍ വൂഡ്‌സ് കാന്യന്‍ തടാകത്തിലാണ് മൂവരും മുങ്ങിമരിച്ചത്.ഹരിതയെ തടാകത്തില്‍ നിന്ന് ജീവനോടെ പുറത്തെടുത്ത് പ്രഥമശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. നാരായണിന്റേയും ഗോകുലിന്റേയും മൃതദേഹം ചൊവ്വാഴ്ചയോടെയാണ് പുറത്തെടുക്കാന്‍ സാധിച്ചത്.അമേരിക്കയിലെ അതിശൈത്യത്തില്‍ […]
